ലോകം ശാസ്ത്രീയമായി വളര്‍ന്നു കൊണ്ടിരിക്കുകയും ചന്ദ്രനില്‍ പോലും ചായക്കട തുടങ്ങാന്‍ പദ്ധതിയിടുകയും ചെയ്യുന്ന കാലത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കി രാ്ഷ്ട്രീയ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയാണ് പൊതുപ്രവര്‍ത്തകര്‍ എന്നു വേണം കരുതാന്‍

ഇന്നലെ വൈകുന്നേരം മുതല്‍ ലോകം കണ്ടതും കേട്ടതും ഇസ്‌റോയുടെ ചന്ദ്രയാന്റെ പര്യവേഷണ നേട്ടങ്ങളാണ്. ചന്ദോരപരിതലത്തിലെ ചിത്രങ്ങള്‍ ഭ്രമണപഥത്തില്‍ നിന്നും പകര്‍ത്തി ലോകത്തിന് മുന്നില്‍ ഇസ്‌റോ അവതരിപ്പിക്കുമ്പോള്‍ കേരളത്തില്‍ ഗണപതി മിത്തിന്റെ പേരില്‍ കോലാഹലങ്ങളാണ് .തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലാകട്ടെ ഹിന്ദി ഭാഷയുടെ പേരില്‍ തെരുവില്‍ വീരവാദങ്ങള്‍ മുഴക്കുന്നു. ലോകം ശാസ്ത്രീയമായി വളര്‍ന്നു കൊണ്ടിരിക്കുകയും ചന്ദ്രനില്‍ പോലും ചായക്കട തുടങ്ങാന്‍ പദ്ധതിയിടുകയും ചെയ്യുന്ന കാലത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കി രാ്ഷ്ട്രീയ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയാണ് പൊതുപ്രവര്‍ത്തകര്‍ എന്നു വേണം കരുതാന്‍. ഇസ്‌റോ ശാസ്ത്രജ്ഞര്‍ക്ക് നരേന്ദ്രമോദിയും കേന്ദ്രവും എല്ലാ പിന്‍തുണയും നല്കിയിരിക്കുന്നതും ശ്ര്‌ദ്ധേയമാണ്.
തമിഴ് , ഹിന്ദി ഭാഷ വിവാദം തമിഴ്‌നാട്ടിന്റെ സ്വാഭാവി പ്രാദേശി വികാരത്തെ ആളിക്കത്തിക്കാനുള്ള തന്ത്രങ്ങളും ഭാഗമാണ്. പാര്‍ലമെന്റെ തിരഞ്ഞെടുപ്പിന് കളമൊരുക്കാനായി അണ്ണാമലൈ നടത്തുന്ന പദയാത്രയില്‍ വരും ദിവസങ്ങളില്‍ തീപ്പൊരി വിവാദങ്ങള്‍ കടന്നു വരാനാണ് സാധ്യത. മിത്ത് വിവാദത്തെ നിയമസഭ സമ്മേളനം വരെ ലൈവായി നിറുത്തുന്നതില്‍ എന്‍ എസ് എസിന്റെ പങ്കാ വലുതായിരുന്നു. സ്പീക്കര്‍ എന്‍ എം ഷംസീര്‍ നടത്തിയ ഗണപതി പരാമര്‍ശത്തില്‍ ആദ്യഘട്ടത്തില്‍ മസിലുപിടിച്ച ഗോവിന്ദന്‍ മാസ്റ്റര്‍ പോലും എന്‍ എസ് എസിന്റെ സംഘടനാ ശേഷിക്കു മുന്നില്‍ മുട്ടുമടക്കി. ഗണപതി മിത്തല്ലെന്ന് തിരുത്തി പറയേണ്ടി വന്നു. അതോടെ കോണ്‍ഗ്രസ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു തുടങ്ങി. ഇന്നാരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ മിത്ത് വിവാദത്തില്‍ കോണ്‍ഗ്രസ് പ്രതികരണം കാത്തിരിക്കുകയാണ് എന്‍ എസ് എസ് . സമ്മേളനത്തില്‍ കോണ്‍ഗ്രസ് എന്തു സമീപനം കൈക്കൊള്ളുമെന്ന് നോക്കാനായാണ് സുകുമാരന്‍ നായര്‍ പരസ്യ പ്രകടനങ്ങള്‍ ത്‌ല്ക്കാലം വേണ്ടെന്നു വെച്ചിരിക്കുന്നത്. സമുദായികമായി വിഷയത്തെ നേരിടുന്നതിനേക്കാള്‍ കോണ്‍ഗ്രസ് തന്നെ അതു കൈകാര്യ ചെയ്യെട്ടെന്ന നിലപാടിലേയ്ക്ക് എന്‍ എസ് എസ് എത്തുകയായിരുന്നു. എന്‍ എസ് എസിന്റെ താല്പര്യങ്ങള്‍ സംര്ക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാവുകയും ചെയ്യും.
