കോഴിക്കോട് ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് തോട്ടുമുക്കത്ത് മാടാമ്പി സ്വദേശി കൂറപൊയില്‍ സുധീഷ് കെ പി (30) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം തോട്ടുമുക്കം പുതിയനിടത്തു വച്ചാണ് ജെസിബിയും എതിരെ വന്ന ബൈക്കും കൂട്ടിയിടിച്ചത്.
പരുക്കേറ്റ സുധീഷിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെയാണ് യുവാവിന്റെ മരണം സംഭവിച്ചത്. സംസ്‌കാരം പിന്നീട് നടക്കും. പ്രകാശനും ശോഭനയുമാണ് മാതാപിതാക്കള്‍. ഭാര്യ- രജനി. സഹോദരങ്ങള്‍- ധന്യ, മനോജ്
അതേസമയം കോഴിക്കോട് മറ്റൊരു ബൈക്ക് യാത്രക്കാരനും അപകടത്തില്‍പെട്ട് മരണമടഞ്ഞു. വടകര ചോറോട് പുഞ്ചിരിമില്ലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ചെമ്മരത്തൂര്‍ സ്വദേശി സൂരജാണ് മരിച്ചത്.ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന സൂരജ് അവധിക്കു നാട്ടിലെത്തിയതായിരുന്നു.
"
https://www.facebook.com/Malayalivartha





















