തുവ്വൂര്‍ കൊലപാതകത്തിലെ പ്രതിയെ കുറിച്ച് പരാമര്‍ശം...പ്രതിപക്ഷ നേതാവ് വി ഡി സതീശനെത്തിരെ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി വക്കീല്‍ നോട്ടീസ് അയച്ചു

തുവ്വൂര്‍ കൊലപാതകത്തിലെ പ്രതി ഡിവൈഎഫ്‌ഐക്കാരനാണെന്ന പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെത്തിരെ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി വക്കീല്‍ നോട്ടീസ് അയച്ചു. തുവ്വൂരില്‍ യുത്ത് കോണ്‍ഗ്രസ് നേതാവ്, കൃഷിഭവന്‍ താത്കാലിക ജീവനക്കാരിയായ യുവതിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍, പ്രതിപക്ഷ നേതാവ് ഡിവൈഎഫ്‌ഐക്കെതിരെ നടത്തിയ അപവാദ പ്രചരണം പിന്‍വലിച്ച് പരസ്യമായി മാപ്പുപറയണമെന്നാണ് ആവശ്യം.
കൊലപാതകകേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ വിഷ്ണു മുന്‍ ഡിവൈഎഫ്‌ഐക്കാരനാണെന്നായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. ഇത് കളവും അപകീര്‍ത്തികരവുമാണെന്ന് കാണിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ഒരാഴ്ചക്കകം പരസ്യമായി വാര്‍ത്തസമ്മേളനം വിളിച്ചു മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























