നിപാ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ 1298 വിദ്യാലയങ്ങളിലെ ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഭാഗമായെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

നിപാ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ 1298 വിദ്യാലയങ്ങളിലെ ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഭാഗമായെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് . ഓണ്‍ലൈന്‍ ക്ലാസുകള്‍ സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഫലപ്രദമായി ക്ലാസുകള്‍ പുരോഗമിക്കുന്നു. കൈറ്റിന്റെ സാങ്കേതിക സഹായത്തില്‍ ജി സ്യൂട്ട് വഴിയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍. കേരളത്തില്‍ ആദ്യമായാണ് ഒരു ജില്ലയില്‍ മുഴുവനായി ജി സ്യൂട്ട് വഴി ക്ലാസെടുക്കുന്നത്.
കുട്ടികളും രക്ഷിതാക്കളും ഓണ്‍ലൈന്‍ ക്ലാസില്‍ തൃപ്തരാണെന്നും മന്ത്രി പറഞ്ഞു. അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജും ഓണ്‍ലൈനായി മന്ത്രി വി ശിവന്‍കുട്ടിയും പങ്കെടുക്കുകയുണ്ടായി.
" f
https://www.facebook.com/Malayalivartha





















