പിണറായി സര്‍ക്കാരിനോട് പൊട്ടിത്തെറിച്ച് മുകേഷ് എംഎല്‍എ;ആന്റണി രാജുവിനെ നിര്‍ത്തിപ്പൊരിച്ചു,സര്‍ക്കാരിനെതിരെ വെടിപൊട്ടിച്ച മുകേഷ് ഇനി കണ്ണിലെ കരട്,ഗണേഷിന് പിന്നാലെ മുകേഷും പിണറായിക്ക് പാര

പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോ കണ്ട് സര്‍ക്കാരിനോട് പൊട്ടിത്തെറിച്ച് എംഎല്‍എ മുകേഷ്. ഗതാഗത മന്ത്രി ആന്റണി രാജുവിനെ നിര്‍ത്തിപ്പൊരിച്ചു. കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ ശോച്യാവസ്ഥ കണ്ടില്ലെന്നു നടിക്കുന്ന മാനേജ്‌മെന്റിനും മന്ത്രിക്കും പരസ്യവിമര്‍ശനം. പറയാതെ വയ്യ എന്ന തലക്കെട്ടോടെ ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിലാണ് മുകേഷ് കുറിപ്പ് പങ്കുവെച്ചത്. ഇത് സര്‍ക്കാരിന് കനത്ത തിരിച്ചടി. സര്‍ക്കാരിനുള്ളില്‍ തന്നെ അടിപൊട്ടി നില്‍ക്കുകയാണ്. കൊല്ലം ഡിപ്പോയുടെ അവസ്ഥയേക്കുറിച്ച് സര്‍ക്കാരിനോട് പറയാതെ അത് പൊതുമധ്യത്തില്‍ വിളിച്ച് പറഞ്ഞതോടെ ഗണേഷിന് പിന്നാലെ മുകേഷും സര്‍ക്കാരിനോട് കത്തിക്കയറുന്നു.
മുകേഷ് പങ്കുവെച്ച കുറിപ്പില്‍ ഡിപ്പോയുടെ അപകടാവസ്ഥയെയും അധികൃതരുടെ അവഗണനയെയും കൃത്യമായ് ചൂണ്ടിക്കാട്ടുന്നു. ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിച്ച് യാത്രക്കാര്‍ക്ക് ആവശ്യമായ മിനിമം സൗകര്യം നല്‍കാന്‍ മാനേജ്‌മെന്റും വകുപ്പും തയ്യാറായില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും കൂപ്പുകൈയുടെ ഇമോജിക്കൊപ്പം പോസ്റ്റില്‍ എം.എല്‍.എ. പറയുന്നു. ഇതിപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമായ് നിന്നുകൊണ്ട് സര്‍ക്കാരിനിട്ട് വെച്ചിരിക്കുകയാണ് മുകേഷ്. എല്ലാത്തിലും നമ്പര്‍ വണ്‍ എന്ന തള്ളാണ് പിണറായി നടത്തുന്നത്. ആ നമ്പര്‍ വണ്‍ തള്ള് കൂടെയുള്ളവര്‍ തന്നെ പൊളിച്ചടുക്കുന്നു.
മേല്‍ക്കൂരയില്‍ കമ്പികള്‍ തെളിഞ്ഞുകാണാവുന്ന സ്ഥിതിയാണ്. പഴയ കെട്ടിടത്തില്‍ ജീവനക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും പരിമിതമാണ്. എം.എല്‍.എ. എന്ന നിലയില്‍ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടലുകള്‍ നടത്തിയെന്ന് കുറിപ്പില്‍ പറയുന്നു. ആദ്യം എം.എല്‍.എ. ഫണ്ടില്‍നിന്നു ഒരുകോടിയും പിന്നീട് ആറുകോടിയും നല്‍കാമെന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നല്‍കി. ഒട്ടേറെത്തവണ നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കുകയും വിഷയങ്ങള്‍ അവതരിപ്പിച്ച് ഗൗരവം ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ടുകണ്ടും വിഷയം ബോധ്യപ്പെടുത്തി. ഡിപ്പോയ്ക്ക് അടിയന്തരാവശ്യം വാണിജ്യസൗധമല്ലെന്നും യാത്രികര്‍ക്ക് സുരക്ഷിതമായും ഭയരഹിതമായും കയറിനില്‍ക്കാന്‍ കഴിയുന്ന മിനിമം സൗകര്യമാണെന്നും എം.എല്‍.എ. പറയുന്നു. ഇത് നല്‍കാന്‍ മാനേജ്‌മെന്റും വകുപ്പും തയ്യാറാകുന്നില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് പറഞ്ഞുകൊണ്ടാണ് എം.എല്‍.എ. കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇതോടൊപ്പം മുന്‍ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും നിലവിലെ മന്ത്രി ആന്റണി രാജുവിനും കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റിനും കെട്ടിടത്തിന്റെ ദയനീയസ്ഥിതി ചൂണ്ടിക്കാട്ടി അയച്ച കത്തുകളും നിയമസഭാ ചോദ്യോത്തരവേളയില്‍ വിഷയം ഉന്നയിച്ചതിന്റെ വിവരങ്ങളും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് നിത്യസംഭവമാണ്. ജീവനക്കാര്‍ പേടിച്ചാണ് കെട്ടിടത്തില്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്. ഒട്ടേറെപ്പേരാണ് എം.എല്‍.എ.യുടെ വിമര്‍ശനം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. മുകേഷ് സര്‍ക്കാരിനെതിരെ വെടി പൊട്ടിച്ച് കഴിഞ്ഞു. ഇനി നോട്ടപ്പുള്ളിയാകും. ഗണേഷും സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ ചൂണ്ടിക്കാട്ടി പലപ്പോഴും രംഗത്ത് വന്നിട്ടുണ്ട്. അന്നൊക്കെ ഗണേഷിനോട് കലിപ്പായിരുന്നു സര്‍ക്കാരിനും സിപിഎമ്മിനും. ഇപ്പോള്‍ മുകേഷും സര്‍ക്കാരിന്‍രെ പിടിപ്പുകേട് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതോടെ മുകേഷിന്റെ കാര്യത്തില്‍ ഏതാണ്ട് തീരുമാനമായി.
https://www.facebook.com/Malayalivartha

























