ഭാര്യയും കാമുകനും തമ്മിൽ വർഷങ്ങളായി അടുപ്പം:- ഡിവോഴ്സ് നൽകാൻ ഭർത്താവ് തയ്യാറായില്ല: കാമുകനൊപ്പം കുഞ്ഞുമായി ഭാര്യ പോയപ്പോൾ, തട്ടിക്കൊണ്ട് പോയെന്ന് പോലീസ് സ്റ്റേഷനിൽ ഭർത്താവിന്റെ പരാതി:- പോലീസിനെ വട്ടം ചുറ്റിച്ചപ്പോൾ നടന്നത് വമ്പൻ ട്വിസ്റ്റ്....

വീട്ടിലേക്ക് പോകുകയായിരുന്ന ഭാര്യയെയും കുഞ്ഞിനെയും കാറിലെത്തിയ കാമുകനും സംഘവും തട്ടിക്കൊണ്ട് പോയെന്ന് ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തിയതിന് പിന്നാലെ നടന്നത് വമ്പൻ ട്വിസ്റ്റ്. തിരുമൂലപുരം സ്വദേശിയാണ് 23കാരിയായ ഭാര്യയെയും മൂന്നുവയസ്സുള്ള മകളെയും തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് പോലീസില്‍ പരാതി നല്‍കിയത്.
ഭാര്യയുടെ ആണ്‍സുഹൃത്തായ ചെങ്ങന്നൂര്‍ സ്വദേശി പ്രിന്റോ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബൈക്ക് തടഞ്ഞ് രണ്ടുപേരെയും കടത്തിക്കൊണ്ടുപോയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് തിരുവല്ല പോലീസ് പ്രിന്റോ പ്രസാദ് അടക്കമുള്ളവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ പ്രിന്റോയ്‌ക്കൊപ്പം യുവതിയെയും കുഞ്ഞിനെയും കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഇവരെ ചോദ്യംചെയ്തതോടെയാണ് യാഥാര്‍ഥ്യം വ്യക്തമായത്.
തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും പ്രിന്റോയ്‌ക്കൊപ്പം സ്വമേധയാ പോയതാണെന്നുമാണ് യുവതിപോലീസിന് നല്‍കിയ മൊഴി. യുവതിയും പ്രിന്റോയും ഏറെക്കാലമായി ബന്ധമുണ്ടെന്നാണ് വിവരം. ഇരുവരും നേരത്തെ ഒരുമിച്ച് ജോലിചെയ്തിരുന്നവരാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രിന്റോയ്‌ക്കൊപ്പം വീടുവിട്ടിറങ്ങിയ യുവതി മാസങ്ങള്‍ക്ക് ശേഷമാണ് തിരികെ എത്തിയത്.
ആഴ്ചകള്‍ക്ക് മുന്‍പും സമാനരീതിയില്‍ യുവതി സുഹൃത്തിനൊപ്പം പോയെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച രാത്രി പ്രിന്റോയും യുവതിയും ചേര്‍ന്ന് തട്ടിക്കൊണ്ട് പോകല്‍ നാടകം നടത്തിയത്.
തിങ്കളാഴ്ച രാത്രി 10.30-ഓടെ തിരുമൂലപുരത്തെ തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തിയെന്നും ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോയെന്നുമായിരുന്നു ഭർത്താവിന്റെ പരാതി. കാര്‍ റോഡിന് കുറുകെ നിര്‍ത്തി ബൈക്ക് തടഞ്ഞുനിര്‍ത്തിയ പ്രതികള്‍ ഭര്‍ത്താവിനെ ആദ്യം പിടിച്ചുവെച്ചു.
