തട്ടിപ്പിന്റെ വ്യാപ്തി 300 കോടി കടക്കുമെന്നായപ്പോഴാണ് 2021 ഓഗസ്റ്റില്‍ ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. ബാങ്ക് സെക്രട്ടറി അടക്കം ജീവനക്കാരെ മാത്രമാണ് ആദ്യം പ്രതി ചേര്‍ത്തതും അറസ്റ്റ് ചെയ്തതും. ഒച്ചപ്പാടുയര്‍ന്നപ്പോഴാണു ബാങ്ക് ഭരണസമിതിയെ കൂടി പ്രതി ചേര്‍ത്തതും വൈകിയാണെങ്കിലും അറസ്റ്റ് ചെയ്തതും

കരുവന്നൂര്‍ കേസില്‍ ഇ.ഡിയുടെ അന്വേഷണം കോളിളക്കമുണ്ടാക്കുമ്പോള്‍ ആദ്യത്തെ അന്വേഷണ ഏജന്‍സിയായ സംസ്ഥാന ക്രൈം ബ്രാഞ്ച് ചിത്രത്തിലില്ലാത്ത നിലയില്‍. 2 വര്‍ഷത്തോളം അന്വേഷിച്ചെങ്കിലും കേസില്‍ കുറ്റപത്രം പോലും സമര്‍പ്പിക്കാനാകാതെ ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചു. തങ്ങള്‍ പിടിച്ചെടുത്ത രേഖകളിലേറെയും ഇ.ഡിക്കു നല്‍കേണ്ടിവന്നതാണ് അന്വേഷണം നിലയ്ക്കാനുള്ള കാരണമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഇത്രനാള്‍ അന്വേഷിച്ചിട്ടും കരുവന്നൂര്‍ ബാങ്കിനു പുറത്ത് ഒരാളെപ്പോലും പിടികൂടാനോ പാര്‍ട്ടി നേതാക്കന്മാരിലേക്ക് അന്വേഷണമെത്തിക്കാനോ ക്രൈംബ്രാഞ്ചിനായില്ല.
കരുവന്നൂര്‍ സഹകരണ ബാങ്കിനുള്ളില്‍ നടന്ന തട്ടിപ്പിനെക്കുറിച്ച് ആദ്യം അന്വേഷിച്ചതും കേസെടുത്തതും ഇരിങ്ങാലക്കുട പൊലീസ് ആണ്. പോലീസില്‍ നിന്ന് ക്രൈംബ്രാഞ്ചിലേയ്ക്ക് കേസ് മാറ്റിയപ്പോള്‍ നിക്ഷേപകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഒരാളിന് പോലും നിക്ഷേപക തുക കി്ട്ടിയില്ലെന്നു മാത്രമല്ല കേസിനെ വഴിതിരിച്ചു വിടാനായി കഠിന പ്രയത്‌നം നടത്തുകയും ചെയ്തു. ഇഡി വന്നതോടെ ക്രൈംബ്രാഞ്ചിനെ കണ്ടെത്താന്‍ പോലുമില്ല. കാരണം സിപിഎമ്മിനും സര്‍ക്കാരിനും വേണ്ടി നടത്തികൊണ്ടിരുന്ന അന്വേഷണ പ്രഹസനങ്ങള്‍ അവസാനിപ്പിച്ച് ഓടുകയാണുണ്ടായത്.
തട്ടിപ്പിന്റെ വ്യാപ്തി 300 കോടി കടക്കുമെന്നായപ്പോഴാണ് 2021 ഓഗസ്റ്റില്‍ ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. ബാങ്ക് സെക്രട്ടറി അടക്കം ജീവനക്കാരെ മാത്രമാണ് ആദ്യം പ്രതി ചേര്‍ത്തതും അറസ്റ്റ് ചെയ്തതും. ഒച്ചപ്പാടുയര്‍ന്നപ്പോഴാണു ബാങ്ക് ഭരണസമിതിയെ കൂടി പ്രതി ചേര്‍ത്തതും വൈകിയാണെങ്കിലും അറസ്റ്റ് ചെയ്തതും. സിപിഎം മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം, 2 ഏരിയ സെക്രട്ടറിമാര്‍, ഒന്നിലേറെ ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കടക്കം തട്ടിപ്പില്‍ പങ്കുണ്ടെന്ന് അന്നേ ഭരണസമിതി അംഗങ്ങള്‍ ക്രൈംബ്രാഞ്ചിനോടു വെളിപ്പെടുത്തി. എന്നാല്‍, ഈ വഴിക്കൊന്നും അന്വേഷണം നീങ്ങിയില്ല.
ഇ.ഡി അന്വേഷണം തുടങ്ങിയപ്പോള്‍ മാത്രമാണു കരുവന്നൂര്‍ ബാങ്കിനു പുറത്തേക്ക് അന്വേഷണം നീണ്ടത്. കോടികളുടെ കള്ളപ്പണം കരുവന്നൂര്‍ അടക്കമുള്ള ഏതാനും സഹകരണ ബാങ്കുകളിലെത്തിച്ചു വിദഗ്ധമായി വെളുപ്പിച്ചിരുന്നുവെന്നു പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇ.ഡി കണ്ടെത്തി. കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും അറസ്റ്റിന്റെ വക്കിലെത്തിയില്ല. ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഉള്‍പ്പെടെ 23 പേര്‍ മാത്രം പ്രതികള്‍ എന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്. കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുമ്പോഴേക്കും ഇ.ഡി എത്തി രേഖകള്‍ കൈപ്പറ്റിയെന്നാണ് അന്വേഷണ സംഘത്തിന്റെ അനൗദ്യോഗിക വിശദീകരണം. ക്രൈംബ്രാഞ്ച് അന്വേഷണം തികച്ചും ശരിയായി ദിശയിലേയ്ക്ക് നീങ്ങിയപ്പോഴാണ് എ.സി.മൊയ്തീന്റെ നേര്‍ക്ക് അന്വേഷണ മുന നീണ്ടതെന്ന് കണ്ടെത്തിലിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം മരവിപ്പിച്ചപ്പോഴാണ് ഇഡി എത്തിയത്. എന്നാല്‍ കരുവന്നൂര്‍ ബാങ്കില്‍ മാത്രമല്ല, കേരളത്തിലാകമാനം സഹകരണ മേഖലയില്‍ വന്‍കുംഭ കോണങ്ങളാണ് നടക്കുന്നതെന്ന കണ്ടെത്തലില്‍ ഇഡി മുന്നേറുമ്പോള്‍ സിപിഎമ്മിന്റെ അടിത്തറ തന്നെയാണ് തകരുന്നത്.
കേന്ദ്രസര്‍ക്കാര്‍ കരുതിക്കൂട്ടി തന്നെയാണ് സഹകരണ മേഖലയില്‍ പിടിമുറുക്കിയിരിക്കുന്നത്. കോടികളുടെ സാമ്പത്തിക ക്രമക്കേട് മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കലിന് സഹകരണ ബാങ്കുകളെ ഉപയോഗിക്കാന്‍ സിപിഎം തന്നെ നേതൃത്വം നല്കിയതെന്ന കണ്ടെത്തലാണ് കേരളത്തെ ഞെട്ടിച്ചിരിക്കുന്നത്. സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതികള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ കണ്ടെത്തിയിരുന്നു. എന്നിട്ടും സിപിഎം നേതാക്കള്‍ക്ക് പണം കിട്ടികൊണ്ടിരുന്നതിനാല്‍ സഹകരണ കുംഭകോണത്തെ അവര്‍ പരമാവധി പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ സിപിഎമ്മിന്റ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന നയങ്ങളിലേയ്ക്ക് എത്തിച്ചതും നേതാക്കളുടെ പണക്കൊതി തന്നെയായിരുന്നു.
പിണറായിയുടെ പോലീസും ക്രൈംബ്രാഞ്ചും മാറി മാറി അന്വേഷിച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ മേല്‍ മാത്രം പഴിചാരി നേതാക്കളെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് പൊളിഞ്ഞിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ 106 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ക്രമക്കേട് മൂന്നൂറ് കോടി കഴിഞ്ഞെങ്കിലും ക്രൈംബ്രാഞ്ച് 106 കോടിയില്‍ ഒതുക്കി കൊള്ളകള്‍ മറയ്ക്കാന്‍ ശ്രമിച്ചിരുന്നെന്ന് വ്യക്തമാണ്. പിണറായി സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് നടത്തികൊണ്ടിരിക്കുന്ന വെള്ളപൂശല്‍ നാടകങ്ങളാണ് പൊളിഞ്ഞു വീണിരിക്കുന്നത്. നിക്ഷേപകരായിട്ടുള്ള ആയിരക്കണക്കിന് പാവങ്ങളെ വഞ്ചിക്കുന്ന നിലപാടിലേയ്ക്ക് കടന്നിട്ടും പാര്‍ട്ടിയ്ക്ക് യാതൊരു മനസാക്ഷി കുത്തുമില്ലായിരുന്നു. നേതാക്കളുടെ നിക്ഷേപവും ബിസിനസും വളര്‍ന്നതല്ലാതെ നിക്ഷേപകരുടെ ജീവിതത്തിന് യാതൊരു മാറ്റവുമുണ്ടായിട്ടില്ല. ആത്മഹത്യകളും, മരണങ്ങളും കൂടികൊണ്ടിരിക്കുന്നുവെന്നതാണ് കരുവന്നൂരിന്റെ അവസ്ഥ. നാറിനാണം കെട്ടിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുവെന്ന് തള്ളിമറിക്കുന്ന ന്യായീകരണ തൊഴിലാളികള്‍ക്ക് സഹകരണ മേഖലയിലെ നിക്ഷേപകര്‍ അനുഭവിക്കുന്ന ദുരിതം അറിയില്ലെന്നതാണ് വസ്തുത.
https://www.facebook.com/Malayalivartha





















