ക്ഷേത്രദര്‍ശനത്തിനുപോകവെ ബൈക്കില്‍ കാറിടിച്ച് അമ്മയും മകളും മരിച്ചു

ക്ഷേത്രദര്‍ശനത്തിനു ബൈക്കില്‍ പോകുമ്പോള്‍ കാറിടിച്ച് അമ്മയും മൂന്നു വയസ്സുള്ള മകളും മരിച്ചു. തിരുവനന്തപുരം കരമന നീലകണ്ഠ സദനത്തില്‍ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ പ്രവീണ (24), മകള്‍ നിരഞ്ജന എന്നിവരാണു മരിച്ചത്. ഉണ്ണിക്കൃഷ്ണനു പരുക്കേറ്റു.
ദേശീയപാതയില്‍ സ്വാമിയാര്‍മഠത്തിനു സമീപം കാട്ടാത്തുറൈയില്‍ ഇന്നലെ രാവിലെയാണ് അപകടം. വേളിമല കുമാരകോവിലില്‍ ദര്‍ശനത്തിനു പോകുകയായിരുന്ന ഉണ്ണിക്കൃഷ്ണനും കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നില്‍ കാറിടിക്കുകയായിരുന്നു.
ഗുരുതര പരുക്കേറ്റ നിരഞ്ജന അപകടസ്ഥലത്തും പ്രവീണ ആശാരിപ്പള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴുമാണു മരിച്ചത്. അപകടത്തെത്തുടര്‍ന്നു കാര്‍ നിര്‍ത്താതെ പോയി. തക്കല പൊലീസ് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























