ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ ചൈനീസ് പ്രതിനിധികളുടെ പകൽ ആ വലിയ ബാഗ്; സുരക്ഷാ ഉദ്യോഗസ്ഥർ ബാഗ് സ്കാനർ ഉപയോഗിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ടതോടെ സംഭവിച്ചത്!!!

നമ്മുടെ രാജ്യത്ത് ജി 20 ഉച്ചകോടി സംഘടിപ്പിക്കുകയും അത് വിജയകരമായി പൂർത്തിയാകുകയും ചെയ്തിരുന്നു. ഇപ്പോളിതാ ഉച്ചകോടി അവസാനിച്ച് ദിവസങ്ങൾ കഴിയുമ്പോൾ ചില നിർണായക വിവരങ്ങൾ പുറത്ത് വരികയാണ് . അതായത് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രതിനിധികൾ എത്തിയിരുന്നു.
അവരുടെ കൈ വശം ഉണ്ടായിരുന്ന 'അസാധാരണ വലിപ്പമുള്ള' ബാഗിനെച്ചൊല്ലി ചില തർക്കങ്ങൾ ഉണ്ടായി എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ദേശീയ മാധ്യമങ്ങൾ ആണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
വ്യാഴാഴ്ചയായിരുന്നു ഈ സംഭവം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രതിനിധികൾ താജ് ഹോട്ടലിലായിരുന്നു താമസിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ ബാഗ് പരിശോധിക്കണമെന്നാവശ്യപ്പെട്ടു. പക്ഷേ ചൈനീസ് പ്രതിനിധികൾ അത് അനുവദിച്ചില്ല . സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടലിൽ ബാഗുകൾ അനുവദിച്ചത് നയതന്ത്ര പ്രോട്ടോക്കോളുകൾ പ്രകാരമായിരുന്നു.
ചൈനീസ് പ്രതിനിധികൾ താമസിക്കുന്ന മുറിയിൽ രണ്ടു ബാഗുകളിലായി സംശയകരമായ രീതിയിൽ രണ്ട് ഉപകരണങ്ങൾ ഹോട്ടൽ ജീവനക്കാരന്റെ ശ്രദ്ധയിൽപെടുകയായിരുന്നു . വിവരം ഉടനെ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ ബാഗ് സ്കാനർ ഉപയോഗിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ടു.
പക്ഷേ ചൈനീസ് പ്രതിനിധികൾ ഇതിന് തയ്യാറായില്ല. ബാഗ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് 12 മണിക്കൂറോളം സുരക്ഷാ ഉദ്യോഗസ്ഥർ മുറിക്ക് പുറത്ത് നിന്നു. എന്നാൽ ചൈനീസ് പ്രതിനിധി സംഘം ഇതിന് വഴങ്ങിയില്ല . നീണ്ട ചർച്ചകൾക്ക് ശേഷം 'അസാധാരണ വലിപ്പമുള്ള' ബാഗ് ചൈനീസ് എംബസിയ്ക്ക് കൈമാറി .
ഇതോടെ ആ തർക്കം പരിഹാരിക്കപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടി സന്തോഷകരമായി സമാപിച്ചിരുന്നു. ചൈന നിർണായകമായ പ്രതികരണം നടത്തിയിരുന്നു . അംഗരാജ്യങ്ങൾ അംഗീകരിച്ച ന്യൂഡൽഹി പ്രഖ്യാപനം ‘പോസിറ്റീവ് സിഗ്നൽ’ നൽകി എന്നാണ് ചൈന പ്രതികരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























