അന്നത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കേസെടുക്കുന്നതിനു മുൻപുള്ള നടപടിക്രമം ഓർമിപ്പിച്ച് ഐജി കത്തു നൽകി; പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് പ്രതികളാക്കിയത്

ഒരു ഇടവേളയ്‌ക്കു ശേഷം സോളാർ ലൈംഗികാരോപണക്കേസ് വീണ്ടും കേരള രാഷ്ട്രീയത്തിൽ ചർച്ചയാകുകയാണ്. ഇപ്പോൾ ഇതാ ഒരു നിർണായക വെളിപ്പെടുത്തൽ ഈ വിഷയവുമായി ബന്ധപ്പെട്ടു വന്നിരിക്കുകയാണ്. അതായത് ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു കേരള പൊലീസും ആരോപണ വിധേയരായിരിക്കുകയാണ്. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് പ്രതികളാക്കിയത് എന്നാണ് ആരോപണം ഉയരുന്നത്.
അന്നത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കേസെടുക്കുന്നതിനു മുൻപുള്ള നടപടിക്രമം ഓർമിപ്പിച്ച് കത്തു ഐജി നൽകിയിരുന്നു. ഈ ഐ ജി യെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഗൂഢാലോചന കൂടുതലായി അന്വേഷിച്ചാൽ പൊലീസും വെട്ടിലാകും എന്ന സ്ഥിതിയാണ്. 2016 നവംബറിലായിരുന്നു ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കും അന്നത്തെ ഒരു ഐജിക്കുമെതിരെ പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനു ലൈംഗികാരോപണ പരാതി സമർപ്പിച്ചത്. പരാതിക്കാരിയുടെ കത്ത് വിശ്വസനീയമല്ല.
അതുകൊണ്ട് കേസ് എടുക്കാൻ കഴിയില്ലെന്ന് ആദ്യം അന്വേഷണച്ചുമതല ഉണ്ടായിരുന്ന അന്നത്തെ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനും പിന്നീട് ചുമതല കിട്ടിയ അന്നത്തെ ദക്ഷിണമേഖലാ എഡിജിപി അനിൽ കാന്തും വ്യക്തമാക്കിയിരുന്നു . അന്വേഷണച്ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നു രണ്ടുപേരും ആവശ്യപ്പെടുകയും ചെയ്തു . എന്നാൽ തന്റെ പേരും പരാതിയിലുണ്ടെന്നറിഞ്ഞ് ഒരു ഐജി ഡിജിപിക്കു കത്തു നൽകി എന്നാണ് ആരോപണം ഉയരുന്നത് .ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ഡിജിപിക്കു കത്തു നൽകിയത് .
https://www.facebook.com/Malayalivartha

























