സ്പീക്കര്‍ ഷംസീര്‍ നടത്തിയ ഗണപതി പരാമര്‍ശത്തില്‍ ആദ്യഘട്ടത്തില്‍ മസിലുപിടിച്ച ഗോവിന്ദന്‍ മാസ്റ്റര്‍ പോലും എന്‍ എസ് എസിന്റെ സംഘടനാ ശേഷിക്കു മുന്നില്‍ മുട്ടുമടക്കി. ഗണപതി മിത്തല്ലെന്ന് തിരുത്തി പറയേണ്ടി വന്നു. അതോടെ കോണ്‍ഗ്രസ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു തുടങ്ങി

മിത്ത് വിവാദത്തെ നിയമസഭ സമ്മേളനം വരെ ലൈവായി നിറുത്തുന്നതില്‍ എന്‍ എസ് എസിന്റെ പങ്കാ വലുതായിരുന്നു. സ്പീക്കര്‍ ഷംസീര്‍ നടത്തിയ ഗണപതി പരാമര്‍ശത്തില്‍ ആദ്യഘട്ടത്തില്‍ മസിലുപിടിച്ച ഗോവിന്ദന്‍ മാസ്റ്റര്‍ പോലും എന്‍ എസ് എസിന്റെ സംഘടനാ ശേഷിക്കു മുന്നില്‍ മുട്ടുമടക്കി. ഗണപതി മിത്തല്ലെന്ന് തിരുത്തി പറയേണ്ടി വന്നു. അതോടെ കോണ്‍ഗ്രസ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു തുടങ്ങി. ഇന്നാരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ മിത്ത് വിവാദത്തില്‍ കോണ്‍ഗ്രസ് പ്രതികരണം കാത്തിരിക്കുകയാണ് എന്‍ എസ് എസ് . സമ്മേളനത്തില്‍ കോണ്‍ഗ്രസ് എന്തു സമീപനം കൈക്കൊള്ളുമെന്ന് നോക്കാനായാണ് സുകുമാരന്‍ നായര്‍ പരസ്യ പ്രകടനങ്ങള്‍ തല്ക്കാലം വേണ്ടെന്നു വെച്ചിരിക്കുന്നത്. സമുദായികമായി വിഷയത്തെ നേരിടുന്നതിനേക്കാള്‍ കോണ്‍ഗ്രസ് തന്നെ അതു കൈകാര്യ ചെയ്യെട്ടെന്ന നിലപാടിലേയ്ക്ക് എന്‍ എസ് എസ് എത്തുകയായിരുന്നു. എന്‍ എസ് എസിന്റെ താല്പര്യങ്ങള്‍ സംര്ക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാവുകയും ചെയ്യും.
അതേസമയം മിത്ത് വിവാദത്തില്‍ എന്‍ എം ഷംസീറിനൊപ്പം മന്ത്രി മുഹമ്മദ് റിയാസിനെയും കൂട്ടികെട്ടിയാണ് ബിജെപി പ്രതിരോധിക്കുന്നത്. സിപിഎമ്മില്‍ എല്ലാം മുഹമ്മദി റിയാസാണെന്ന വാദത്തോടെയാണ് ബിജെപി പ്രിതരോധ നിരയൊരുക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സ്പീക്കറെ നിയമസഭയിലിട്ട് പൊരിക്കുമ്പോള്‍ മുഹമ്മദി റിയാസിനെ പുറത്തിട്ട് കരുവാക്കാനാണ് നീക്കം.മിത്ത് വിവാദത്തില്‍ എം വി ഗോവിന്ദന്‍ തിരിത്തി പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ മുഹമ്മദ് റിയാസിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദന്‍ കണക്കിന് പരിഹസിച്ചിരിക്കുകയാണ്. സംസ്ഥാന ഭരണത്തെയും സിപിഐഎമ്മിനെയും നിയന്ത്രിക്കുന്നത് മന്ത്രി മുഹമ്മദ് റിയാസാണെന്ന് സുരേന്ദ്രന്‍ പറയുന്നത്.. പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെയും തിരുത്താന്‍ തക്ക ശക്തനായി റിയാസ് മാറി. ഗോവിന്ദന് പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമില്ല. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലന്ന് ഗോവിന്ദന്‍ തിരുത്തിയപ്പോള്‍ റിയാസ് പറയുന്നു, ഷംസീര്‍ പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞതൊന്നും ആരും തിരുത്തിയിട്ടില്ലന്നും. ഇനി മുഖ്യമന്ത്രിയാണ് നിലപാട് വ്യക്തമാക്കേണ്ടത്. പാര്‍ട്ടി സെക്രട്ടറിയെ മരുമകന്‍ മന്ത്രി തിരുത്തുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
റിയാസിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത് മുസ്ലിം വോട്ട് ബാങ്കിനു വേണ്ടിയുള്ള പ്രാകൃത സമീപനമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വര്‍ഗീയത വമിപ്പിക്കുന്നതില്‍ ഷംസീറിന്റെ മൂത്താപ്പയാണ് റിയാസ്. ജനങ്ങളെ ഭിന്നിപ്പിച്ച് അതില്‍ നിന്ന് മുതലാക്കാനാണ് സിപിഎം നീക്കം. ഭരണ പരാജയം മറച്ചുവെക്കാനും നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാനുമാണ് സിപിഎം ശ്രമം. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഗണപതി നിന്ദ. ഗോവിന്ദന്‍ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്.
