തൃണമൂല്‍ കോണ്‍ഗ്രസിന്റെ തണലില്‍ ബംഗാളില്‍, സുഖമായ ശാപ്പാട് ഉണ്ണാമമെന്ന് സിപിഎം വിചാരിക്കേണ്ടെന്ന് മമമത ബാനര്‍ജി...ഇന്ത്യാ സഖ്യത്തില്‍ സിപിഎമ്മുമായി ഒരു സഖ്യത്തിനുമില്ല....ബംഗാളില്‍ സിപിഎം സഖാക്കള്‍ക്ക് പ്രതീക്ഷ വേണ്ടാതായി....
തൃണമൂല്‍ കോണ്‍ഗ്രസിന്റെ തണലില്‍ ബംഗാളില്‍ സുഖമായ ശാപ്പാട് ഉണ്ണാമമെന്ന് സിപിഎം വിചാരിക്കേണ്ടെന്ന് മമമത ബാനര്‍ജി തുറന്നു പ്രഖ്യാപിച്ചിരിക്കുന്നു.ഇന്ത്യാ സഖ്യത്തില്‍ സിപിഎമ്മുമായി ഒരു സഖ്യത്തിനുമില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി തീര്‍ത്തു പറഞ്ഞതോടെ ബംഗാളില്‍ സിപിഎം സഖാക്കള്‍ക്ക് പ്രതീക്ഷ വേണ്ടാതായി.ചൊങ്കൊടി തനിക്കു കാണേണ്ടെന്നും സഖാക്കളുമായി വേദി പങ്കിടാന്‍ ഒരു ദിവസം പോലും തന്നെ കിട്ടില്ലെന്നും മമത പറഞ്ഞതോടെ സിപിഎമ്മിന്റെ ചെറിയ സാധ്യത പോലും മങ്ങിയിരിക്കുന്നു.ഇന്ത്യാ മുന്നണി വരുമ്പോള്‍ മമത പത്തിരുപത് നിയമസഭാ സീറ്റുകളും രണ്ടു മൂന്നു ലോക് സഭാ സീറ്റുകളും വെച്ചുനീട്ടുമെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും കരുതിയിരുന്നത്.
ലോക് സഭാ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കുടക്കീഴില്‍ കയറി നില്‍ക്കാമെന്ന് സഖാക്കളാരും വിചാരിക്കേണ്ടെന്നും മമത തനിച്ച് തൃണമൂല്‍ കോണ്‍ഗ്രസിനെ നയിച്ചുകൊള്ളാമെന്നും പൊതുമുന്നണിയെ അറിയിച്ചിരിക്കുന്നു. ബിജെപിയോടും സിപിഎം- കോണ്‍ഗ്രസ് സഖ്യത്തോടും നേരിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ഏറ്റുമുട്ടും. പശ്ചിമ ബംഗാളിലെ 42 ലോകസഭാ സീറ്റുകളും തനിച്ചു പിടിക്കാന്‍ തനിക്കു സാധിക്കുമെന്നും കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ കക്ഷിയായി തൃണമൂല്‍ ലോക് സഭയില്‍ എത്തുമെന്നും മമത തീരുമാനിച്ചിരിക്കുന്നു. വേണ്ടിവന്നാല്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മമത വരാനുള്ള സാഹചര്യം പോലും തള്ളിക്കളയാനാവില്ല.
നിലവില്‍ കേരളത്തില്‍ മാത്രമാണ് സിപിഎമ്മിന് നേരിയ സാധ്യത അവശേഷിക്കുന്നത്. എന്നാല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഉണര്‍വുണ്ടാക്കുന്ന സാഹചര്യത്തില്‍ 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിനു സമാനമായി ഏറെക്കുറെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് പിടിച്ചെടുക്കാനാണ് സാധ്യത.ഏറ്റവും കുറഞ്ഞത് യുഡിഎഫ് കേരളത്തില്‍ 17 സീറ്റുകള്‍ നേടാനുള്ള സാധ്യതയാണ് നിലവിലുള്ളത്. കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 18 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയം പ്രതീക്ഷിക്കുന്നത്. നിലവില്‍ തമിഴ് നാട്ടില്‍ മാത്രമാണ് ഡിഎംകെയുടെ തണലില്‍ സിപിഎം ഒരു സീറ്റ് പ്രതീക്ഷിക്കുന്നത്.
