Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

പിണറായിയുടെ ലക്ഷ്യം വിശ്വാസം തകർക്കലോ?ക്ഷേത്രങ്ങൾക്ക് നൽകുന്ന പണം മന്ത്രിയുടെ, കുടുംബസ്വത്തായി വ്യാഖ്യാനിക്കുന്നത് എങ്ങനെയാണെന്നാണ് ചോദ്യം.... സംസ്ഥാനത്ത് അയിത്താചരണം നടക്കുന്നുവെന്ന വ്യാജ പ്രചാരണമാണ് മന്ത്രി നടത്തിയത്...അങ്ങനെയാണെങ്കിൽ അത് കുറ്റകരമാണ്.... കാരണം ഇടതുമുന്നണിയാണ് കേരളം ഭരിക്കുന്നത്.....

20 SEPTEMBER 2023 12:07 PM IST
മലയാളി വാര്‍ത്ത
ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന് സംഭവിച്ചതായി പറയപ്പെടുന്ന ജാതിവിവേചനം പരക്കെ വിമർശിക്കപ്പെടുമ്പോഴും ഞാൻ കൊള്ളില്ലെങ്കിൽ ഞാൻ തരുന്ന പണം എങ്ങനെ കൊള്ളാം എന്ന മന്ത്രി കെ.രാധാകൃഷ്ണൻ്റെ പ്രസ്താവന പരക്കെ വിമർശിക്കപ്പെടുന്നു. ക്ഷേത്രങ്ങൾക്ക് നൽകുന്ന പണം മന്ത്രിയുടെ കുടുംബസ്വത്തായി വ്യാഖ്യാനിക്കുന്നത് എങ്ങനെയാണെന്നാണ് ചോദ്യം. ദേവസ്വം വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന് ഒരു അമ്പലത്തില്‍നിന്ന്, നമ്പൂതിരിയായ ശാന്തിക്കാരനില്‍നിന്ന് ജാതി വിവേചനമുണ്ടായതായാണ് വിവരണം. കോട്ടയത്ത് വേലന്‍ സര്‍വീസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്നാണ് സംഭവം എന്ന് മന്ത്രി പറഞ്ഞില്ല. എവിടെയാണ് സംഭവം എന്ന് പറഞ്ഞില്ല.ക്ഷേത്രം ദേവസ്വം നിയന്ത്രണത്തിലുള്ളതോ എന്ന് പറഞ്ഞില്ല.

 

ആണെങ്കില്‍ നിയമം മൂലം നിരോധിച്ചിട്ടുള്ള അയിത്തം ആചരിച്ചതിന് ആ ശാന്തിക്കാരനെതിരേ കേസെടുത്തോ കേസ് കൊടുത്തോ എന്ന് പറഞ്ഞില്ല.സംസ്ഥാനത്ത് അയിത്താചരണം നടക്കുന്നുവെന്ന വ്യാജ പ്രചാരണമാണ് മന്ത്രി  നടത്തിയത്. അങ്ങനെയാണെങ്കിൽ അത് കുറ്റകരമാണ്. കാരണം ഇടതുമുന്നണിയാണ് കേരളം ഭരിക്കുന്നത്. രാധാക്യഷ്ണനാണ് ദേവസ്വം മന്ത്രി. അദ്ദേഹത്തിന് അയിത്തം നേരിട്ടാൽ അതിൽ കേസെടുക്കാൻ പോലീസിന് അധികാരമുണ്ട്'. അങ്ങനെ ചെയ്തില്ലെങ്കിൽ അത് ക്യത്യവിലോപമാണ്.ജാതി വിവേചനത്തിന്റെ പേരില്‍ പല ജാതികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാനുള്ള അവസരമാണ് മന്ത്രി  ഒരുക്കിയത്.എല്ലാ ക്ഷേത്രങ്ങളേയും വിശ്വാസികളേയും സംശയിക്കാനും ആരോപിക്കാനും ആക്ഷേപിക്കാനും ഉള്ള അവസരമാണ് ഉണ്ടാക്കിയത്.

