തിരുവഞ്ചൂരിന് വീണ്ടും നാവുപിഴച്ചു; ട്രോളുമായി സോഷ്യല്‍ മീഡിയ രംഗത്ത്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനിടെ നാവ് പിഴച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ സോഷ്യല്‍ മീഡിയ ട്രോളുകള്‍ ഇനിയും അവസാനിച്ചിട്ടില്ല. അതിനിടെയാണ് ട്രോളന്‍മാര്‍ക്ക് വിരുന്നൊരുക്കി വീണ്ടും തിരുവഞ്ചൂരിന് നാവ് പിഴച്ചു. ഇന്നലെ കോട്ടയത്ത് നടന്ന പുരസ്‌കാര വിതരണ ചടങ്ങിലാണ് അദ്ദേഹത്തിന് വീണ്ടും നാവു പിഴച്ചത്.
മോഹന്‍ലാല്‍ മലയാളികളുടെ കണ്ണിലുണ്ണിയാണ് എന്ന പറഞ്ഞുവന്ന തിരുവഞ്ചൂരിന് നാവ് പിഴച്ച് കണ്ണുണ്ണി എന്നാണ് അദ്ദേഹം പറഞ്ഞത്. മലയാളത്തിന്റെ പൊന്നോമന കണ്ണുണ്ണി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗം. പിശക് മനസിലാക്കിയ അദ്ദേഹം ഉടന്‍ തന്നെ കണ്ണിലുണ്ണി എന്ന് തിരുത്തുകയും ചെയ്തു. ഏതായാലും പുതിയ വിഷയം കിട്ടിയതിന്റെ ആവേശത്തിലാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍. ചാനലുകളിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികളിലും തിരുവഞ്ചൂരിന്റെ നാവുപിഴ ഇടംപിടിച്ചു കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