തുടര്‍ന്ന് യുവതിയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞിനെ കാറിലേക്ക് കൊണ്ടുപോയി. ഇതിനുപിന്നാലെ അക്രമിസംഘം കത്തികാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തന്റെ കൂടെ വന്നില്ലെങ്കില്‍ കുഞ്ഞിനെ കൊന്നുകളയുമെന്ന് മുഖ്യപ്രതിയായ പ്രിന്റോ പ്രസാദ് യുവതിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതിയെയും ബലമായി പിടിച്ച് കാറില്‍കയറ്റിയെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
തുടര്‍ന്ന് തിരുവല്ല പോലീസ് യുവതിയെ തട്ടിക്കൊണ്ടുപോയതിന് പ്രിന്റോ അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രിന്റോയ്‌ക്കൊപ്പം യുവതിയെയും കുഞ്ഞിനെയും പോലീസ് കണ്ടെത്തിയത്. മൂവരും തിരുവല്ല പോലീസ് സ്‌റ്റേഷനിലായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ യുവതിയും പ്രിന്റുവും വർഷങ്ങളായി അടുപ്പത്തിലാണെന്ന് തിരിച്ചറിഞ്ഞു. തിങ്കളാഴ്ച രാവിലെ മകളുമായി പ്രിന്റുവിനൊപ്പം പോവുകയായിരുന്നു. കുറ്റൂരിലെ സ്വകാര്യ കമ്പനിയിൽ മുമ്പ് ജോലിചെയ്തിരുന്ന ഇരുവരും പലവട്ടം മാസങ്ങളോളം ഒരുമിച്ച് താമസിച്ചിട്ടുണ്ട്. ഏതാനും മാസം മുമ്പ് കണ്ണൂർ ചേളകത്ത് കാമുകനൊപ്പം കഴിയുന്നതിനിടെ പോലീസ് ഇടപെട്ട് ഭർത്താവിന്റെ വീട്ടിലേക്ക് അയച്ചിരുന്നു.
ഭാര്യ സ്വമേധയാ പോയതാണെന്ന് പറഞ്ഞാൽ പോലീസ് ഇടപെടൽ ഊർജിതമാകില്ലെന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയെന്ന പരാതി നൽകിയതെന്നാണ് ഭർത്താവ് ഇപ്പോൾ പോലീസിനോട് പറഞ്ഞത്. ചൊവ്വാഴ്ച രാത്രിയോടെ യുവതിയെയും കുട്ടിയെയും കോടതിയിൽ ഹാജരാക്കി. കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യം എന്നറിയിച്ചതോടെ യുവതിയെയും കുഞ്ഞിനെയും പ്രിന്റുവിനൊപ്പം വിട്ടയച്ചു.
ഭർത്താവിന്റെ തട്ടിക്കൊണ്ടു പോകൽ കഥ വിശ്വസിച്ച പൊലീസ് സേന ഒരു രാത്രി മുഴുവൻ അമ്മയ്ക്കും കുഞ്ഞിനുമായി തെരുവിൽ അലയുകയായിരുന്നു. പോലീസിനെ വട്ടം ചുറ്റിച്ച ഭർത്താവിനെതിരെയും കേസെടുക്കുന്നതിനു നിയമോപദേശം തേടിയിട്ടുണ്ട്.
മൂന്നു വയസ്സുകാരിയായ മകളുടെ വിശദീകരണത്തിൽ നിന്നാണ് തട്ടിക്കൊണ്ടു പോയതല്ല എന്ന് ഭർത്താവിന് അറിയാമായിരുന്നു എന്ന് പൊലീസിന് മനസ്സിലായത്. ഭാര്യ കാമുകനോടൊപ്പം നേരത്തേ രണ്ടു പ്രാവശ്യം ഒളിച്ചോടിയിരുന്നു. വിവാഹ മോചനത്തിനു ഭർത്താവ് സമ്മതിക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി. ഇതോടെയാണ് പൊലീസിനെ വട്ടം ചുറ്റിച്ചതിന് ഭർത്താവിനെതിരെയും കേസെടുക്കാൻ പൊലീസ് നിയമോപദേശം തേടിയത്
https://www.facebook.com/Malayalivartha

























