സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം... രാജസ്ഥാനില്‍ നിന്നും കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... കേരളത്തില്‍ അടുത്ത 5 ദിവസങ്ങളിലും മഴ തുടരും

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. രാജസ്ഥാനില്‍ നിന്നും കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയില്‍ (സെപ്റ്റംബര്‍ 17) നിന്ന് 8 ദിവസം വൈകിയാണ് ഇത്തവണ പിന്‍വാങ്ങല്‍ ആരംഭിച്ചത്. എന്നാല്‍ കേരളത്തില്‍ അടുത്ത 5 ദിവസങ്ങളിലും മഴ തുടരും. ഇതില്‍ തന്നെ രണ്ട് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വ്യാഴാഴ്ച ഏഴ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷം ഇന്നലെ മുതല്‍ പിന്‍വാങ്ങി തുടങ്ങി .
നാല് ചക്രവാതചുഴികള്‍ നിലനില്‍ക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഈ 4 ചക്രവാത ചുഴികള്‍ ഇപ്രകാരമാണ് : തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കന്‍ ഛത്തീസ്ഗഡിന് മുകളിലും ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തീരദേശ തമിഴ്‌നാടിന് മുകളില്‍ മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നു. വടക്കന്‍ ഒഡിഷക്കു മുകളിലും ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനൊപ്പം ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദ്ദ സാധ്യതയുമുണ്ട്. അതുകൊണ്ടു തന്നെ കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നല്‍ തുടരാനാണ് സാധ്യത. ഇതില്‍ തന്നെ സെപ്റ്റംബര്‍ 28 , 29 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 29 ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ പുതിയ ചക്രവാതചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ആന്‍ഡമാന്‍ കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും. തുടര്‍ന്ന് പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ ഇവയാണ്: 28.09.2023: കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് 29.09.2023: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
തെക്കന്‍ കേരളത്തില്‍ മഞ്ഞ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്. .കാലവര്‍ഷത്തില്‍ ഇതു വരെ 38 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.ഒക്ടോബര്‍ ഒന്നു മുതല്‍ തുലാവര്‍ഷം ആരംഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് മുതല്‍ വീണ്ടും മഴ സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.
ഇതിനിടെ വൃഷ്ടി പ്രദേശങ്ങളിലെ കനത്ത മഴയെ തുടര്‍ന്നു നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്നു പേപ്പാറ ഡാമിലെ ഷട്ടറുകള്‍ അധികമായി ഉയര്‍ത്തി. വെള്ളിയാഴ്ച നാല് ഷട്ടറുകളും 5 സെന്റി മീറ്റര്‍ വീതം ആകെ 20 സെന്റി മീറ്റര്‍ ഉയര്‍ത്തിയിരുന്നു. അന്നു വൈകുന്നേരം 107.85 മീറ്റര്‍ ആണു ജല നിരപ്പ് രേഖപ്പെടുത്തിയത്. ശനിയാഴ്ച രാത്രി മഴ കൂടുതല്‍ ശക്തമായതോടെ ഞായറാഴ്ച രാവിലെ ജല നിരപ്പ് 108.10 മീറ്ററിലേക്ക് ഉയര്‍ന്നു. പിന്നാലെയാണു ഇന്നലെ രാവിലെ 5 സെന്റി മീറ്റര്‍ അധികമായി ഉയര്‍ത്തിയത്. 4 ഷട്ടറുകളും 10 സെന്റി മീറ്റര്‍ വീതം 40 സെന്റി മീറ്റര്‍ ആണു നിലവില്‍ ഉയര്‍ന്നിരിക്കുന്നത്. കരമനയാറില്‍ ജല നിരപ്പും ഉയര്‍ന്നു.തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha