Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

7 മാസത്തെ ഇടവേളയ്ക്കൊടുവിൽ വാർത്താസമ്മേളനത്തി പിണറായി വിജയൻ...തനിക്കും മകൾക്കും എതിരെ ഉയർന്ന മാസപ്പടി ആരോപണങ്ങളെല്ലാം നിഷേധിച്ച്‌ സംസാരവും....തന്നെ ഇടിച്ചു താഴ്ത്താൻ കുടുംബാഗങ്ങളെ പോലും വലിച്ചിഴയ്ക്കുന്നു...

20 SEPTEMBER 2023 11:52 AM IST
മലയാളി വാര്‍ത്ത

7 മാസത്തെ ഇടവേളയ്ക്കൊടുവിൽ വാർത്താസമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി, തനിക്കും മകൾക്കും എതിരെ ഉയർന്ന മാസപ്പടി ആരോപണങ്ങളെല്ലാം നിഷേധിക്കുകയും ഇതു സംബന്ധിച്ച ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിക്കുകയും ചെയ്തു.മാസപ്പടി വിവാദം പൂര്‍ണമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കരിമണല്‍ കമ്പനി സിഎംആര്‍എല്‍ ഡയറിയിലെ പേര് പി വി താനല്ലെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസപ്പടി വിവാദത്തെ കുരിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരുപാട് പി വി മാര്‍ ഉണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.തന്നെ ഇടിച്ചു താഴ്ത്താൻ കുടുംബാഗങ്ങളെ പോലും വലിച്ചിഴയ്ക്കുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു.സേവനം നൽകാതെയല്ലേ വീണയുടെ സ്ഥാപനത്തിന് സിഎംആര്‍എല്‍ പണം നൽകിയത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.

 

സിഎംആര്‍എല്‍ സിഎഫ്ഒയേ താൻ കണ്ടിട്ടേയില്ലെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. എങ്ങനെയെങ്കിലും പിണറായി വിജയനെ ഇടിച്ച് താഴ്ത്തണം, അതിന് കുടുംബാംഗങ്ങളെ ഉപയോഗിക്കുന്ന ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാത്യു കുഴൽ നാടന്റെ ആരോപണത്തിന് മറുപടി പറയാത്തത് എന്താണെന്ന ചോദ്യത്തിന്മാധ്യമങ്ങളോടെ വിഷമം തനിക്ക് മനസിലായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മാത്യു കുഴൽനാടന് മാത്രമല്ല ആർക്കും മറുപടി പറയാതിരുന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിഎംആർഎൽ മാസപ്പടി വിവാദത്തിൽ, ഇല്ലാത്ത സേവനത്തിനു പണം വാങ്ങിയെന്ന ആരോപണം ഒരു ഏജൻസിയുടെ വാക്കു വിശ്വസിച്ചുകൊണ്ടു വെറുതേ പറയുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രഫഷനലായി അന്വേഷണം നടത്തുന്ന ഒരു ഏജൻസിയാണെങ്കിൽ ഇതിലൊന്നും എന്റെ പേരു വലിച്ചിഴയ്ക്കേണ്ടതില്ല. റിപ്പോർട്ടിൽ ബന്ധുത്വം പറയണമെങ്കിൽ കൃത്യമായ ഉദ്ദേശ്യം അവർക്കുണ്ട്. എന്നിലേക്കെത്തുകയാണ് അവരുടെ ലക്ഷ്യം. അതിന്റെ രാഷ്ട്രീയം ആർക്കും മനസ്സിലാകും.അന്വേഷണം നടത്തിയപ്പോൾ ബന്ധപ്പെട്ട ആളോടു (മകളോട്) ചോദിക്കാത്തതെന്താണ്? ഇൗ പൈസ വാങ്ങിയത് അവർ കണ്ടെത്തിയതല്ലല്ലോ. കമ്പനിയുടെ കണക്കിൽ ഉള്ളതല്ലേ? കമ്പനി നിയമപരമായ എന്തെങ്കിലും വീഴ്ചകൾ വരുത്തിയിട്ടുണ്ടോ?∙ ഇന്ററിം സെറ്റിൽമെന്റ് ബോർഡിനെതിരെ നിയമനടപടി സ്വീകരിക്കാത്തതെന്ത്?അതു പറ്റുമെങ്കിൽ അവർ (മകൾ) ആലോചിക്കട്ടെ.∙ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്നു സിഎംആർഎൽ തന്നെ മൊഴി നൽകിയതല്ലേ?നിങ്ങളുടെ വിഷമം എനിക്കു മനസ്സിലായി.

 

ഇൗ വിഷമത്തിൽ സഹതപിക്കുകയല്ലാതെ വേറെ മാർഗമില്ല.നിങ്ങൾ‌ നടത്തിക്കൊണ്ടിരിക്കുന്ന പത്രപ്രവർത്തനത്തിനു നാടിന്റെ പൊതുവായ സ്വീകാര്യത ലഭിക്കാതിരിക്കുമ്പോൾ ഉണ്ടാകുന്ന വിഷമം നിങ്ങൾക്കുണ്ടാകും. ഇടിച്ചുതാഴ്ത്തിയാൽ തകരുന്ന ആളല്ല ഞാനെന്നു നിങ്ങൾക്ക് അറിയാമല്ലോ. നിങ്ങൾ ശ്രമിക്ക്, നമുക്കു നോക്കാം.എന്നും പറഞ്ഞുകൊണ്ടാണ് പത്ര സമ്മേളനം അവസാനിപ്പിച്ചത്. ചുരുക്കി പറഞ്ഞാൽ ഉധേശിശിച്ചതിനൊന്നും വ്യക്തമായ മറുപടി നൽകിയില്ല. എല്ലാത്തിനെയും അവിടെയും ഇവിടെയും മറുപടി പറയാതെ മുഖ്യൻ മുങ്ങി. നിയമസഭയിലും പുറത്തുമെല്ലാം ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു മുഖൈമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദം. അതുകൊണ്ട തന്നെ നൂറു നൂറു ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴും ഉത്തരം എല്ലാത്തിനും ഒന്ന് മാത്രം . എപ്പോഴും ഉള്ള അതെ കർക്കശ്യത്തോടെ തന്നെയാണ് മാധ്യമങ്ങൾക്ക് മുൻപിൽ വന്നിരുന്നു എല്ലാം ചോദ്യത്തിനും ഉത്തരം നൽകിയതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (42 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (53 minutes ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (2 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (2 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (5 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (7 hours ago)

Malayali Vartha Recommends