  ഒരു മന്ത്രി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്.മന്ത്രി പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി അത് ഏറ്റെടുത്തതോടെ സംഭവത്തിലെ ചുറ്റികളി കേരളം മനസിലാക്കി. ഇക്കഴിഞ്ഞ ജനുവരിയില്‍ പയ്യന്നൂരിനടത്തുള്ള നന്ത്യാതൃക്കോവിലില്‍, അവിടത്തെ നടപ്പന്തല്‍ സമര്‍പ്പണ ചടങ്ങിലായിരുന്നു സംഭവം.. എട്ടു മാസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. നടപ്പന്തല്‍ സമര്‍പ്പണം ക്ഷേത്രം തന്ത്രി തരണ നല്ലൂര്‍ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യാനും ഒപ്പം സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്യാനുമായിരുന്നു പരിപാടി. ആ ദിവസം തന്ത്രിക്ക് അസൗകര്യമുണ്ടായി. അദ്ദേഹം ക്ഷേത്ര മേല്‍ശാന്തിയും കീഴ്ശാന്തിയും വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. അങ്ങനെയായിരുന്നു പരിപാടി. അതായത് മന്ത്രിക്ക്  വിളക്കുകൊളുത്തുക എന്ന ചടങ്ങില്ലായിരുന്നു.       ക്ഷേത്ര പൂജകള്‍ പൂര്‍ത്തിയാകുംമുമ്പായിരുന്നു പരിപാടി.  പരിപാടി 10 നായിരുന്നു. പരിപാടി കാരണം ക്ഷേത്ര ആചാര അനുഷ്ഠാന ചടങ്ങുകള്‍ വൈകി. ക്ഷേത്ര ശ്രീകോവിലില്‍നിന്ന് കൊളുത്തിയ ദീപമാണ് ഉദ്ഘാടനത്തിന് കൊളുത്താന്‍ മേല്‍ശാന്തി കൊണ്ടുവന്നത്. , അത്  കീഴ്ശാ ന്തിക്ക് കൈമാറി.  തിരികത്തിക്കുന്ന വിളക്കായ കൊടി വിളക്ക് കത്തിച്ച്  രണ്ടുപേരും ഓരോ തിരി കത്തിച്ച് നിലത്തുവെച്ചു. മന്ത്രി അല്ല ദേവസ്വം കമ്മീഷണറോ ക്ഷേത്ര സമിതിക്കാരോ ബോര്‍ഡംഗങ്ങളോ ആരായാലും അങ്ങനെയേ പറ്റു. കേരളത്തിലെ പൂജാ രീതി പ്രകാരം പൂജാരി കുളികഴിഞ്ഞ് മറ്റൊരാളെ തൊട്ടുകഴിഞ്ഞാല്‍ വീണ്ടും കുളിക്കാതെ ശ്രീകോവിലില്‍ കയറയാന്‍ പറ്റില്ല. വിളക്കിലെ ബാക്കി തിരികള്‍ മന്ത്രിക്ക് കത്തിക്കാമായിരുന്നു.  ശേഷിക്കുന്ന തിരികള്‍ കത്തിച്ചത് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറാണ്. അന്ന് മന്ത്രി ഈ വിഷയം ഉദ്ഘാടനവേദിയില്‍ എടുത്തിട്ടു.. അത് വിവാദമായി. അന്ന് പ്രാദേശിക പത്രങ്ങളില്‍ വാര്‍ത്തവന്നു. ശാന്തിക്കാര്‍ക്കെതിരേ നടപടി ഉണ്ടായില്ല.. ക്ഷേത്രആചാരങ്ങൾ അറിയാവുന്നവർ താഴെ പറയുന്ന ചോദ്യങ്ങൾ മന്ത്രിയോട് ചോദിക്കുന്നുണ്ട്.      അയിത്തം നിയമ വിരുദ്ധമാണ്. മന്ത്രി എന്തുകൊണ്ട് പരാതിപ്പെട്ടില്ല?
മന്ത്രിക്കെതിരേ അയിത്തം ആചരിച്ചെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ കേസെടുത്തില്ല.അന്ന് മന്ത്രിക്ക് ആ പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോകാമായിരുന്നില്ലേ.മന്ത്രി പറയുന്നു, ഞാന്‍ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുന്നു, എന്റെ പണം ക്ഷേത്രങ്ങള്‍ സ്വീകരിക്കുന്നു എന്ന്.
 മന്ത്രിയുടെ പോക്കറ്റിലെ പണം ഏത് അമ്പലത്തിന് കൊടുത്തിട്ടുണ്ട്? മന്ത്രി എവിടെയെങ്കിലും കാണിക്കയെങ്കിലും അര്‍പ്പിച്ചിട്ടുണ്ടോ?
