ടെക്‌നോപാര്‍ക്ക് ലഹരിക്കടത്ത് കേസ് ... തലസ്ഥാന ടെക്നോപാര്‍ക്കിനടത്തു നിന്ന് മാരക ലഹരി ഗുളികകളും എല്‍ എസ് ഡി സ്റ്റാമ്പുകളും പിടികൂടിയ കേസ് ,പ്രതി എറണാകുളം സ്വദേശി ആന്റണി രാജന്‍ കുറ്റം ചുമത്തലിന് ഹാജരാകാന്‍ തലസ്ഥാന ജില്ലാ വിചാരണ ഉത്തരവ്, ഒക്ടോബര്‍ 6 ന് ഹാജരാകണം

തലസ്ഥാനത്ത് കഴക്കൂട്ടം ടെക്‌നോപാര്‍ക്കിനടത്തുവച്ച് മാരക ലഹരി ഗുളികകളും എല്‍ എസ് ഡി സ്റ്റാമ്പുകളും പിടിച്ചെടുത്ത ടെക്‌നോപാര്‍ക്ക് ലഹരിക്കടത്ത് കേസില്‍ പ്രതി എറണാകുളം സ്വദേശി ആന്റണി രാജന്‍ കുറ്റം ചുമത്തലിന് ഹാജരാകാന്‍ തലസ്ഥാന ജില്ലാ വിചാരണ ഉത്തരവിട്ടു.
പ്രതി ഒക്ടോബര്‍ 6 ന് ഹാജരാകാന്‍ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ശ്രീമതി ആജ് സുദര്‍ശനാണ് ഉത്തരവിട്ടത്.1988 ലെ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് (ഭേദഗതി) നിയമത്തിലെ വകുപ്പ് 36 ( എ ) (ഡി ) ( ലഹരിക്കടത്ത് കേസ് വിചാരണക്കായി സ്‌പെഷ്യല്‍ കോടതി രൂപീകരിക്കും വരെ സെഷന്‍സ് ജഡ്ജിക്ക് 1988 മുതലുള്ള ഏത് ഡ്രഗ്‌സ് കേസുകളും വിചാരണ ചെയ്യാമെന്നുള്ള ഭേദഗതി നിയമ വകുപ്പ്) പ്രകാരം സെഷന്‍സ് കേസെടുത്താണ് പ്രതിയോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.
2019 ഏപ്രില്‍ 17നാണ് കേസിനാധാരമായ ലഹരിക്കടത്ത് സംഭവം നടന്നത്. ടെക്നോപാര്‍ക്കിന് സമീപത്ത് നിന്നാണ് തൊണ്ടി സഹിതം ആന്റണി കഴക്കൂട്ടം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.
"
https://www.facebook.com/Malayalivartha
























