കാര്‍ വീട്ടിലേക്ക് കയറ്റുന്നതിനിടയിൽ ആ അപകടം; കാർ തീപിടിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ മാവേലിക്കരയിൽ നിന്നും അത്യന്തം നടുക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത് . കണ്ടിയൂരില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകട മരണം ഉണ്ടായിരിക്കുന്നത്. കാരാഴ്മ കിണറ്റുംകാട്ടില്‍ കൃഷ്ണപ്രകാശ് ആണ് മരിച്ചത്. കാര്‍ വീട്ടിലേക്ക് കയറ്റുമ്പോൾ ആയിരുന്നു അപകടം.
കാർ തീപിടിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു . കൃഷ്ണപ്രകാശ് മാവേലിക്കര ഗവ.ഗേള്‍സ് എച്ച്എസ്എസിന് സമീപം ഐ കെയര്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയായിരുന്നു. ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിച്ചു വന്ന കണ്ടിയൂര്‍ പുളിമൂട് പാലത്തിനു സമീപമുള്ള ജ്യോതി വീട്ടിലേക്ക് കാറിൽ വന്നു കയറുമ്പോഴായിരുന്നു അപകടം ഉണ്ടായിരിക്കുന്നത് .
കത്തിയ കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു . ഉടന്‍ നാട്ടുകാരെത്തി തീയണയ്ക്കാന്‍ ശ്രമിച്ചു .പക്ഷേ രക്ഷിക്കാൻ സാധിച്ചില്ല . മാവേലിക്കരയിലെ അഗ്‌നിരക്ഷാ സേനയും പോലീസും എത്തിയാണ് തീ അണച്ചത്. അവിവാഹിതനായിരുന്നു സഹോദരൻ ശിവപ്രകാശിനൊപ്പമായിരുന്നു താമസം.
https://www.facebook.com/Malayalivartha
























