ചാണ്ടി ഉമ്മനുമായുള്ള രഹസ്യധാരണ കോടതിയില്‍ വെളിപ്പെടുത്തും: ബിജു രാധാകൃഷ്ണന്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും താനുമായുള്ള രഹസ്യധാരണകള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്ന് സോളാര്‍ തട്ടിപ്പുകേസ് പ്രതി ബിജു രാധാകൃഷ്ണന്‍. തന്നെ കള്ളനെന്നോ കൊലപാതകിയെന്നോ പറയാനുള്ള അവകാശം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കില്ലെന്നും ബിജു പറഞ്ഞു.
ചാണ്ടി ഉമ്മന്‍ താനുമായി നടത്തിയിട്ടുള്ള ബിസിനസ്സ് സംബന്ധിച്ച രേഖകള്‍ സോളാര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കുമെന്നും ഈ രേഖകള്‍ മുഖ്യമന്ത്രിയേയും സോളാര്‍ കമ്മിഷനു മുന്നില്‍ എത്തിക്കുമെന്നും ബിജു പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കോടതിയില്‍ എത്തിച്ചപ്പോഴാണ് ചാണ്ടി ഉമ്മനുമായി രഹസ്യ ധാരണയുള്ളതായി ബിജു മാധ്യമങ്ങളോട് പ്രതികരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























