കാലടിയിൽ ദുരൂഹസാഹചര്യത്തിൽ വഴിയരികിൽ ഒരു കാർ; കാറിനുള്ളില്‍ നിന്നും മുണ്ടിന്റെ ഭാഗം പുറത്തേക്ക്; കാറിന്റെ ഗ്ലാസ് ചെറിയ രീതിയിൽ പൊട്ടിയ നിലയിൽ; സീറ്റ് പുറകോട്ട് ചാരിവച്ച നിലയിൽ സംശയം തോന്നി നാട്ടുകാർ കാർ പരിശോധിച്ചപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച !

കാലടിയിൽ ദുരൂഹസാഹചര്യത്തിൽ വഴിയരികിൽ ഒരു കാർ .... കാറിനുള്ളില്‍ നിന്നും മുണ്ടിന്റെ ഭാഗം പുറത്തേക്ക് ... സംശയം തോന്നി നാട്ടുകാർ കാർ പരിശോധിച്ചപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച ! കാറിനുള്ളില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയിരിക്കുകയാണ് . കാഞ്ഞൂര്‍ പുതിയേടം സ്വദേശി അനൂപിൻറെ മൃതദേഹമാണ് കാറിനുള്ളിൽ നിന്നും കണ്ടെത്തിയിരിക്കുന്നത് .
പഞ്ചായത്ത് ഓഫിസിനു സമീപം റോഡരികിലായിരുന്നു കാർ . ഇന്നു രാവിലെയാണ് കാർ അവിടെ കണ്ടെത്തിയത്. ഇവിടെയൊരു വർക്‌ഷോപ്പ് ഉണ്ട് . അതുകൊണ്ട് തന്നെ കാർ കിടക്കുന്നത് ആദ്യം കണ്ടപ്പോൾ നന്നാക്കാൻ വന്നതായിരിക്കും എന്നായിരുന്നു എല്ലാവരുടെയും ഊഹം. പിന്നീട് മുണ്ടിന്റെ ഭാഗം പുറത്തുകണ്ടു. അങ്ങനെ പരിശോധിച്ചപ്പോഴാണ് കാറിന്റെ മുൻസീറ്റിൽ മൃതദേഹം കണ്ടെത്തിയത്. സീറ്റ് പുറകോട്ട് ചാരിവച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത് . മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തിയിരിക്കുകയാണ് .
കാൽമുട്ടിനു പരുക്കേറ്റിട്ടുണ്ട്. കാറിന്റെ ഗ്ലാസ് ചെറിയ രീതിയിൽ പൊട്ടിയ നിലയിലാണ്. . സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ് .
അതേസമയം മറ്റൊരു സംഭവത്തിൽ ആലപ്പുഴ മാവേലിക്കരയിൽ നിന്നും അത്യന്തം നടുക്കുന്ന ഒരു വാർത്തയാണ് പുറത്ത് വ ന്നത് . കണ്ടിയൂരില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകട മരണം ഉണ്ടായിരിക്കുന്നത്. കാരാഴ്മ കിണറ്റുംകാട്ടില്‍ കൃഷ്ണപ്രകാശ് ആണ് മരിച്ചത്. കാര്‍ വീട്ടിലേക്ക് കയറ്റുമ്പോൾ ആയിരുന്നു അപകടം.
കാർ തീപിടിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു . കൃഷ്ണപ്രകാശ് മാവേലിക്കര ഗവ.ഗേള്‍സ് എച്ച്എസ്എസിന് സമീപം ഐ കെയര്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയായിരുന്നു. ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിച്ചു വന്ന കണ്ടിയൂര്‍ പുളിമൂട് പാലത്തിനു സമീപമുള്ള ജ്യോതി വീട്ടിലേക്ക് കാറിൽ വന്നുകയറുമ്പോഴായിരുന്നു അപകടം ഉണ്ടായിരിക്കുന്നത് .
കത്തിയ കാര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു . ഉടന്‍ നാട്ടുകാരെത്തി തീയണയ്ക്കാന്‍ ശ്രമിച്ചു .പക്ഷേ രക്ഷിക്കാൻ സാധിച്ചില്ല . മാവേലിക്കരയിലെ അഗ്‌നിരക്ഷാ സേനയും പോലീസും എത്തിയാണ് തീ അണച്ചത്. അവിവാഹിതനായിരുന്നു സഹോദരൻ ശിവപ്രകാശിനൊപ്പമായിരുന്നു താമസം.
https://www.facebook.com/Malayalivartha
