ഗണപതി നിന്ദ നടത്തിയ ഷംസീറുമായി സഭയില്‍ സഹകരിക്കുമോ എന്ന് വി.ഡി സതീശനും കെ.സുധാകരനും വ്യക്തമാക്കണം. കോണ്‍ഗ്രസ് നിയമസഭയില്‍ സ്വീകരിക്കുന്ന നിലപാട് എന്താണെന്നറിയാന്‍ എല്ലാര്‍ക്കും താല്പര്യമുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സ്പീക്കറുടെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ നിലപാട് വ്യക്തമാക്കാത്തതില്‍ എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം പ്രതിഷേധിച്ചിരുന്നു. എ എന്‍ ഷംസീറിന്റെ പ്രസ്താവന ഉരുണ്ടു കളിയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
സ്പീക്കറുടെ പ്രതികരണത്തില്‍ മറ്റ് പ്രതിഷേധങ്ങള്‍ക്ക് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. പ്രശ്നം കൂടുതല്‍ വഷളാക്കാതെ, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടനടി നടപടിയെടുക്കാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനായി നിയമ മാര്‍ഗം തേടാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഇടതുമുന്നണി ഘടകകക്ഷിയുമായ കെ ബി ഗണേശ്കുമാര്‍ എംഎല്‍എയും യോഗത്തില്‍ പങ്കെടുത്തിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോയെങ്കിലും ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എന്‍എസ്എസ്. പ്രതിനിധി സഭ പിന്നീട് ചേരും. കരയോഗം മുതല്‍ സംസ്ഥാന നേതൃത്വത്തെ വരെ രംഗത്തിറക്കി പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനാണ് എന്‍എസ്എസ് നീക്കം.
മിത്തില്‍ നിയമസഭയില്‍ കോണ്‍ഗ്രസ് പ്രകടനത്തിന് കാത്തിരിക്കുകയാണ് എന്‍ എസ് എസും സിപിഎമ്മും . എന്‍ എസ് എസിനോടൊപ്പം നിന്നാല്‍ കോണ്‍ഗ്രസിന് ശബരിമല സ്ത്രീപ്രവേശനത്തില്‍ കിട്ടിയ പിന്‍തുണ ഇത്തവണത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കിട്ടാനാണ് സാധ്യത. അതുകൊണ്ട് കോണ്‍ഗ്രസ് വളരെ സൂക്ഷിച്ചാണ് കാര്യത്തില്‍ ഇടപെടുന്നത്. എന്നാല്‍ മിത്ത് വിവാദത്തില്‍ പിണറായി വിജയന്‍ സഭയില്‍ മറുപടി പറയേണ്ട സാഹചര്യം പരമാവധി ഒഴിവാക്കാനാണ് സിപിഎം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മറുപടി പറഞ്ഞ ഗോവിന്ദന്‍ മാസ്റ്റര്‍ പെട്ടുപോയതുപോലെ മുഖ്യമന്ത്രിയും പെട്ടാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാകുമെന്നും സിപിഎം കണക്ക് കൂട്ടുന്നുണ്ട്.
https://www.facebook.com/Malayalivartha
























