മെഴുകുതിരി കത്തിക്കാനുള്ള തിരക്കിനിടെ ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ ഉണ്ടായ സംഭവം; തുണികൊണ്ട് കെട്ടിയ കൂടാരത്തിന് അഗ്നിബാധയിൽ കേടുപാടുകൾ സംഭവിച്ചു; തിരുവനന്തപുരത്ത് നിന്നെത്തിയ സംഘം തിരി കത്തിച്ചപ്പോഴയിരുന്നു തീ ആളി പടർന്നത്

മെഴുകുതിരി കത്തിക്കാനുള്ള തിരക്കിനിടെ ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ ഉണ്ടായ സംഭവത്തിൽ നിർണായകമായ വിവരങ്ങൾ പുറത്ത് വരികയാണ്. കൂടാരത്തിന് കേടുപാടുകൾ സംഭവിച്ചു എന്നാണ് ആ വിവരം. കല്ലറയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന മെഴുകുതിരി സ്റ്റാൻഡിൽ ആളുകൾ കൂട്ടമായെത്തി തിരി കത്തിച്ചു . അപ്പോഴാണ് അഗ്നിബാധ ഉണ്ടായത്.
തിരുവനന്തപുരത്ത് നിന്നെത്തിയ സംഘം തിരി കത്തിക്കുകയായിരുന്നു. അപ്പോഴയിരുന്നു തീ ആളി പടർന്ന് കത്തിയത്. ഉടൻ തന്നെ പള്ളിയിലെ ജീവനക്കാർ തീ നിയന്ത്രണവിധേയമാക്കി. പക്ഷേ തുണികൊണ്ട് കെട്ടിയ കൂടാരത്തിന് അഗ്നിബാധയിൽ കേടുപാടുകൾ സംഭവിച്ചിരിക്കുകയാണ് . തിരുവനന്തപുരത്ത് നിന്നെത്തിയ വിശ്വശ്രീ ടൂർസ് ആൻഡ് ട്രാവൽസാണ് പുതുപ്പള്ളിയിലേയ്ക്ക് യാത്ര സംഘടിപ്പിച്ചത്.
ഇതേ രീതിയിൽ പല ടൂർ ഓപ്പറേറ്റർമാരും പുതുപ്പള്ളിയിലേയ്ക്ക് യാത്ര സംഘടിപ്പിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയെ ജനങ്ങൾ ദൈവതുല്യനായി കണ്ടുതുടങ്ങിയെന്ന് തോന്നിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ കല്ലറയുടെ ചുറ്റും കാണുന്ന ചെറിയ പേപ്പറുകളിലെ നിവേദന കാഴ്ചകൾ.
ഉമ്മൻചാണ്ടി അന്തരിച്ച് ദിവസങ്ങൾ പിന്നിട്ടെങ്കിലും ഒരു തീർത്ഥയാത്ര പോലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ കല്ലറയ്ക്ക് മുന്നിലേയ്ക്ക് ഇന്നും ജനപ്രവാഹമാണ്. സ്നേഹിക്കുന്നവരുടെ മനസിൽ അദ്ദേഹം ദൈവമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവിന് കാരണം ഉമ്മൻ ചാണ്ടിക്ക് മുന്നിൽ നടത്തിയ പ്രാർത്ഥനയാണെന്ന് വിശ്വസിക്കുന്നവരും പുതുപ്പള്ളിയിലുണ്ട്.
https://www.facebook.com/Malayalivartha
