എതിര്‍പ്പില്ലാതെ എല്ലാവരും ഹിന്ദി സ്വീകരിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആഹ്വാനം മറ്റ ഭാഷകള്‍ സംസാരിക്കുന്നവരെ ഹിന്ദിക്ക് അടിമകളാക്കാനുള്ള സ്വേച്ഛാധിപത്യ ശ്രമമാണെന്നും തമിഴ്‌നാട് ഒരു പാവ സംസ്ഥാനമല്ലെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഹിന്ദിതമിഴ് ഭാഷാ വിവാദത്തില്‍ ഡിഎംകെ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ.അണ്ണാമലൈ തിരിച്ചടിച്ചതോടെ തമിഴ്‌നാട്ടിലെ അങ്കത്തിനും തുടക്കമായി.സ്റ്റാലിന് ഹിന്ദിയോ ഇംഗ്ലിഷോ അറിയില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് അമിത് ഷാ പറഞ്ഞത് എന്താണെന്ന് മനസ്സിലായിട്ടുമില്ല. തമിഴ്- ഹിന്ദി ഭാഷകളെവച്ച് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുയാണ് ഡിഎംകെ. സ്റ്റാലിനും കൂട്ടാളികള്‍ക്കും മറ്റൊന്നിനെ കുറിച്ചും സംസാരിക്കാനില്ലാത്തതിനാലാണ് എന്താണ് പറഞ്ഞതെന്ന് മനസ്സിലാകുക പോലും ചെയ്യാത്ത പ്രസ്താവനയില്‍ അഭിപ്രായം പറയുന്നത്.''- അണ്ണാമലൈ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണമെന്ന് അമിത് ഷാ വ്യക്തമായി പറഞ്ഞെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതി സമ്മേളനത്തില്‍, മന്ദഗതിയിലാണെങ്കിലും എതിര്‍പ്പില്ലാതെ എല്ലാവരും ഹിന്ദിയെ അംഗീകരിക്കണമെന്ന് അറിയിച്ചിരുന്നു. ഹിന്ദി മറ്റു ഭാഷകളുമായി മത്സരത്തിലല്ലെന്നും എല്ലാ ഇന്ത്യന്‍ ഭാഷകളെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ രാജ്യം കരുത്താര്‍ജിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഹിന്ദി സ്വീകരിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആഹ്വാനം മറ്റ് ഭാഷകള്‍ സംസാരിക്കുന്നവരെ ഹിന്ദിക്ക് അടിമകളാക്കാനുള്ള സ്വേച്ഛാധിപത്യ ശ്രമമാണെന്ന് സ്റ്റാലിന്‍ തിരിച്ചടിച്ചു. തമിഴ്‌നാട്ടില്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ പാരമ്പര്യത്തെക്കുറിച്ചു തേനൂറുന്ന വാക്കുകള്‍ പറയുന്ന അമിത് ഷാ ഡല്‍ഹിയില്‍ പോയാല്‍ വാക്കുകളില്‍ വിഷം പുരട്ടുകയാണെന്നും ഇതു ബിജെപിയുടെ രാഷ്ട്രീയക്കളിയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നുമാണ് സ്റ്റാലിന്‍ പറഞ്ഞത്. 1965ലെ ഭാഷാ വിപ്ലവം പുനഃസൃഷ്ടിക്കരുതെന്ന മുന്നറിയിപ്പും സ്റ്റാലിന്‍ നല്‍കിയിട്ടുണ്ട്.
അതേസമയം മിത്ത് വിവാദത്തില്‍ എന്‍ എം ഷംസീറിനൊപ്പം മന്ത്രി മുഹമ്മദ് റിയാസിനെയും കൂട്ടികെട്ടിയാണ് ബിജെപി പ്രതിരോധിക്കുന്നത്. സിപിഎമ്മില്‍ എല്ലാം മുഹമ്മദി റിയാസാണെന്ന വാദത്തോടെയാണ് ബിജെപി പ്രിതരോധ നിരയൊരുക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സ്പീക്കറെ നിയമസഭയിലിട്ട് പൊരിക്കുമ്പോള്‍ മുഹമ്മദി റിയാസിനെ പുറത്തിട്ട് കരുവാക്കാനാണ് നീക്കം.മിത്ത് വിവാദത്തില്‍ എം വി ഗോവിന്ദന്‍ തിരിത്തി പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ മുഹമ്മദ് റിയാസിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദന്‍ കണക്കിന് പരിഹസിച്ചിരിക്കുകയാണ്. സംസ്ഥാന ഭരണത്തെയും സിപിഐഎമ്മിനെയും നിയന്ത്രിക്കുന്നത് മന്ത്രി മുഹമ്മദ് റിയാസാണെന്ന് സുരേന്ദ്രന്‍ പറയുന്നത്.. പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെയും തിരുത്താന്‍ തക്ക ശക്തനായി റിയാസ് മാറി. ഗോവിന്ദന് പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമില്ല. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലന്ന് ഗോവിന്ദന്‍ തിരുത്തിയപ്പോള്‍ റിയാസ് പറയുന്നു, ഷംസീര്‍ പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞതൊന്നും ആരും തിരുത്തിയിട്ടില്ലന്നും. ഇനി മുഖ്യമന്ത്രിയാണ് നിലപാട് വ്യക്തമാക്കേണ്ടത്. പാര്‍ട്ടി സെക്രട്ടറിയെ മരുമകന്‍ മന്ത്രി തിരുത്തുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
റിയാസിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത് മുസ്ലിം വോട്ട് ബാങ്കിനു വേണ്ടിയുള്ള പ്രാകൃത സമീപനമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വര്‍ഗീയത വമിപ്പിക്കുന്നതില്‍ ഷംസീറിന്റെ മൂത്താപ്പയാണ് റിയാസ്. ജനങ്ങളെ ഭിന്നിപ്പിച്ച് അതില്‍ നിന്ന് മുതലാക്കാനാണ് സിപിഎം നീക്കം. ഭരണ പരാജയം മറച്ചുവെക്കാനും നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാനുമാണ് സിപിഎം ശ്രമം. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഗണപതി നിന്ദ. ഗോവിന്ദന്‍ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്.
