Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഇതൊരു സുവര്‍ണാവസരം... വനിത സംവരണ ബില്‍ യാഥാര്‍ത്ഥ്യമാകുന്നു; ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ച; സോണിയ ഗാന്ധിയും, സ്മൃതി ഇറാനിയും ആദ്യം ചര്‍ച്ചയില്‍ പങ്കെടുക്കും; കേരളത്തില്‍ ബില്‍ വലിയ മാറ്റമുണ്ടാക്കും; 20 ലോക് സഭാ സീറ്റുകളില്‍ 6 എണ്ണവും 140 നിയമസഭാ സീറ്റുകളില്‍ 46 എണ്ണവും വനിതകള്‍ക്ക്

20 SEPTEMBER 2023 08:18 AM IST
മലയാളി വാര്‍ത്ത

വനിത സംവരണ ബില്ലിലൂടെ വനിതകള്‍ക്ക് സുവര്‍ണാവസരമാണ് ലഭിക്കുന്നത്. അത്യാവശ്യം കഴിവുള്ള വനിതകള്‍ക്ക് എംഎല്‍എമാരായി കയറിപ്പറ്റാം. ലോക്‌സഭയിലേക്ക് 6 വനിതകളും നിയമസഭയിലേക്ക് 36 വനിതകളുമെത്തും. മുസ്ലീം ലീഗിലും വനിതകളെത്തും. പല പുരുഷ നേതാക്കള്‍ക്കും അവസരം പോകും. കോണ്‍ഗ്രസില്‍ കൂട്ടത്തല്ലിനും കാരണമാകും.

വനിത സംവരണ ബില്ലിന്മേല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ച നടക്കും. പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും, ഭരണപക്ഷത്ത് നിന്ന് മന്ത്രി സ്മൃതി ഇറാനിയും ആദ്യം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം. ബില്‍ നാളെ രാജ്യസഭയിലും അവതരിപ്പിക്കും. അഡ്വക്കേറ്റസ് ഭേദഗതി ബില്ലടക്കം ഇന്ന് സഭയില്‍ വരാനിടയുണ്ട്.

ഇന്നലെയാണ് വനിത ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ സംവരണ സീറ്റുകള്‍ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യും. അതേ സമയം ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ട് പുതിയ പാര്‍ലമെന്റ് മന്ദിരം തുറന്നു. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാര്‍ കാല്‍നടയായി പുതിയ മന്ദിരത്തിലേക്ക് എത്തുകയായിരുന്നു.

അതേസമയം, പാര്‍ലമെന്റില്‍ നടപ്പിലാക്കുന്ന വനിതാ സംവരണ ബില്ലില്‍ പിന്നോക്ക എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്ന് ബിഎസ് പി നേതാവ് മായാവതി പറഞ്ഞു. ബില്ലിനെ പിന്തുണക്കുന്നുവെന്നും മായാവതി വ്യക്തമാക്കി. 33ന് പകരം 50% സംവരണം നിയമസഭകളിലും ലോക്‌സഭയിലും ഏര്‍പ്പെടുത്തതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും മായാവതി പറഞ്ഞു.

വനിതാ സംവരണ ബില്‍ ലോക്‌സഭ പാസ്സാക്കാനൊരുങ്ങുമ്പോള്‍ തദ്ദേശസ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം ആദ്യമായി പാസ്സാക്കിയ കേരളം സ്ത്രീശാക്തീകരണത്തിന്റെ മികച്ച മാതൃകയായി ഇപ്പോഴും തലഉയര്‍ത്തിനില്‍ക്കുന്നു. 2009 സെപ്റ്റംബര്‍ 17ന് രാജ്യത്ത് തന്നെ നാഴികക്കല്ലായ പല നിയമങ്ങളും പാസ്സാക്കിയ കേരള നിയമസഭ ഒരിക്കല്‍കൂടി ചരിത്രമെഴുതി. തദ്ദേശ സ്ഥാപനങ്ങളില്‍ അന്‍പത് ശതമാനം വനിതാ സംവരണം. ഭരണസമിതികളില്‍ മാത്രമായിരുന്നില്ല സംവരണം. പ്രസിഡണ്ട്, മേയര്‍, ചെയര്‍മാന്‍. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍ അടക്കം എല്ലാ അധികാരകേന്ദ്രങ്ങളിലും പകുതി അവകാശം സ്ത്രീക്ക് നല്‍കിയ കേരള മോഡല്‍. അടുത്ത വര്‍ഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സംവരണം നടപ്പാക്കി. ഇന്ന് പകുതിയിലേറെ സ്ഥാപനങ്ങളുടെ തലപ്പത്ത് തലഉയര്‍ത്തി സ്ത്രീകളുണ്ട്.

കേരള മാതൃകയില്‍ പിന്നീട് നിരവധി സംസ്ഥാനങ്ങളും തദ്ദേശസ്ഥാപനങ്ങളില്‍ അന്‍പത് ശതമാനം വനിതാ സംവരണം നടപ്പാക്കി. ലോക്‌സഭയിലേക്കും നിയമസഭയിലേക്ക് 33 ശതമാനം വനിതാ സംവരണം വരുമ്പോള്‍ സംസ്ഥാനത്തെ രാഷ്ട്രീയകേന്ദ്രങ്ങളിലും നിറയുന്നത് പല തരം ചര്‍ച്ചകളാണ്. പുതിയ നിയമം നിലവില്‍ വരുമ്പോള്‍ കേരളത്തിലെ ആകെയുള്ള 20 ലോക് സഭാ സീറ്റുകളില്‍ 6 എണ്ണം വനിതകള്‍ക്കായി മാറ്റിവെക്കണം. 140 നിയമസഭാ സീറ്റുകളില്‍ 46 എണ്ണം വനിതകള്‍ക്ക്. എങ്ങിനെയാകും റോട്ടോേഷന്‍ എന്നതടക്കമുള്ള കാര്യങ്ങളില്‍ ആകാംക്ഷ ബാക്കി.

പല പ്രമുഖ പുരുഷനേതാക്കളുടെയും കുത്തക സീറ്റുകള്‍ വനിതകള്‍ക്കായി കൈമാറേണ്ടിവരും. പൊതുപ്രവര്‍ത്തനരംഗത്ത് വനിതകള്‍ക്ക് കഴിവ് തെളിയിക്കാന്‍ വരുന്നത് മികച്ച അവസരം. തദ്ദേശസ്ഥാപനങ്ങളിലടക്കം ഭരണമികവ് കാണിച്ച പല സ്ത്രീകളെയും പൊതുതെരഞ്ഞെടുപ്പില്‍ മാറ്റിനിര്‍ത്തുന്ന പ്രവര്‍ണത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അവസാനിപ്പിക്കേണ്ടിവരും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (5 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (40 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (51 minutes ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (2 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (2 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (5 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (7 hours ago)

Malayali Vartha Recommends