Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

369നായി മമ്മൂട്ടി ആഞ്ഞുവിളിച്ചു...മമ്മൂട്ടിയുടെ വാഹനപ്രേമത്തെ കുറിച്ച് അറിയാത്ത മലയാളികള്‍ വളരെ ചുരുക്കമാണ്..... പ്രത്യേകിച്ച് കാറുകള്‍.... പുതിയ മോഡലുകളിലുള്ള ആഢംബര കാറുകള്‍ വാങ്ങുന്നത് അദ്ദേഹത്തിന് ഹരമാണ്.... മിക്ക ആഡംബരക്കാറുകളും ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ തന്നെ മമ്മൂട്ടി സ്വന്തമാക്കിയിരിക്കും...

20 SEPTEMBER 2023 12:15 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയുടെ വാഹനപ്രേമത്തെ കുറിച്ച് അറിയാത്ത മലയാളികള്‍ വളരെ ചുരുക്കമാണ്. പ്രത്യേകിച്ച് കാറുകള്‍. പുതിയ മോഡലുകളിലുള്ള ആഢംബര കാറുകള്‍ വാങ്ങുന്നത് അദ്ദേഹത്തിന് ഹരമാണ്. ഏത് കമ്പനിയും അവരുടെ വാഹനങ്ങള്‍ വിപണയിലെത്തിക്കും മുമ്പ് മമ്മൂട്ടി അതിനെ കുറിച്ചുള്ള വിവരങ്ങള്‍ വള്ളിപുള്ളി തെറ്റാതെ മനസ്സിലാക്കും. ഏതെങ്കിലും സുഹൃത്തുക്കള്‍ ആ വാഹനത്തെ കുറിച്ച് സംസാരിച്ചാല്‍ അതിന്റെ ജാതകം മുഴുവനും താരം പറയും. വാഹനങ്ങളുടെ കാര്യത്തില്‍ അത്രയ്ക്ക് അപ്‌ഡേറ്റാണ് അദ്ദേഹം. മിക്ക ആഡംബരക്കാറുകളും ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ തന്നെ മമ്മൂട്ടി സ്വന്തമാക്കിയിരിക്കും. അദ്ദേഹത്തിന്റെ ആഢംബരക്കാറുകളുടെ കളക്ഷനും അതിന്റെയൊക്കെ വിലയെകുറിച്ചും ഇനി പറയാം. പോര്‍ഷേ പനാമേര ടര്‍ബ്ബോ രണ്ട് കോടി 12 ലക്ഷം രൂപയാണ് ഇതിന്റെ വില. ആറ് മുതല്‍ എട്ട് കിലോ മീറ്റര്‍ വരെയാണ് മൈലേജ്. 3.2 സെക്കന്‍ഡ് കൊണ്ട് ഈ വാഹനം 100 കിലോമീറ്റര്‍ വേഗതയിലെത്തും. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയും താരം സ്വന്തമാക്കിയിട്ടുണ്ട്.

മൂന്നരക്കോടി രൂപയാണ് വില. 7.2 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്ററിലേക്ക് ഇവന്‍ കുതിക്കും. ആറ് മുതല്‍ 10 കിലോമീറ്റര്‍ വരെ മൈലേജ് കിട്ടും. പോഷ് കയാന്റെ വില ഒരു കോടി 65 ലക്ഷം രൂപയാണ്. 5.4 സെക്കന്‍ഡ് കൊണ്ടിവന്‍ 100 കിലോമീറ്റര്‍ വേഗതയിലെത്തും. മൈലേജ് 10 കിലോമീറ്റര്‍. ജാഗ്വാര്‍ എക്‌സ്.ജെ.എല്ലിന്റെ വില ഒരു കോടി 25 ലക്ഷം രൂപ. ആറ് സെക്കന്‍ഡ് കൊണ്ടിവന്‍ 100 കിലോമീറ്ററിലെത്തും. എട്ട് മുതല്‍ 10 കിലോമീറ്റര്‍ വരെ മൈലേജ് കിട്ടും. 38 ലക്ഷം രൂപയുടെ മിനിക്കൂപ്പറും താരത്തിന്റെ ഗ്യാരേജിലുണ്ട്. 6.7 സെക്കന്‍ഡ് കൊണ്ടിവന്‍ 100 കിലോമീറ്ററിലെത്തും. 10 മുതല്‍ 15 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. മെഴ്‌സിഡേസ് ബെന്‍സ് സ്പ്രിംന്റര്‍ വാന്‍, വില 80 ലക്ഷം. 12 സെക്കന്‍ഡ് കൊണ്ടിവന്‍ 100 കിലോമീറ്റര്‍ വേഗതയിലെത്തും. ഇന്നോവ ക്രിസ്റ്റയ്ക്ക് 28 ലക്ഷം രൂപയാണ് വില. 10 മുതല്‍ 14 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. 10 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗതയിലെത്തും. ഭാരത് ബെന്‍സ് കാരവന്‍, വില ഒരു കോടി. 15 സെക്കന്‍ഡ് കൊണ്ടിവന്‍ സെഞ്ചറിയടിക്കും. ഓജസ് ഓട്ടോമൊബൈല്‍സാണ് ഈ കാരവന്‍ നിര്‍മിച്ചത്.

