ലോക കേരള സഭയുടെ സൗദി അറേബ്യയിൽ നടക്കുന്ന മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വിദേശത്തേക്ക്

മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വീണ്ടും വിദേശത്തേക്ക് പോകാനുള്ള നീക്കത്തിലാണ്. ലോക കേരള സഭക്കായിട്ടാണ് അവരുടെ യാത്ര. അടുത്ത മാസം 19 മുതൽ 22 വരെ സൗദി അറേബ്യയിൽ നടക്കുന്ന മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി വിദേശയാത്രക്ക് അനുമതി തേടിയിരിക്കുകയാണ്. കേന്ദ്രത്തിന് അപേക്ഷ നൽകുകയും ചെയ്തു. സൗദി സമ്മേളനത്തെ കുറിച്ച് ലണ്ടൻ സമ്മേളന സമയത്ത് തന്നെ തീരുമാനിച്ചതായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം .
ഈ വർഷം രണ്ട് മേഖലാ സമ്മേളനങ്ങളായിരുന്നു പ്രഖ്യാപിച്ചത്. അമേരിക്കൻ സമ്മേളനം കഴിഞ്ഞിരിക്കുകയാണ് . ഇനി ഒക്ടോബറിൽ സൗദി മേഖലാ സമ്മേളനം നടക്കും . മാത്രമല്ല കേരളത്തിലെ സമ്മേളനവും നടക്കാനിരിക്കുകയാണ്.ലോക കേരളസഭക്ക് രണ്ട് മാസം മുമ്പ് രണ്ടര കോടി അനുവദിച്ച് സർക്കാർ ഉത്തരവിട്ടിരുന്നു. മേഖലാസമ്മേളനം, യാത്ര, പരസ്യപ്രചാരണം തുടങ്ങിയ കാര്യങ്ങൾക്കായിരുന്നു തുക അനുവദിച്ചത്.
മേഖല സമ്മേളനത്തിന്‍റെ പബ്ളിസിറ്റി, യാത്ര,ആഹാരം എന്നിവക്ക് 50 ലക്ഷം, ലോക കേരള സഭാ നിർദ്ദേശം നടപ്പാക്കാൻ വിദഗ്ധരെ എത്തിക്കുക പ്രചാരണം എന്നിവയ്‌ക്കു ഒന്നരക്കോടി, വെബ് സൈറ്റ്, പരിപാലനും ഓഫീസ് ചെലവ് എന്നിവക്കും 50 ലക്ഷം എന്നിങ്ങനെയാണ് രണ്ടരക്കോടി അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ കേരളം ഞെരുങ്ങുന്നതിനിടെയാണ് പണം അനുവദിച്ചത് വിമർശന വിധേയമായിരുന്നു. .
https://www.facebook.com/Malayalivartha