Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

തലസ്ഥാനത്തെ വന്‍ കള്ളനോട്ട് വേട്ട... 5 ലക്ഷം രൂപയുടെ വര്‍ക്കല കള്ളനോട്ട് കേസില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ആഷിഖ് തോന്നക്കലടക്കം മൂന്നു പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്

20 SEPTEMBER 2023 09:27 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ  വന്‍ കള്ളനോട്ട് വേട്ടയില്‍ 5 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിയന്ത്രവും കളര്‍ പ്രിന്റ് യന്ത്രോപകരണങ്ങളും പിടിച്ചെടുത്ത വര്‍ക്കല കള്ളനോട്ട് കേസില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ആഷിഖ് തോന്നക്കലടക്കം മൂന്നു പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്. വിചാരണ കോടതിയായ തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് കോടതിയില്‍ ഹാജരാകാത്ത മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.


ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ മംഗലപുരം തോന്നയ്ക്കല്‍ കേന്ദ്രീകരിച്ച് ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ആഷിഖ് തോന്നക്കലെന്നും അക്ഷയ് ഹുസൈനെന്നും അറിയപ്പെടുന്ന ആഷിഖ് ഹുസൈന്‍ (35) , മുഹമ്മദ് ഹനീഫ് എന്ന മമ്മു , അച്ചു ശ്രീകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. വാറണ്ടുത്തരവ് നടപ്പിലാക്കാന്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി യോടാണ് ജഡ്ജി ജി. രാജേഷ് ഉത്തരവിട്ടത്.



2020 ഡിസംബര്‍ 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വര്‍ക്കല പാപനാശം ബീച്ചില്‍ കള്ളനോട്ട് യഥാര്‍ത്ഥമായതെന്ന പോലെ മാറാന്‍ ശ്രമിച്ച മുഹമ്മദ് ഹുസൈനെയും അച്ചു ശ്രീകുമാറിനെയും രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് പോലീസ് ചോദ്യം ചെയ്തതില്‍ തങ്ങളെ നോട്ട് മാറ്റിയെടുക്കാന്‍ ഏല്‍പ്പിച്ചത് ആഷിഖാണെന്ന വെളിപ്പെടുത്തലില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെയും വര്‍ക്കല പോലീസിന്റെയും പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ ആശിഖിന്റെ കാട്ടായിക്കോണത്തെ ആശിഖിന്റെ വീട് റെയ്ഡ് ചെയ്തതില്‍ 200 ,500 ,2000 എന്നീ രൂപയുടെ കള്ളനോട്ടുകള്‍ ഉള്‍പ്പെടെ 5 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ടടി യന്ത്രങ്ങളും കളര്‍ പ്രിന്റിംഗ് യന്ത്രോപകരണങ്ങളും കണ്ടെത്തിയെന്നാണ് കേസ്. ആറ്റിങ്ങല്‍ മജിസ്ട്രേട്ട് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കേസ് വിചാരണ ചെയ്യാനായി തിരുവനന്തപുരം ജില്ലാ കോടതിക്ക് കേസ് കമ്മിറ്റ് ചെയ്തയക്കുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 489 എ (കറന്‍സി നോട്ടുകള്‍ കപടാനുകരണം നടത്തിയുണ്ടാക്കല്‍) ,489 ബി (വ്യാജ നിര്‍മ്മിത കറന്‍സി നോട്ടുകള്‍ യഥാര്‍ത്ഥമായതെന്ന പോലെ ഉപയോഗിക്കല്‍) , 489 സി (വ്യാജ നിര്‍മ്മിത കറന്‍സി നോട്ടുകള്‍ കൈവശം വക്കല്‍) എന്നീ ശിക്ഷാര്‍ഹമായ വകുപ്പുകള്‍ പ്രകാരം സെഷന്‍സ് കേസെടുത്തതാണ് പ്രതികളോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.

ആഷിഖ് പോത്തന്‍കോട് കാട്ടായിക്കോണം നെയ്യനമൂലയില്‍ വീട് വാടകയ്ക്ക് എടുത്ത് ഒരു യുവതിക്കും അമ്മയ്ക്കും ഒപ്പം ഒന്നരമാസമായി താമസിച്ചുവരികയായിരുന്നു. ഇയാളുമായി കാട്ടായിക്കോണത്തെ വാടക വീട്ടില്‍ തെളിവെടുപ്പിന് എത്തിയ വര്‍ക്കല പോലീസ് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടി യന്ത്രങ്ങളും നോട്ടുകളുടെ കളര്‍ പ്രിന്റ് എടുക്കുന്നതിനുള്ള യന്ത്രങ്ങളും പിടികൂടുകയായിരുന്നു. 200 ,500 ,2000 രൂപയുടെ കള്ളനോട്ടുകളാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (41 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (52 minutes ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (2 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (2 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (5 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (7 hours ago)

Malayali Vartha Recommends