ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...

ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്. നന്തിലത്ത് ഗ്രൂപ്പുടമ ഗോപു നന്തിലത്താണ് വൈരക്കല്ലുകൾ പതിച്ച സ്വർണക്കിരീടം നൽകിയത്. മിഥുനത്തിലെ മുപ്പെട്ടുവ്യാഴാഴ്ച ഉച്ചപ്പൂജയ്ക്കു മുൻപായിരുന്നു അദ്ദേഹവും ഭാര്യ ഷൈനി ഗോപുവും വഴിപാട് സമർപ്പിച്ചത്.
201.370 ഗ്രാം ഉള്ള കിരീടത്തിന് 30 ലക്ഷം രൂപ വരും. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ എം. രാധ എന്നിവർ പങ്കെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