വാസ്തവത്തില്‍ മന്ത്രി സാമൂഹ്യ സംഘര്‍ഷമുണ്ടാക്കുന്ന പ്രസംഗമല്ലേ നടത്തിയത്.മന്ത്രിയുടെ പ്രസംഗം കേട്ടിട്ട്   ക്ഷേത്രങ്ങളിലേക്ക് ഇരച്ചുകയറി കൈയേറണമെന്ന് ചിലർ പ്രസ്താവന നടത്തി. അത് ക്ഷേത്ര വിശ്വാസികള്‍ നോക്കി നില്‍ക്കുമോ എന്നതാണ് ചോദ്യം. അങ്ങനെ സംഭവിച്ചാൽ അത്  സംഘര്‍ഷമാകും. 
    അതിനൊക്കെ പ്രേരണ നടത്തിയെന്ന കാരണത്താല്‍ മന്ത്രിക്കെതിരേ കേസെടുക്കണമെന്നാണ് വിശ്വാസികൾ പറയുന്നത്. മന്ത്രി കെ. രാധാകൃഷ്ണന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് അവർ  പറയുന്നത്. 
മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ യോഗ്യത ഇല്ലാതയില്ലെന്നും വിശ്വാസികൾ പറയുന്നു.  ക്ഷേത്രം ഭരിക്കുന്നത്  സിപിഎം നേതാക്കളുടെ ബോര്‍ഡ് ആണ്.   എങ്കിൽ അതിൽ പ്രതി സി പി എമ്മുകാരാണ്. മന്ത്രിയാകട്ടെ സമുദായ സംഘർഷം ഉണ്ടാക്കാൻ മനപൂർവം ശ്രമിച്ചതായി വിശ്വാസികൾ പറയുന്നു.  മന്ത്രിക്ക് ഒരു ഹിഡൻ അജണ്ട ഉണ്ടെന്നാണ് വിശ്വാസികൾ പറയുന്നത്. ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്നും കത്തിച്ച നിലവിളക്ക് ശാന്തി ആർക്കും കൈമാറുന്ന പതിവില്ല. ദീപാരാധനക്ക് ശേഷം ദീപം ക്ഷേത്ര ജീവനകാർക്ക് പോലും കൈമാറാറില്ല. അത് ക്ഷേത്ര സോപാനത്തിൻ സമർപ്പിക്കുകയാണ് ചെയ്യുന്നത്.      ദേവസ്വം പണം എവിടെക്കാണ് പോകുന്നത്?ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലുള്ള ക്ഷേത്രങ്ങളുടെ ഫണ്ട് സര്‍ക്കാര്‍ ഖജനാവിന്റെ ഭാഗമാക്കി മാറ്റുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം. ദേവസ്വം ബോര്‍ഡുകളുടെ പണം സര്‍ക്കാര്‍ വിനിയോഗിക്കുന്നില്ലെന്നും വിവിധ ബാങ്കുകളിലാണ് ഫണ്ട് നിക്ഷേപിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ദേവസ്വം ബോര്‍‌‌‌ഡിന്റെ വരവുചെലവ് കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും ദേവസ്വം ബോർഡ് പറയുന്നു. എന്നാൽ നിക്ഷേപിക്കുന്ന ഫണ്ട് എവിടെ ക്കാണ്  പോകുന്നതെന്ന് ആർക്കുമറിയില്ല.ഹൈന്ദവ ക്ഷേത്രങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ ഇടപെടുന്നത്.  മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല.   
തിരുവിതാംകൂറിലും കൊച്ചിയിലും രാജ ഭരണം നടന്നിരുന്ന കാലത്ത് ഭൂരിപക്ഷം ക്ഷേത്രങ്ങളും രാജ നിയന്ത്രണത്തില്‍ ആയിരുന്നു. മെക്കാളെ തിരുവിതാംകൂര്‍ റസിഡന്റ് ആയിരുന്ന കാലത്ത് അന്നത്തെ റീജന്റ് റാണി സാമ്പത്തിക ഞരുക്കം മറി കടക്കാന്‍ ക്ഷേത്രങ്ങള്‍ ദേശസാല്‍ക്കരിക്കയായിരുന്നു. മതേതര ജനായത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരും എന്നായപ്പോള്‍ രാജ്യത്തിന്റെ സ്വത്തായ ക്ഷേത്രങ്ങള്‍ എന്ത് ചെയ്യും എന്നത് ഒരു വിഷയമായി.അങ്ങനെയാണ് തിരുവിതാംകൂറിലും കൊച്ചിയിലും ദേവസ്വം ബോര്‍ഡുകള്‍ എന്ന ആശയം ഉരുത്തിരിഞ്ഞത് . തിരു-കൊച്ചി സംയോജന കരാറില്‍ മേല്‍പ്പറഞ്ഞ  ബോര്‍ഡുകള്‍ക്ക് വ്യവസ്ഥ ഉണ്ടായി.  സംയോജിത തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആസ്തിയില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വര്‍ഷാവര്‍ഷം നിശ്ചിത തുക കൈമാറ്റം ചെയ്യണം എന്നും വ്യവസ്ഥ ഉണ്ടായിരുന്നു. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരികയും തിരു-കൊച്ചി പാര്‍ട്ട് ബി സംസ്ഥാനം ആകുകയും ചെയ്തതോടെ മേല്‍പ്പറഞ്ഞ കരാര്‍  അപ്രസക്തമായി.

