കല്ലറയുടെ സ്ലാബ് ഇളക്കിമാറ്റിയ നിലയില്‍ സംശയങ്ങള്‍ ബാക്കി...

നീങ്ങാത്ത ദുരൂഹതയില്‍ പകച്ച് ഒരു ഗ്രാമം. യുവതിയുടെ മൃതദേഹം അടക്കം ചെയ്ത കല്ലറയുടെ സ്ലാബ് ഇളക്കിയ മാറ്റിയനിലയില്‍ കണ്ടെത്തി. ആറന്മുള പോലീസ് അന്വേഷണം തുടങ്ങി. ആറാട്ടുപുഴ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിലാണ് സംഭവം. രണ്ടാഴ്ചമുമ്പാണ് യുവതിയുടെ മൃതദേഹം ഇവിടെ അടക്കം ചെയ്തത്. യുവതിയുടെ സഹോദരന്‍ കല്ലറയിലെത്തി 24 ന് പ്രാര്‍ത്ഥന നടത്തിയിരുന്നു.
ഈ സമയം കല്ലറക്ക് കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ രാവിലെ സഹോദരന്‍ മെഴുകുതിരികത്തിച്ച് പ്രാര്‍ത്ഥിക്കുവാനെ ത്തിയപ്പോഴാണ് കല്ലറയുടെ സ്ലാബ് ഇളക്കിയ നിലയില്‍ കണ്ടത്. സംഭവ ത്തെപ്പറ്റി ഉടന്‍ ഇടവക വികാരിയായ റവ. ഫാദര്‍ ഏബ്രഹാം കോശിയെ വിവരമറിയിച്ചു. പോലീസ് കല്ലറയില്‍ പരിശോധന നടത്തി. മൃതദേഹം ഉള്ളിലുണ്ടെന്ന് ബോധ്യമായെങ്കിലും പെട്ടിയുടെ അടപ്പിന്റെ കൊളുത്ത് അഴിഞ്ഞ് മാറിക്കിടക്കുന്നതായി കണ്ടെത്തി. ശനിയാഴ്ച രാത്രി സെമിത്തേ രിയില്‍ ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെ ന്നും പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























