ഗണേഷ് കുമാറിന് ക്ലിപ്പിട്ട് കോടതി;സോളാര്‍ ഗൂഡാലോചന കേസ് ഇരുതലമൂര്‍ച്ചയുള്ള വാള്‍,ഗണേഷിന്റെ രാഷ്ട്രീയ ഭാവി തുലാസില്‍,എംഎല്‍എ വാ തുറന്നാല്‍ പലരും കുടുങ്ങും,വലതിലെ പല നേതാക്കള്‍ക്കും ചങ്കിടിപ്പ് തുടങ്ങി
സോളാര്‍ കേസ് ഇരുതലമൂര്‍ച്ചയുള്ള വാളായ് ഗണേഷിന് നേരെ. സോളാര്‍ ഗൂഢാലോചന കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി. കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് അന്ത്യശാസനം. പിടുത്തമിട്ടിരിക്കുന്നത് കോടതി ആയതുകൊണ്ട് ഗണേഷിന്റെ ഭാവി തുലാസില്‍. അടുത്ത മാസം പതിനെട്ടിന് കൊട്ടാരക്കര കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും സമന്‍സ് അയക്കും. ഗണേഷിന് മന്ത്രിക്കസേര കൊടുക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന വിവരങ്ങല്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ സോളാര്‍ മുറുകിയതോടെ മന്ത്രിക്കസേര തുലാസില്‍.
സോളാര്‍ കേസിലെ പരാതിക്കാരിയായ സ്ത്രീ 21 പേജുള്ള കത്ത് പത്തനംതിട്ട ജില്ലയില്‍ കഴിയുമ്പോള്‍ എഴുതുകയുണ്ടായി. അതില്‍ നാല് പേജ് കൂടി പുതുതായി എഴുതിച്ചേര്‍ത്തു എന്നതായിരുന്നു സിബഐയുടെ കണ്ടെത്തല്‍. ഉമ്മന്‍ ചാണ്ടിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ രണ്ടാംപ്രതിയാണ് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ ഹര്‍ജിക്ക് എതിരെയുള്ള ഹൈക്കോടതിയുടെ സ്റ്റേ അവസാനിച്ച സാഹചര്യത്തിലാണ് വിഷയം കോടതി വീണ്ടും പരിഗണിച്ചത്. ഗണേഷ് കുമാറും പരാതിക്കാരിയും ഇന്നു ഹാജരായിരുന്നില്ല. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കൊട്ടാരക്കര കോടതി 624 2021 നമ്പറായി പ്രതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് അടക്കം തെളിവുകള്‍ വാദി ഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 14 പേര്‍ മൊഴി നല്‍കി. സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബി.ഗണേഷ്‌കുമാറും പരാതിക്കാരിയും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തുടര്‍ നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത്.
സോളാര്‍ പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതി ചേര്‍ത്തതാണെന്നാണ് ആരോപണം. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി കത്തെഴുതിയിട്ടില്ലെന്ന് അഡ്വ. ഫെനി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സോളാര്‍ ഗൂഡാലോചനയില്‍ പലരുടേയും കൈയ്യുണ്ട്.
ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പരാതിക്കാരി വാര്‍ത്താ സമ്മേളനം നടത്തിയത്. പരാതിക്കാരി പത്തനംതിട്ട ജയിലില്‍ നിന്നും കോടതിയില്‍ നല്‍കാന്‍ ഏല്‍പ്പിച്ചത് ഒരു ഡ്രാഫ്റ്റാണ്. ആ ഡ്രാഫ്റ്റ് ശരണ്യ മനോജ്, ബാലകൃഷ്ണ പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയി. വഴി മധ്യേ ശരണ്യ മനോജാണ് ഉമ്മന്‍ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്ത് തനിക്ക് കാണിച്ച് തന്നത്. ഗണേഷ് കുമാറിന് മന്ത്രിയാവാന്‍ കഴിഞ്ഞില്ല, അതിനാല്‍ മുഖ്യനെ താഴെയിറക്കണമെന്ന് ശരണ്യ മനോജ് തന്നോട് പറഞ്ഞുവെന്നും ഫെനി ബാലകൃഷ്ണന്‍ തുറന്നടിച്ചത്. ശരണ്യ മനോജും പ്രദീപുമാണ് ഗൂഢാലോചനയിലെ മുഖ്യകണ്ണിയെന്നും അദ്ദേഹം വെളിപ്പെടുത്തി. സിഡി ഉള്‍പ്പെടെ പല തെളിവുകളും തന്റെ കൈയിലുണ്ടെന്നും ആ തെളിവ് ലഭിക്കാന്‍ പലരും സമീപ്പിച്ചിരുന്നെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. എനിക്ക് ഗണേഷ് കുമാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം വരെ വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരിക്ക് വേണ്ടി വക്കീല്‍ ഫീസ് തന്നിരുന്നത് ഗണേഷിന്റെ പിഎയാണെന്നും ഫെനി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. അധികാരക്കസേര കിട്ടാത്തതിന്റെ കലിപ്പാണോ ഗണേഷ് അന്ന് തീര്‍ത്തത്.
സോളാര്‍ ഗൂഡാലോചനയില്‍ കോടതി ക്ലിപ്പിച്ചതോടെ ഗണേഷിന്റെ നില പരുങ്ങലിലാണ്. അകത്താകുമോ എന്നുള്ളത് കണ്ടറിയണം. മന്ത്രിസേരയുടെ കാര്യത്തില്‍ ഏതാണ്ട് തീരുമാനം ആയിട്ടുണ്ട്. ഇടയ്ക്ക് വന്ന് പിണറായിയെ വിറപ്പിച്ചോണ്ടിരുന്നതാണ് ഗണേഷ്. സര്‍ക്കാരിന്റെ പിടിപ്പുകേടുകളെ വിമര്‍ശിച്ചിരുന്ന നേതാവ്. എന്നാല്‍ ഇപ്പോള്‍ സോളാറില്‍ കുരുക്ക് മുറുകുമ്പോള്‍ ഗണേഷ് ഇനിയിപ്പോള്‍ പിണറായിക്ക് മുന്ില്‍ പതുങ്ങേണ്ടി വരും. പെട്ടുപോയാല്‍ ഊരിയെടുക്കാന്‍ ഒരു പിടിവള്ളി വേണമല്ലോ. ആ പിടിവള്ളി പിണറായി മാത്രമാണ്.
https://www.facebook.com/Malayalivartha