  എന്നാല്‍ ഭരണഘടന നിലവില്‍ വന്ന് ആറാമത്തെ ദിവസം അതായത് 1950 ഫെബ്രുവരി 1 ന്നിലവില്‍ വന്ന തിരു -  കൊച്ചി ഹിന്ദു മത സ്ഥാപനങ്ങള്‍ ഓര്‍ഡിനന്‍സിലും തുടര്‍ന്ന് 1950 ഏപ്രിൽ 16ന്  ല് നിലവില്‍ വന്ന തിരു -  കൊച്ചി ഹിന്ദു മത സ്ഥാപനങ്ങള്‍ നിയമത്തിലും കവനന്റിലെ പോലെ സംസ്ഥാനത്തിന്റെ ആസ്‌തിയില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വര്‍ഷാവര്‍ഷം നിശ്ചിത തുക കൈമാറ്റം ചെയ്യണം എന്നും വ്യവസ്ഥ ഉണ്ടായിരുന്നു. മന്ത്രി പറയുന്നത് കേട്ടാൽ കേരളത്തിലെ ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശം സി പി എമ്മിനാണെന്ന് തോന്നും. ഈ നിയമം 1956ല്‍ കേരളം നിലവില്‍ വന്നതിനെ തുടര്‍ന്ന് കേരളത്തില്‍ അവശേഷിച്ച പഴയ തിരു - കൊച്ചി പ്രദേശത്തില്‍  ബാധകമാക്കി.  ഭരണഘടന ഏഴാം അമെന്‍ഡ്‌മെന്റ് നിയമ പ്രകാരം ഭരണഘടയില്‍ 290എ അനുച്ഛേദം കൊണ്ട് വരികയും കേരളത്തിന്റെ  ആസ്തിയില്‍ നിന്നും തിരുവിതാംകൂറിലെ  ദേവസ്വങ്ങള്‍ക്ക്  വര്‍ഷാവര്‍ഷം നിശ്ചിത തുക കൈമാറ്റം ചെയ്യണം എന്നും തമിഴ് നാടിന്റെ ആസ്‌തിയില്‍ നിന്നും അവിടേക്കു ചേര്‍ക്കപ്പെട്ട പഴയ തിരുവിതാംകൂര്‍ പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍ക്ക് വര്‍ഷാവര്‍ഷം നിശ്ചിത തുക കൈമാറ്റം ചെയ്യണം എന്ന വ്യവസ്ഥ  ഭരണഘടനയിലും ഉള്‍പ്പെടുത്തി. ഇത് പ്രകാരം ഇന്ന് കേരള സര്‍ക്കാര്‍ വര്‍ഷാവര്‍ഷം തിരുവിതാംകൂര്‍ ദേവസ്വത്തിനു  80 ലക്ഷം രൂപയും  ശ്രീ പദ്‌മനാഭ സ്വാമിക്ഷേത്ര ത്തിനു 20 ലക്ഷം രൂപയും നല്‍കുന്നു.     ദേവസ്വം ബോർഡിന് നൽകി വരുന്ന തുകയിൽ കാലാകാലങ്ങളായി മാറ്റം ഉണ്ടാകാറുണ്ട്.  ക്ഷേത്രങ്ങൾക്ക് എന്നിതങ്ങൾ പണം നൽകുന്നു എന്ന് സർക്കാർ ഊറ്റം കൊള്ളുമ്പോൾ  അത് സർക്കാരിൻ്റെ ദയയല്ലെന്ന് മനസിലാക്കുക. കാരണം സംസ്ഥാന രൂപീകരണ കരാറിൽ തന്നെ തുക നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ  ഒരു ദേവസ്വവും സര്‍ക്കാര്‍  ഖജനാവില്‍ തങ്ങളുടെ വരുമാനം അടക്കാറില്ലെന്നാണ്  സർക്കാർ വാദം. ദേവസ്വം ബോർഡ് എന്നത് സർക്കാർ സ്ഥാപനമാണ്. അതിലെ ജീവനക്കാർ സർക്കാർ ഉദ്യോഗസ്ഥരാണ്. ബോർഡിൻ്റെ അധികാരികളെ നിയമിക്കുന്നതും സർക്കാരാണ്. എല്ലാ ദേവസ്വം ബോര്‍ഡുകളും അവരവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ കൂടിയാണ് അവരവരുടെ വരവ് ചിലവുകള്‍ നടത്തുന്നത്. ദേവസ്വം ബോര്‍ഡിലെ ഒരു നയാ പൈസ പോലും സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാന്‍ കഴിയില്ലെന്നാണ് വാദം.      