പശ്ചിമ ബംഗാള്‍ നിയമഭയില്‍ ആകെ 294 സീറ്റുകളാണുള്ളത്. 2019ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഇതര മുന്നണികളെ തരിപ്പണമാക്കി. മമത ഇലക്ഷനില്‍ തോറ്റെങ്കിലും മുഖ്യമന്ത്രിയായി ഉപതെരഞ്ഞെടുപ്പിലൂടെ അധികാരം ഉറപ്പിച്ചു. ബിജെപി അതിന്റെ സര്‍വസന്നാഹവും മമതയെ തറ പറ്റിക്കാന്‍ ശ്രമിച്ചെങ്കിലും മോദിയുടെയും അമിത് ഷായുടെയും ഒരു നീക്കങ്ങളും പശ്ചിമബംഗാളില്‍ ഏശിയില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി ബിജെപി അതിന്റെ നിലയും വിലയും കെട്ട കളികള്‍ കളിച്ചെങ്കിലും മമതയ്ക്കു മുന്നില്‍ ബിജെപിക്ക് മുട്ടുമടക്കേണ്ടിവന്നു. സുവേന്ദു അധികാരി, മുകുള്‍ റോയി തുടങ്ങിയ യുവനേതാക്കളെ ബിജെപി പിടിച്ചെടുത്തെങ്കിലും അവരൊക്കെ ബംഗാള്‍ രാഷ്ട്രീയത്തില്‍ വട്ടപ്പൂജ്യമായി മാറുകയായിരുന്നു. മാത്രമല്ല തൃണമൂലില്‍നിന്ന് ബിജെപിയിലേക്കു പോയ 15 നേതാക്കള്‍ തിരികെ തൃണമൂലില്‍ എത്തുകയും ചെയ്തു.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബംഗാള്‍ തനിച്ചു നേടാമെന്ന ഉറപ്പ് മമതാ ബാനര്‍ജിക്കുണ്ട്.ഇക്കൊല്ലം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും സിപിഎമ്മിനും കോണ്‍ഗ്രസിനും നേരിയ വിലാസംപോലും നല്‍കാതെയാണ് മമത ബംഗാള്‍ തൂത്തുവാരിയെടുത്തത്. ദേശീയതലത്തില്‍ ഒരു ദശകത്തിനുള്ളില്‍ ഏറ്റവും തകര്‍ച്ച നേരിടുന്ന ദേശീയ പാര്‍ട്ടിയാണ് സിപിഎം. 30 വര്‍ഷത്തിലേറെ ഭരണം നടത്തിയ ബംഗാളില്‍ സിപിഎം നേടിക്കൊണ്ടിരിക്കുന്ന ആകെ വോട്ടുകള്‍ പോള്‍ ചെയ്യുന്ന വോട്ടുകളുടെ 3 ശതമാനമായി ചുരുങ്ങിയിരിക്കുന്നു.47 ശതമാനം വോട്ടുകള്‍ വരെ ബംഗാളില്‍ സ്വന്തമാക്കിയ പ്രസ്ഥാനത്തിനാണ് ദേശീയ, സംസ്ഥാന തലത്തില്‍ വിലാസം നഷ്ടമായിരിക്കുന്നത്.അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ പത്തില്‍ താഴെ സീറ്റുകളില്‍ മത്സരിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടി തീരുമാനം. ബംഗാളില്‍ 12 ജില്ലികളില്‍ സിപിഎമ്മിന് നിലവില്‍ ജില്ലാ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നില്ല. സംസ്ഥാ കമ്മിറ്റിയാകട്ടെ ആറു മാസം ഇടവിട്ട് യോഗം ചേര്‍ന്നാലും പകുതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കാറില്ല.
ഒരു പതിറ്റാണ്ടിലേറെ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ബംഗാളില്‍ രക്തച്ചൊരിച്ചില്‍ പതിവായിരുന്നു. പല ഘട്ടങ്ങളിലായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇരുന്നൂറിലേറെ പ്രവര്‍ത്തകരെ സിപിഎം വകവരുത്തിയിട്ടുണ്ടെന്നും അവരുമായി ഒരിക്കല്‍പോലും ചേരാനാവില്ലെന്നുമാണ് മമതയുടെ നിലപാട്. തെരഞ്ഞെടുപ്പ് അടുത്തതോടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുകയാണ്. ബിജെപിക്കാരെ നിലയ്ക്കുനിറുത്തിയില്ലെങ്കില്‍ മോദി വിവരം അറിയുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നു മമതാ ബാനര്‍ജി.
ഇന്ത്യാ മുന്നണിക്കൊപ്പം ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം ചേരുന്നത്തിലും മമത താല്‍പര്യം കാണിച്ചിരുന്നില്ല. ബിജെപിയോടുള്ള പൊതുശത്രുതയെക്കരുതിയാണ് മമത ഇന്ത്യാ സഖ്യത്തിന് കൈകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha