വണ്ടി ബ്രേക്കിട്ടു; പിണറായിക്ക് നിസാര പരുക്ക്

വാഹനം യാത്രയ്ക്കിടെ പെട്ടെന്നു ബ്രേക്കിട്ടപ്പോള്‍ മുഖമിടിച്ചു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനു നിസാര പരുക്ക്.
സംഘടനാ പ്ലീനത്തിനു തുടക്കം കുറിച്ചുകൊണ്ട് കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ പങ്കെടുക്കാനുള്ള യാത്രയിലാണ് അപകടം ഉണ്ടായത്.
പിണറായി സഞ്ചരിച്ച വാഹനത്തിനു കുറുകെ ആരോ ചാടിയപ്പോള്‍ ഡ്രൈവര്‍ പെട്ടെന്നു ബ്രേക്കിടുകയായിരുന്നു.
അപ്പോള്‍ പിണറായിയുടെ മുഖം വാഹനത്തിന്റെ ഉള്‍വശത്ത് ഇടിക്കുകയായിരുന്നു. കണ്ണട മൂക്കിന്റെ ഇടതുഭാഗത്ത് അമര്‍ന്നു. പ്രഥമശുശ്രൂഷയ്ക്കുശേഷം പിണറായി റാലിയുടെ വേദിയിലെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