 

ബുള്ളറ്റ് പ്രൂഫ്, കിച്ചണ്‍, സെമി ബെഡ്‌റൂം, സൗണ്ട് പ്രൂഫ് എന്നിവയാണ് കാരവന്റെ പ്രത്യേകതകള്‍.നല്ല വേഗത്തില്‍ ഡ്രൈവ് ചെയ്യുന്നതാണ് മമ്മൂട്ടിക്കിഷ്ടം. ഈ വേഗതയിലും വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും മാത്രമേ മുന്നോട്ട് പോവുകയുള്ളൂ. അതുകൊണ്ട് തന്നെ മമ്മൂട്ടി തന്റെ വാഹനങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചാല്‍ വാങ്ങാന്‍ മത്സരമായിരിക്കും. 'മമ്മൂട്ടിയുടെ ഡ്രൈവര്‍ ഭാഗ്യവാനാണെന്ന്' നടന്‍ ഹരിശ്രീ അശോകന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. കാരണം ഡ്രൈവിംഗ് സീറ്റില്‍ മിക്കപ്പോഴും മമ്മൂട്ടിയായിരിക്കും ഉണ്ടാവുക, ഡ്രൈവര്‍ പിന്‍സീറ്റിലും. മമ്മൂട്ടിക്കൊപ്പം കാറില്‍ പോകാന്‍ കിട്ടുന്ന അവസരങ്ങള്‍ സുഹൃത്തുക്കളും സിനിമാക്കാരും പാഴാക്കാറില്ല. അദ്ദേഹത്തിന്റെ വാഹനങ്ങള്‍ ഓടിക്കാന്‍ യുവതാരങ്ങള്‍ക്കടക്കം കൊതിയാണ്. മമ്മൂട്ടിയോടൊത്ത് അഭിനയിച്ച സിനിമകളുടെ ലൊക്കേഷനുകളില്‍ വെച്ച് ഇന്ദ്രജിത്ത് അദ്ദേഹത്തിന്റെ കാറുകള്‍ ഓടിച്ചിട്ടുണ്ട്. അതേക്കുറിച്ച് ഇന്ദ്രജിത്ത് പലപ്പോഴും പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ കാറെന്ന് കേള്‍ക്കുമ്പോഴേ മുകേഷിന് വിറയലാണ്. ചീറിപ്പാഞ്ഞാണ് മമ്മൂട്ടി കാര്‍ ഓടിക്കുന്നതെന്നും അദ്ദേഹത്തിനൊപ്പം സഞ്ചരിക്കാന്‍ പേടിയാണെന്ന് മുകേഷ് തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു.

