ഭർത്താവ് ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്നത് പതിവ്:- അയൽവാസിയുടെയും കൂട്ടാളികളുടെയും സഹായത്തോടെ ഭർത്താവിനെ പഞ്ഞിക്കിട്ടു:- ഭാര്യയും മകനും പിടിയിൽ

ഭർത്താവിനെ വീട് കയറി ആക്രമിച്ച സംഭവത്തിൽ ഭാര്യയും മകനും പിടിയിൽ. വള്ളക്കടവ് കരിക്കന്നം വീട്ടിൽ അബ്ബാസിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമിച്ചതെന്ന് പിടിയിലായ അബ്ബാസിന്റെ ഭാര്യയും അഷീറ ബീവി (39), മകൻ മുഹമദ് ഹമ്പൻ(19) പൊലീസിന് മൊഴി നൽകി. വധശ്രമത്തിന് വണ്ടിപ്പെരിയാർ പൊലീസ് കേസ് എടുത്തു. കൂട്ട് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
തന്നെ ഭർത്താവ് ശാരീരികവും മാനസികവുമായി ഉപദ്രവിക്കുമായിരുന്നുവെന്നും അതിന്റെ വൈരാഗ്യത്തിലാണ് ആക്രമിക്കാൻ ആളുകളെ അയച്ചതെന്നുമാണ് അഷീറ മൊഴി നൽകിയത്. താൻ ഭാര്യയെ ഉപദ്രവിക്കുമായിരുന്നെന്ന അഷീറയുടെ മൊഴി തെറ്റാണെന്ന് അബ്ബാസും മൊഴി നൽകിയിട്ടുണ്ട്.
അയൽവാസി ഷെമീറിന്റെയും കൂട്ടാളികളുടെയും സഹായത്തോടെ, സെപ്റ്റംബർ 16-ന് രാത്രി ഒന്നരയോടെയാണ് അബ്ബാസിനെ ആക്രമിച്ചത്. കിടന്നുറങ്ങുകയായിരുന്ന അബ്ബാസിനെ നാലുപേർ വീട്ടിൽ കയറി വെട്ടുകയായിരുന്നു. ഇത് ഭാര്യയുേടയും മകൻറേയും അറിവോടെയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
സംഭവ ദിവസം രാത്രി അഷീറാബീവിയും മകനും രാത്രി പന്ത്രണ്ടരയോടെ വണ്ടിപ്പെരിയാറ്റിൽ എത്തി. ഷെമീറും സംഘവും കാറിലെത്തി ഇവരേയും കൊണ്ട് അബ്ബാസിന്റെ വീട്ടിലേക്കുപോയി.
ജനാലയിലൂടെ കൈകടത്തി തുറന്ന അടുക്കളവാതിലിലൂടെ അക്രമി സംഘത്തെ വീടിന് അകത്തേക്ക് കടത്തി വിട്ടത് അഷീറയാണെന്ന് പോലീസ് പറഞ്ഞു. അക്രമിസംഘത്തിനൊപ്പമാണ് അഷീറയും മകനും തിരിച്ച് അഷീറയുടെ എറണാകുളത്തെ വീട്ടിലേക്ക് പോയത്.
ഗുരുതരമായി പരിക്കേറ്റ അബ്ബാസിനെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിചരിക്കാൻ രാവിലെ തന്നെ അഷീറാബീവിയും മകൻ മുഹമ്മദ് ഹസ്സനും കോട്ടയം മെഡിക്കൽ കോളേജിൽ എത്തി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും ഇവർ അനുഗമിച്ചു. സംഭവം നടന്ന രാത്രി വണ്ടിപ്പെരിയാറ്റിൽ അബ്ബാസിന്റെ മകനെ കണ്ടെന്നും പോലീസിന് വിവരം ലഭിച്ചു.
തുടർന്ന്, പോലീസ് ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചു. ഭാര്യയുമായി കുറച്ചു നാളുകളായി അബ്ബാസ് പിരിഞ്ഞ് കഴിയുകയായിരുന്നു. മാതാവിനോടൊപ്പം വള്ളക്കടവിലെ വീട്ടിൽ കഴിഞ്ഞുവരുകയായിരുന്നു. അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് രാത്രി അയൽപക്കത്ത വീട്ടിലായിരുന്നു അവരെ കിടത്തിയിരുന്നത്.
തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അബ്ബാസിനെ കാണുന്നതിന് എത്തിയ ആഷീറയും മകൻ മുഹമ്മദ് ഹസ്സനും പരിചരണ ചുമതല ഏറ്റെടുത്തു.
ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിൽയിൽ എടുത്തു. ഇതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. സത്യരാജെന്നായിരുന്നു അബ്ബാസിന്റെ ആദ്യ പേര്. അഷീറ ബീവിയെ വിവാഹം കഴിച്ചപ്പോൾ ഇസ്‌ലാംമതം സ്വീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















