ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ രണ്ട് ഉദ്യോഗസ്ഥരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു....

ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ രണ്ട് ഉദ്യോഗസ്ഥരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു. കട്ടപ്പന യൂണിറ്റിലെ ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ കെ.കെ. കൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍ പി.പി. തങ്കപ്പന്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ഈ മാസം 18ന് വിജിലന്‍സ് ഓഫീസറുടെ നിര്‍ദേശ പ്രകാരം കട്ടപ്പന ഡിപ്പോയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയ്ക്കിടെ ഇവരോട് സംസാരിച്ചപ്പോള്‍ രൂക്ഷമായ മദ്യത്തിന്റെ ഗന്ധവും ഭാഷയില്‍ അവ്യക്തതയും കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് അദര്‍ ഡ്യൂട്ടി ഓഫീസറുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തവേ ഇരുവരും മദ്യപിച്ചതായി കണ്ടെത്തുകയുമായിരുന്നു. കോര്‍പറേഷനില്‍ നടക്കുന്ന ക്രമക്കേടുകളും കുറ്റകൃത്യങ്ങളും കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതും മറ്റ് ജീവനക്കാര്‍ക്കു മാതൃകയുമാകേണ്ട സൂപ്പര്‍വൈസറി തസ്തികയിലുള്ള ജീവനക്കാര്‍ ഡ്യൂട്ടിസമയം മദ്യപിച്ചത് ഗുരുതരമായ വീഴ്ചയാണ്.
ജീവനക്കാര്‍ മദ്യപിച്ച് ഡിപ്പോ പരിസരത്ത് എത്തുകയോ, ഡ്യൂട്ടി നിര്‍വഹിക്കാന്‍ പാടില്ലെന്ന സിഎംഡിയുടെ ആവര്‍ത്തിച്ചുള്ള ഉത്തരവുണ്ട്. അത് ലംഘിച്ചത് തെളിഞ്ഞ സാഹചര്യത്തിലാണ് ഇരുവരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
"
https://www.facebook.com/Malayalivartha





















