രേഷ്മയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്: ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധം:- ജീവനൊടുക്കിയത് ഭർതൃ വീട്ടിൽ നിന്ന് രാത്രി 11 മണിയ്ക്ക് രേഷ്മയുടെ മാതാപിതാക്കൾ മടങ്ങിയതിന് ശേഷം...

അരുവിക്കരയില്‍ നവ വധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ രേഷ്മയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. രേഷ്മയുടെ മുറിയിൽ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നാണ് ആത്മഹത്യാ കുറിപ്പിലെ പരാമർശം.
രേഷ്മയുടെയും അക്ഷയുടെയും പ്രണയ വിവാഹമായിരുന്നു. ഇന്നലെ രാത്രി 11വരെ രേഷ്മയുടെ മാതാപിതാക്കൾ ഭർതൃവീട്ടിൽ ഉണ്ടായിരുന്നു. അവർ പോയശേഷമാണ് ആത്മഹത്യ ചെയ്തത്. രാവിലെ വാതില്‍ തുറക്കാത്തതില്‍ സംശയം തോന്നി വീട്ടുകാര്‍ നോക്കിപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇതിനിടെ രേഷ്മയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
ബെഡ്‌റൂമിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു രേഷ്മ. ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടില്‍ ഇല്ലായിരുന്നു. ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് തൂങ്ങി മരിച്ച നിലയിൽ രേഷ്മയുടെ മൃതദേഹം കണ്ടെത്തിയത്.
ജൂണ്‍ 12 നായിരുന്നു ഇവരുടെ വിവാഹം. ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിയാണ് മരിച്ച രേഷ്മ.
അക്ഷയ് രാജ് മറ്റൊരു പെൺകുട്ടിയെ ഫോണിൽ വിളിച്ച് സംസാരിക്കുന്നതായുള്ള സംശയം രേഷ്മയ്ക്ക് ഉണ്ടായിരുന്നു. ഈ മനോവിഷമത്തെ തുടർന്നായിരുന്നു ആത്മഹത്യ എന്നാണ് വിവരം. ആത്മഹത്യയ്ക്ക് അപ്പുറമുള്ള ദുരൂഹത പോലീസ് ഈ ഘട്ടത്തിൽ പറയുന്നില്ല.
പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. അതിനു ശേഷമാണ് തുടർ നടപടികൾ അരുവിക്കര പോലീസ് സ്വീകരിക്കുന്നത്. നിലവിൽ കുടുംബത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha


