നമ്മള്‍ നാല് മണിക്കൂറ് കൊണ്ട് എത്തേണ്ടിടത്ത് മമ്മൂട്ടി രണ്ട് മണിക്കൂറ് കൊണ്ടെത്തും. അത്രയ്ക്ക് പറപ്പിച്ചാണ് അദ്ദേഹം കാര്‍ പായിക്കുന്നത്. അതുകൊണ്ട് പലപ്പോഴും മമ്മൂട്ടി വിളിച്ചാല്‍ കാറില്‍ കയറാന്‍ മുകേഷ് മടിക്കുമായിരുന്നു. ഒരിക്കല്‍ ഏതോ നാട്ടിന്‍പുറത്തുകൂടി മമ്മൂട്ടി കാറോടിച്ച് പോകുന്നത് കണ്ട് കുറേ പേര്‍ പിന്നാലെ ഓടിയിരുന്നു. വലിയ വീതിയില്ലാത്ത വഴിയായിരുന്നതിനാല്‍ അദ്ദേഹത്തിന് വേഗം വണ്ടിയോടിക്കാനായില്ല. അളുകള്‍ പിന്നാലെ ഓടിവരുന്നത് അപകടത്തിന് ഇടയാക്കുമെന്ന് മനസ്സിലാക്കിയ താരം വണ്ടിനിര്‍ത്തി അവരെ വഴക്ക് പറഞ്ഞിരുന്നു.2017ല്‍ പോര്‍ഷേ പനാമേര ടര്‍ബ്ബോ എന്ന കാര്‍ ദുല്‍ഖര്‍ സ്വന്തമാക്കിയിരുന്നു. മമ്മൂട്ടി ആ കാറോടിച്ചു പോകുന്ന വീഡിയോ വൈറലായിരുന്നു. ജനീവ മോട്ടോര്‍ ഷോയില്‍ പോര്‍ഷേ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഈ കാര്‍ ഇന്ത്യയില്‍ എത്തിയത്. ഉടന്‍ തന്നെ ദുല്‍ഖര്‍ കാര്‍ സ്വന്തമാക്കുകയായിരുന്നു. അച്ഛന്റെ വാഹന കമ്പം മകനും കിട്ടിയിട്ടുണ്ടെന്ന് പറയാനാണ് ഈ സംഭവം പറഞ്ഞത്. ജാഗ്വര്‍ XJ, മിനി കൂപ്പര്‍ S, ടായോട്ട ഫോര്‍ച്യൂണര്‍, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ഔഡി A7, ബിഎംഡബ്‌ള്യു E 46 M3 തുടങ്ങിയ ആഢംബര കാറുകള്‍ മമ്മൂട്ടിക്കുണ്ട് ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ മാരുതി 800 കാര്‍ സ്വന്തമാക്കാന്‍ മമ്മൂട്ടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

 

മമ്മൂട്ടിയുടെ വാഹന കമ്പത്തിന്റെ മറ്റൊരു പ്രത്യേകത എല്ലാ വണ്ടികള്‍ക്കും 369 എന്ന നമ്പരായിരിക്കും. ഇതിനാല്‍ പലരും അദ്ദേഹത്തിന് 369 കാറുകളുണ്ടെന്ന് കഥയിറക്കിയിട്ടുമുണ്ട്. സിനിമയിലെത്തിയ കാലത്ത് മമ്മൂട്ടിക്കൊരു സ്യൂട്ട്‌കെയ്‌സ് ഉണ്ടായിരുന്നു. അതിന്റെ ലോക്ക് നമ്പര്‍ 369 ആയിരുന്നെന്നും. അതൊരു ഭാഗ്യനമ്പരായിരുന്നത് കൊണ്ടാണ് പിന്നീട് വാഹനങ്ങള്‍ക്കെല്ലാം ഇതേ നമ്പര്‍ നല്‍കുന്നതെന്നും പറയുന്നു. പക്ഷെ, ഈ നമ്പര്‍ രഹസ്യം അദ്ദേഹം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.സിനിമാക്കാരും സുഹൃത്തുക്കളും വാഹനം വാങ്ങും മുമ്പ് മമ്മൂട്ടിയുടെ ഉപദേശം തേടാറുണ്ട്. ബജറ്റിന് അനുസരിച്ച് ഏറ്റവും നല്ല വണ്ടി ഏതായിരിക്കുമെന്നും അതിന്റെ പ്രത്യേകതകളും അദ്ദേഹം കൃത്യമായി പറഞ്ഞുകൊടുക്കും.കഴിഞ്ഞ ദിവസം എറണാകുളം ആര്‍.ടി ഓഫീസില്‍ നടന്ന ലേലത്തില്‍ 369 എന്ന നമ്പര്‍ 1.31 ലക്ഷം രൂപയ്ക്ക് ആണ് താരം സ്വന്തമാക്കിയത്. കെ.എല്‍ 07 ഡിസി 369 എന്ന നമ്പരാണ് ഓണ്‍ലൈന്‍ ലേലത്തിലൂടെ നേടിയത്. ദിവസങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി ഈ നമ്പര്‍ ബുക്ക് ചെയ്തെങ്കിലും മറ്റ് രണ്ട് പേര്‍കൂടി ഈ നമ്പരിനായി എത്തിയതോടെയാണ് ലേലം നടത്തിയത്. ഈ പുതിയ നമ്പര്‍ ഏത് പുതിയ കാറിനായിരിക്കും മമ്മൂട്ടി ഇടുക എന്നതറിയാനായി കാത്തിരിക്കുകയാണ് ആരാധകരും വാഹനപ്രേമികളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (5 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (40 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (51 minutes ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (2 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (2 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (5 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (7 hours ago)

Malayali Vartha Recommends