മലയാളി ഐഎസ് ഭീകരവാദക്കേസിൽ പ്രധാന ഡിജിറ്റൽ തെളിവുകൾ ഭീകരർ നശിപ്പിച്ചതായി എൻ ഐ എ കണ്ടെത്തി...മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയെല്ലാം തല്ലിതകർത്ത് കത്തിച്ചുകളയുകയായിരുന്നു.... ഉപയോഗിച്ചിരുന്ന ഫോണുകളെല്ലാം മാറ്റി പുതിയ ഫോണുകളാണ് എല്ലാവരുടെയും കൈവശമുള്ളത്...

സംസ്ഥാനത്തെ നാല് ജില്ലകളിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. തൃശൂർ, എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലെ 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. സംസ്ഥാന നേതാവ് അബ്ദുൾ ലത്തീഫിന്റെ ചാവക്കാട്ടെ വീട്ടിലടക്കം പരിശോധന നടക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട വിവിധ ട്രസ്റ്റുകളിലും പരിശോധന പുരോഗമിക്കുന്നുണ്ട്.മലയാളി ഐഎസ് ഭീകരവാദക്കേസിൽ പ്രധാന ഡിജിറ്റൽ തെളിവുകൾ ഭീകരർ നശിപ്പിച്ചതായി എൻ ഐ എ കണ്ടെത്തി. നേരത്തെ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റുകളെല്ലാം കത്തിച്ചുകളഞ്ഞതായി ഭീകരർ നൽകിയ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.ഒളിവിലുള്ള നേതാക്കളാണ് ഡിജിറ്റൽ തെളിവുകളെല്ലാം നശിപ്പിക്കാൻ രഹസ്യ നിർദ്ദേശം നൽകിയതന്ന് പിഎഫ്‌ഐ ഭീകരർ മൊഴി നൽകി.
പി എഫ് ഐ നിരോധനത്തിന് പിന്നാലെയാണ് കയ്യിലുള്ള ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റുകളെല്ലാം നശിപ്പിച്ചു കളയാൻ നേതാക്കൾ നിർദ്ദേശം നൽകിയത്. അന്വേഷണ സംഘങ്ങൾക്ക് തിരിച്ചെടുക്കാൻ കഴിയാത്ത വിധം തെളിവുകൾ നശിപ്പിക്കാനാണ് ഭീകരർക്ക് നേതാക്കളിൽ നിന്ന് ലഭിച്ച നിർദ്ദേശം.മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയെല്ലാം തല്ലിതകർത്ത് കത്തിച്ചുകളയുകയായിരുന്നു.മതഭീകരവാദ ആശയ പ്രചരണത്തിനും, ഭീകരവാദ ഗ്രൂപ്പുകൾ തമ്മിലുള്ള ആശയ വിനിമയത്തിനും ഉപയോഗിച്ചവയായിരുന്നു ഈ ഡിജിറ്റൽ ഉപകരണങ്ങൾ. പി എഫ് ഐ നിരോധന സമയം ഉപയോഗിച്ചിരുന്ന ഫോണുകളെല്ലാം മാറ്റി പുതിയ ഫോണുകളാണ് എല്ലാവരുടെയും കൈവശമുള്ളത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പോപ്പുലർ ഫ്രണ്ട് മുൻകാല പ്രവർത്തകരുടെ ഫോണുകൾ എൻഐഐ കസ്റ്റഡിയിലെടുക്കാൻ ഒരുങ്ങിയപ്പോഴാണ് അടുത്ത കാലത്ത് മാത്രം ഉപയോഗിച്ചിരുന്ന പുതിയ ഫോണുകളാണ് കൈവശമുള്ളതെന്ന് വ്യക്തമായത്.
തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റുകളെല്ലാല്ലാം നശിപ്പിച്ചതായി കണ്ടെത്തിയത്. ഇതോടെ ചോദ്യം ചെയ്ത് വിട്ടയച്ചവരെയെല്ലാം വീണ്ടും വിളിപ്പിച്ച് അനുബന്ധ തെളിവുകൾ ശേഖരിച്ചു വരികയാണ് എൻഐഎ. തെളിവുകൾ നശിപ്പിക്കുന്നതിന് മുമ്പ് കഴിഞ്ഞ വർഷം സെപ്റ്റംബറിലും, തുടർന്നും നടന്ന റെയ്ഡുകളിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവ പ്രധാന തെളിവാക്കി അന്വേഷണം മുന്നോട്ടു കൊണ്ടുപോവുകയാണ് എൻ ഐ എ.ഇപ്പോൾ പല ജില്ലകളിലും റെയ്ഡ് നടക്കുകയാണ്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് എൻഐഎ ഡൽഹിയിൽ റജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന. പോപ്പുലർ ഫ്രണ്ടിന് വിദേശത്തു നിന്നടക്കം വരുന്ന സാമ്പത്തിക ഉറവിടം ഇല്ലാതാക്കാനുള്ള നടപടിയുടെ ഭാഗമായാണ് റെയ്ഡ്.
വിവിധ ട്രസ്റ്റുകളുടെ മറ പറ്റിയാണ് കേരളത്തിലേക്ക് ഫണ്ട് എത്തുന്നതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. കേസിലുൾപ്പെട്ട സംസ്ഥാന നേതാക്കളിൽ പലരും ഇപ്പോൾ ഡൽഹിയിലെ ജയിലിലാണുള്ളത്. അറസ്റ്റിലായ നേതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ റെയ്ഡ് നടക്കുന്നത്. ഇതിനിടെ ആറു മാസത്തിനു മുന്‍പ് അബ്ദുൾ ലത്തീഫ് വിദേശത്തേക്കു കടന്നതായും എൻഐഎക്ക് വിവരം ലഭിച്ചിരുന്നു. സാമ്പത്തിക ഉറവിടങ്ങൾ ഇല്ലാതാക്കുന്നതിലൂടെ സംഘടന പുതിയ രൂപത്തിൽ തിരിച്ചുവരുന്നത് തടയാനാകുമെന്ന് എൻഐഎ കണക്കു കൂട്ടുന്നു.പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരിക്കുകയാണെങ്കിലും ഇക്കൂട്ടരുടെ പ്രവര്‍ത്തനം ശക്തമായ നിലയില്‍ നടക്കുന്നുണ്ട്. പോലീസുകാരുടെ പോലും സഹായത്തോടെ ഈ ഭീകരര്‍ ഇപ്പോഴും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്നാണ് മനസ്സിലാവുന്നത്. കേരളാ പോലീസിന്റെ ഭാഗത്തുനിന്ന് ഇതിനെതിരെ ശക്തമായ നടപടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. എന്‍ഐഎ അതീവ ജാഗ്രതയോടെ തുടര്‍ന്നും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
https://www.facebook.com/Malayalivartha