കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും....

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. സതീഷ് കുമാര്‍, പിപി കിരണ്‍ എന്നിവരെയാണ് ഇന്നലെ ഇഡി അറസ്റ്റ് ചെയ്തത്.
കരുവന്നൂര്‍ ബാങ്കില്‍ നിന്നും കോടിക്കണക്കിന് പണം തട്ടിയെടുത്ത കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായ സതീഷ് കുമാര്‍, പി പി കിരണ്‍ എന്നിവര്‍ക്ക് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നും സതീഷ് കുമാര്‍ പ്രധാന പ്രതിയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. കിരണ്‍ കുമാര്‍ പല പേരുകളിലായി 14 കോടി രൂപയാണ് തട്ടിയെടുത്തത്.
കിരണ്‍ തട്ടിയെടുത്ത ലോണ്‍ തുക ഇടനിലക്കാരനായ സതീഷ് കുമാറിന് കൈമാറി. സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് കൂടുതലും നടന്നതെന്നും ഇഡി കണ്ടെത്തി. പല നേതാക്കളുടേയും ബിനാമിയായിരുന്നു സതീഷ് കുമാര്‍. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha
























