സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.... അസ്വാഭാവിക മരണത്തിനു കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു

സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുലിയൂര്‍ശാല ചരിവുവിള വീട്ടില്‍ ശ്രീലതിക (38) ആണ് മരിച്ചത്. പാറശാല കരുമാനൂര്‍ സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് സൂചനകള്‍.
ഭര്‍തൃഗൃഹത്തിലായിരുന്ന ശ്രീലതിക ഞായറാഴ്ചയാണ് പുലിയൂര്‍ശാലയിലെ കുടുംബവീട്ടിലെത്തിയത്. തുടര്‍ന്ന് രാത്രി ഒന്‍പതു മണിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് വെള്ളറട പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha





















