മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രക്കായി സംസ്ഥാന സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തെത്തി...

മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രക്കായി സംസ്ഥാന സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തെത്തി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനിയുടെ ഹെലികോപ്ടര്‍, ഇന്നലെ വൈകിട്ടോടെയാണ് തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിലെത്തിയത്. ചാലക്കുടിയിലെ ഗ്രൗണ്ടിലായിരിക്കും ഹെലികോപ്റ്റര്‍ പാര്‍ക്ക് ചെയ്യുക.
മധ്യകേരളത്തില്‍ിന്ന് ഏതു ജില്ലയിലേക്കും പോകാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് പാര്‍ക്കിങ് ചാലക്കുടിയിലാക്കിയത്. സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തു നിന്ന് തിരികെ ചാലക്കുടിയിലേക്കു പോകുകയും ചെയ്യും. പ്രതിമാസം 80 ലക്ഷം രൂപയാണ് വാടക. മാസം 25 മണിക്കൂര്‍ പറക്കാനാണ് 80 ലക്ഷം രൂപ. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ അധികം നല്‍കണം.
മുഖ്യമന്ത്രിയുടെ അടിയന്തര യാത്രാ ആവശ്യങ്ങള്‍ക്ക് പുറമെ മാവോവാദി നിരീക്ഷണം, ദുരന്തമേഖലകളിലെ ദുരിതാശ്വാസപ്രവര്‍ത്തനം തുടങ്ങീ പൊലീസിന്റെ ആവശ്യങ്ങള്‍ക്കും ഹെലികോപ്റ്റര്‍ ഉപയോഗിക്കും. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍.
https://www.facebook.com/Malayalivartha





















