പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട് ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ കെ പി രവീന്ദ്രനാഥാണ് ഭർത്താവ്. നിമ ആർ നാഥ്, കെ ആർ നിശാന്ത് എന്നിവർ മക്കളാണ്. മരുമകൻ: ജി പ്രവീൺ. സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്‌കാരം നേടിയ മല്ലികയ്ക്ക് രണ്ടുതവണ അബുദാബി ശക്തി അവാർഡ് ലഭിച്ചിട്ടുണ്ട്.
ഭാരത് ഭവൻ ഏർപ്പെടുത്തിയ വിവർത്തന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. നാവ്, സമാന്തരം, മായാമാളവഗൗള, നിറങ്ങൾക്കപ്പുറം, വളയം, അമ്മ, അകം എന്നിവയാണ് പ്രധാനപ്പെട്ട കൃതികൾ.
"https://www.facebook.com/Malayalivartha

























