സംസ്ഥാനത്ത് മരിച്ചവരുള്‍പ്പെടെ നാലു പേര്‍ക്കു നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍...

സംസ്ഥാനത്ത് മരിച്ചവരുള്‍പ്പെടെ നാലു പേര്‍ക്കു നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്ന് വൈകുന്നേരം നാലരയ്ക്ക് ഓണ്‍ലൈനായാണു യോഗം. 5 മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ മന്ത്രി വീണാ ജോര്‍ജ് വിശദീകരിക്കുകയും ചെയ്യും.
കോഴിക്കോട് കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടും പേര്‍ക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനുമാണു നിപ്പ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ 168 പേരുണ്ട്. നിപ്പ മരണം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയില്‍ എട്ട് പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് വഴികള്‍ അടച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























