2014ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു

2014ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്തു. നടന്‍ മോഹന്‍ലാലിന്റെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കള്‍ക്കൊപ്പം സംവിധായകന്‍ ഐ. വി ശശിയ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും മുഖ്യമന്ത്രി സമ്മാനിച്ചു.
പതിനെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം അക്ഷര നഗരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡു വിതരണം നേരിട്ട് കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്. വിവിധ മേഖലയിലെ പ്രമുഖര്‍ക്കൊപ്പം ആവേശം വാനോളമുയര്‍ത്തി നടന്‍ മോഹന്‍ലാലും ചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു.
മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ ഐവി ശശി മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. കാലത്തെ അതിജീവിക്കുന്നതാണ് സിനിമയെന്ന കലാരൂപമെന്നും ഇതിന് പ്രായം തടസമല്ലെന്നുംമുഖ്യപ്രഭാഷണം നടത്തിയ മോഹന്‍ ലാല്‍ പറഞ്ഞത് കരഘോഷങ്ങളോടെയാണ് പ്രേക്ഷകര്‍ എതിരേറ്റത്.
നിവിന്‍ പോളിയും സുദേവ് നായരും മികച്ച നടന്‍മാര്‍ക്കുളള പുരസ്‌കാരം പങ്കിട്ടപ്പോള്‍, നസ്രിയ നസീം മികച്ച നടിയ്ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. ഒരാള്‍പ്പൊക്കത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച തിരക്കഥയ്ക്ക് അഞ്ജലി മേനോനും മികച്ച കഥാ ചിത്രത്തിന് ജയരാജും അവാര്‍ഡുകള്‍ നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