ഗണപതി നിന്ദ നടത്തിയ ഷംസീറുമായി സഭയില്‍ സഹകരിക്കുമോ എന്ന് വി.ഡി സതീശനും കെ.സുധാകരനും വ്യക്തമാക്കണം. കോണ്‍ഗ്രസ് നിയമസഭയില്‍ സ്വീകരിക്കുന്ന നിലപാട് എന്താണെന്നറിയാന്‍ എല്ലാര്‍ക്കും താല്പര്യമുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഷംസീര്‍ മാപ്പു പറയും വരെ ശക്തമായ പ്രക്ഷോഭവുമായി ബിജെപി മുന്നോട്ടു പോകുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഏട്ടിന് നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തും. 10ന് ബിജെപിയുടെ നേതൃത്വത്തില്‍ നിയമസഭാ മന്ദിരത്തിലേക്ക് നാമജപ യാത്ര സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.സര്‍ക്കാരിന്റെ നിലപാടറിയുന്നതിന് രണ്ടുദിവസം കാത്തിരിക്കാനാണ് എന്‍.എസ്.എസ്. നേതൃത്വത്തിന്റെ തീരുമാനം. ഇതിനു ശേഷമായിരിക്കും നിയമനടപടിക്ക് ഒരുങ്ങുക. സാധാരണ എല്ലാ രണ്ടാം ശനിയാഴ്ചയുമാണ് എന്‍.എസ്.എസ്. ഡയറക്ടര്‍ബോര്‍ഡ് യോഗം ചേരുന്നത്. എന്നാല്‍ പ്രത്യേക സാചര്യത്തിലാണ് ഇന്നലെ യോഗം ചേര്‍ന്നത്. സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ നിയമനടപടിക്കൊപ്പം സമാധാനപരമായ സമരപരിപാടികള്‍ക്കും തീരുമാനമെടുക്കും.
സ്പീക്കറുടെ ഗണപതി പ്രസ്താവനയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവര്‍ത്തിച്ചു എന്‍എസ്എസ്. പ്രശ്‌നം വഷളാക്കരുതെന്ന് എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ നിയമപരമായി മുന്നോട്ടു പോകുമെന്നും എന്‍എസ്എസ് വ്യക്തമാക്കി.
സ്പീക്കറുടെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ നിലപാട് വ്യക്തമാക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു. എ എന്‍ ഷംസീറിന്റെ പ്രസ്താവന ഉരുണ്ടു കളിയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
സ്പീക്കറുടെ പ്രതികരണത്തില്‍ മറ്റ് പ്രതിഷേധങ്ങള്‍ക്ക് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. പ്രശ്‌നം കൂടുതല്‍ വഷളാക്കാതെ, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടനടി നടപടിയെടുക്കാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനായി നിയമ മാര്‍ഗം തേടാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഇടതുമുന്നണി ഘടകകക്ഷിയുമായ കെ ബി ഗണേശ്കുമാര്‍ എംഎല്‍എയും യോഗത്തില്‍ പങ്കെടുത്തിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോയെങ്കിലും ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എന്‍എസ്എസ്. പ്രതിനിധി സഭ പിന്നീട് ചേരും. കരയോഗം മുതല്‍ സംസ്ഥാന നേതൃത്വത്തെ വരെ രംഗത്തിറക്കി പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനാണ് എന്‍എസ്എസ് നീക്കം.
മിത്തില്‍ നിയമസഭയില്‍ കോണ്‍ഗ്രസ് പ്രകടനത്തിന് കാത്തിരിക്കുകയാണ് എന്‍ എസ് എസും സിപിഎമ്മും . എന്‍ എസ് എസിനോടൊപ്പം നിന്നാല്‍ കോണ്‍ഗ്രസിന് ശബരിമല സ്ത്രീപ്രവേശനത്തില്‍ കിട്ടിയ പിന്‍തുണ ഇത്തവണത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കിട്ടാനാണ് സാധ്യത. അതുകൊണ്ട് കോണ്‍ഗ്രസ് വളരെ സൂക്ഷിച്ചാണ് കാര്യത്തില്‍ ഇടപെടുന്നത്. എന്നാല്‍ മിത്ത് വിവാദത്തില്‍ പിണറായി വിജയന്‍ സഭയില്‍ മറുപടി പറയേണ്ട സാഹചര്യം പരമാവധി ഒഴിവാക്കാനാണ് സിപിഎം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മറുപടി പറഞ്ഞ ഗോവിന്ദന്‍ മാസ്റ്റര്‍ പെട്ടുപോയതുപോലെ മുഖ്യമന്ത്രിയും പെട്ടാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാകുമെന്നും സിപിഎം കണക്ക് കൂട്ടുന്നുണ്ട്.
https://www.facebook.com/Malayalivartha
