ബോർഡ് ഒരു സർക്കാർ സ്ഥാപനമാകുമ്പോൾ ക്ഷേത്രങ്ങൾ ഭരിക്കുന്നത് സർക്കാരല്ലെന്ന്പറയുന്നതെങ്ങനെ? അപ്പോൾ സർക്കാർ നടത്തുന്നത് സാങ്കേതികമായ ഒരു വാദം മാത്രമാണ്. ശബരിമല ക്ഷേത്രത്തിന്റെ  വികസനത്തിനായി സര്‍ക്കാര്‍ കോടികള്‍   ചിലവാക്കുന്നു എന്ന വാദമുണ്ട്. എന്നാൽ യാഥാർത്ഥ്യം അതല്ല. ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. കോടി കണക്കിന് രൂപയാണ് മാസ്റ്റർ പ്ലാനിലേക്ക് സംഭാവന ലഭിക്കുന്നത്. ശബരിമലയിൽ നിന്നും കോടികളാണ് സർക്കാരിന് അല്ലെങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിക്കുന്നത്. ദേവസ്വം ബോർഡിന് മറിക്കാൻ കോടികൾ കിട്ടുമ്പോഴും ശബരിമലയിൽ നാമമാത്രമായ വികസന പ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നത്.ദേവസ്വം ബോർഡ് ജീവനകാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ  പ്രതിവർഷം വേണ്ടത് 500 കോടി രൂപയാണ്. ഇതിൽ 475 കോടിയും സർക്കാരിന് ലഭിക്കുന്നത് ശബരിമലയിൽ നിന്നാണ്. ശബരിമല, ഗുരുവായൂർ മട്ടിലായാൽ അതിൽ നിന്ന് അഞ്ച് പൈസ തിരുവിതാംകൂർ ദേവസ്വം ബോർഡിന് എടുക്കാനാവില്ല.      ആക്റ്റിവിസ്റ്റുകളെ കൊണ്ടുവന്ന് ശബരിമല പൂങ്കാവനത്തെ കളങ്കപ്പെടുത്തിയപ്പോൾ പിണറായിയും സർക്കാരും ഇങ്ങനെയൊരു ദുരന്തം പ്രതീക്ഷിച്ചില്ല. മുഖ്യന്ത്രിക്ക് ക്ഷേത്ര ങ്ങൾ പൂട്ടിയാൽ ഒരു ചുക്കുമില്ല.. ഹൈന്ദവ വോട്ടുകളിൽ ഒരു ചെറിയ ശതമാനം മാത്രമാണ് ഇടതുപക്ഷത്തിന് ലഭിക്കുന്നത്. അതേ സമയം ക്രൈസ്തവ, ഇസ്ലാം വോട്ടുകൾ ഇടതുപക്ഷത്തിൽ കേന്ദ്രീകരിക്കും. ഹൈന്ദവ വിരുദ്ധ നിലപാട് പിണറായി പിന്തുടരുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ശബരിമല വിവാദം കൊടുമ്പിരി കൊണ്ടപ്പോൾ ഭക്ത ജനങ്ങളോട് ദേവസ്വം ക്ഷേത്ര ങ്ങളിൽ കാണിക്ക അർപ്പിക്കരുതെന്ന് പരിവാർ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അതിനെ തുടർന്ന് ഭക്തർ സാമ്പത്തിക സഹായം നൽകാതായി. ഇത് ഇന്നും തുടരുന്നു. എങ്ങനെയെങ്കിലും ഒരമ്പലം പൊളിച്ചാൽ  അത്രയും അന്ധവിശ്വാസം നശിച്ചു എന്ന ആശയം മാത്രമാണ് സർക്കാരിനുള്ളത്.   ക്ഷേത്ര ങ്ങൾ ആർ എസ് എസിന്റെ കൈയിലാണെന്ന് പിണറായി വിശ്വസിക്കുന്നു. ശ്രീകൃഷ്ണ ജയന്തിയും മറ്റും സംഘടിപ്പിച്ച് അതിൽ മാറ്റമുണ്ടാക്കാൻ സി പി എം ശ്രമിച്ചെങ്കിലും നടന്നില്ല. ക്ഷേത്ര ത്തിൽ ആർ എസ് എസ് ആണ് ക്ഷേത്ര  സംരക്ഷണ സമിതി. ഇവർക്കാണ്  ക്ഷേത്ര നടത്തിപ്പിന്റെ ചുമതല.ക്ഷേത്ര ങ്ങളിൽ നിന്ന് ആർ എസ്എസ് പരിശീലനം ഇല്ലാതാക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയത് അതു കൊണ്ടാണ്.  