പുതുവല്‍സരാഘോഷവേളയില്‍ സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ റെയ്ഡ് കര്‍ശനമാക്കി

പുതുവല്‍സരാഘോഷവേളയില്‍ സംസ്ഥാനത്ത് എല്ലായിടത്തും ഭക്ഷ്യസുരക്ഷാ റെയ്ഡുകള്‍ ശക്തമാക്കാന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കി. ബേക്കറികള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, തട്ടുകടകള്‍ എന്നിവയിലെല്ലാം ഭക്ഷ്യസുരക്ഷാ വിഭാഗം റെയ്ഡുകള്‍ ഊര്‍ജിതമാക്കും.
ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ രാത്രി പരിശോധനകള്‍ നടത്തും. കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ചു കൃത്രിമമായി ഓറഞ്ചുകള്‍ പഴുപ്പിക്കുന്നു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പരിശോധന ഊര്‍ജിതമാക്കും. എന്നാല്‍ സംസ്ഥാനത്ത് ഈയിടെ നടത്തിയ പരിശോധനകള്‍ ഒന്നിലും കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ചു പഴുപ്പിച്ച ഓറഞ്ച് കണ്ടെത്തിയിട്ടില്ലെന്നു ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ടി.വി. അനുപമ മന്ത്രിയെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