ക്ഷേത്ര ങ്ങളെ തൊടില്ലെന്ന് പറഞ്ഞ സർക്കാരിൻ്റെ പ്രതിനിധികൾ തന്നെയാണ് ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് പത്ത് കോടി കൈക്കലാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് നൽകിയത്. ഒന്നാം പിണറായി സർക്കാരിൻ്റെ അവസാന കാലത്ത് ക്ഷേത്ര  സ്വത്ത് റിസർവ് ബാങ്കിൽ ബോണ്ടാക്കാനും തീരുമാനിച്ചിരുന്നു.     കോവിഡ് പ്രതിസന്ധിയിലുണ്ടായ വരുമാന നഷ്ടം നികത്താനായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോർഡിൻ്റെ  പദ്ധതി . ദേവസ്വം ബോര്‍ഡ്ക്ഷേത്ര ങ്ങളില്‍ നടവരവായി ലഭിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ കോടതിയുടെ കൂടി അനുമതി നേടിയ ശേഷം റിസര്‍വ് ബാങ്ക് ബോണ്ടില്‍ നിക്ഷേപിച്ച് പലിശ വരുമാനം മുതല്‍ക്കൂട്ടാനാണ് തീരുമാനിച്ചത്. വിലയുടെ രണ്ടു ശതമാനത്തോളം പലിശയായി ദേവസ്വം ബോര്‍ഡിന് ലഭിക്കും. പരമ്പരാഗത തിരുവാഭരണങ്ങള്‍, പൗരാണിക മൂല്യമുള്ളവ എന്നിവ ഒഴികെയുളള ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത ഉരുപ്പടികളാണ് ബോണ്ടാക്കുക.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്‌ട്രോഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ ഉരുപ്പടികളുടെ കണക്കെടുപ്പ് അന്നത്തെ ബോർഡ് പൂർത്തിയാക്കിയിരുന്നു.     2017ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചാണ് കണക്കെടുപ്പ് നടപടികള്‍ ആരംഭിച്ചത്. ക്ഷേത്രങ്ങളിലെ ഉപയോഗശൂന്യമായ വിളക്കുകളുടെയും പാത്രങ്ങളുടെയും  കണക്കെടുപ്പും തീർത്തു. . ഇതിനു പുറമെ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള മൂവായിരത്തോളം ഏക്കര്‍ സ്ഥലത്ത് ദേവഹരിതം കാര്‍ഷിക പദ്ധതിയും ആരംഭിച്ചത്. ഓരോ പ്രദേശത്തും അനുയോജ്യമായ കൃഷിയാണ് ചെയ്യുന്നത്. നെല്ല്്, മരച്ചീനി, ഫലവൃക്ഷങ്ങള്‍ എന്നിവയ്ക്കു പുറമെ ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള പുഷ്പകൃഷിയും ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ പല വിധത്തിലാണ് സർക്കാർ ക്ഷേത്ര ങ്ങളെ കൊള്ളയടിക്കുന്നത്. എന്നിട്ടാണ് മന്ത്രിയുടെ ഊറ്റം കൊള്ളൽ.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (42 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (53 minutes ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (2 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (2 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (5 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (7 hours ago)

Malayali Vartha Recommends