Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഷ്ട്രപതി ധീരതക്കുള്ള അവാര്‍ഡിന് കേരളത്തില്‍ നിന്നുള്ള ആറു കുട്ടികള്‍ അര്‍ഹരായി

29 DECEMBER 2015 02:19 PM IST
മലയാളി വാര്‍ത്ത.

More Stories...

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...

ധീരന്‍മാര്‍, അല്ലെങ്കില്‍ ധീരനായിരിക്കുക എന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന കഴിവല്ല. പെട്ടെന്ന് തീരമാനം എടുത്ത് നടപ്പിലാക്കാനുള്ള അവരുടെ കഴിവാണ് ഈ ധീരതക്ക് അടിസ്ഥാനം.രാഷ്ട്രപതി ധീരതക്കുള്ള അവാര്‍ഡിന് കേരളത്തില്‍നിന്ന് ആറുപേരെ തെരഞ്ഞെടുത്തു. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അഡ്മിനിസ്‌ട്രേറ്ററും ജില്ലാ കലക്ടറുമായ ബിജു പ്രഭാകറുമാണ് ഈ വിവരം അറിയിച്ചത്. സി.എം. ആരോമല്‍ സ്‌പെഷല്‍ അവാര്‍ഡ് (നെയ്യാറ്റിന്‍കര, തിരുവനന്തപുരം), ബീഥോവന്‍ (പളളിത്തുറ, തിരുവനന്തപുരം), അനന്ദു ദിലീപ് (വൈക്കം, കോട്ടയം), നിതിന്‍ ഫിലിപ്പ് മാത്യു (മണിപ്പുഴ കോട്ടയം), കെ.വി. അഭിജിത്ത് (തളിപ്പറമ്പ്, കണ്ണൂര്‍), മുഹമ്മദ് ഷംനാദ് (വളള്യാട്, കോഴിക്കോട്) എന്നിവര്‍ക്കാണ് അവാര്‍ഡ്.
ജനുവരി 26നു ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്ദിന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അവാര്‍ഡുകള്‍ സമ്മാനിക്കും. റിപ്പബ്ലിക്ദിന പരേഡിലും ഇവര്‍ പങ്കെടുക്കും. ആറുപേരുടെയും തുടര്‍വിദ്യാഭ്യാസച്ചെലവുകള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറായിരിക്കും വഹിക്കുക.
സി.എം. ആരോമല്‍ (സ്‌പെഷല്‍ അവാര്‍ഡ്): നെയ്യാറ്റിന്‍കര ആമോട്ടുകോണം വടക്കേക്കുളത്തില്‍ വീണ ആര്യ, ശുഭ എന്നീ യുവതികളെ രക്ഷപ്പെടുത്തിയതിനാണ് പന്ത്രണ്ടുകാരനായ ആരോമലിനു പുരസ്‌കാരം. നെയ്യാറ്റിന്‍കര ആമോട്ടുകോണം വൈഷണവത്തില്‍ എന്‍.സി.സി. ഉദ്യോഗസ്ഥന്‍ ജി.സുനില്‍കുമാറിന്റെയും മിനി കുമാരിയുടെയും മകനാണ്.
അഭിജിത്ത് കെ.വി: ക്ഷേത്രക്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന അയല്‍വാസി സൗരവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതിനാണ് പതിനാറുകാരനായ അഭിജിത്താണ്. കണ്ണൂര്‍ തളിപ്പറമ്പ് കീഴറ്റൂര്‍ കേളോത്തു വളപ്പില്‍ ഹൗസില്‍ കെ.വി. പ്രകാശന്റെ മകനായ അഭിജിത്ത്.
അനന്ദു ദിലീപ്: തോട്ടിലെ കുത്തൊഴുക്കില്‍ മുങ്ങിത്താഴ്ന്ന സഹപാഠിയായ സൂര്യദേവനെ രക്ഷപ്പെടുത്തിയതിനാണ് ഒമ്പതാം ക്ലാസുകാരനായ അനന്ദുവിനു ധീരതാ അവാര്‍ഡ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ അനന്ദു കുടവെച്ചൂര്‍ കാവിടേഴത്തുറ ദിലീപിന്റെയും സുപതയുടെയും മകനാണ്.
മുഹമ്മദ് ഷംനാദ്: കുളത്തില്‍ വീണ ഒന്നരവയസുകാരിക്ക് രക്ഷകനായതിനാണ് പത്താംക്ലാസുകാരനായ മുഹമ്മദ് ഷംനാദിനു പുരസ്‌കാരം. കോഴിക്കോട് വള്ള്യാട് ജാനത്ത് ഹൗസില്‍ കുഞ്ഞബ്ദുള്ളയുടെയും സുലൈഖയുടെയും മകനായ ഷംനാദ് കടമേരി ആര്‍.എ.സി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.
ബിഥോവന്‍: വീട്ടുപറമ്പില്‍ തേങ്ങയിടാന്‍ ശ്രമിക്കുമ്പോള്‍ 11 കെ.വി. ലൈനില്‍നിന്നു ഷോക്കേറ്റ കൂട്ടുകാരന്‍ ജോയലിന്റെ രക്ഷകനായതിനാണ് പതിനാലുകാരനായ ബിഥോവനു പുരസ്‌കാരം. പത്താംക്ലാസ് വിദ്യാര്‍ഥിയായ ബിഥോവന്‍ പളളിത്തുറ കാറ്റാടിത്തോപ്പില്‍ ടെറി എ. റോക്കിയുടെയും റീജയുടെയും മകനാണ്.
നിതിന്‍ ഫിലിപ്പ് മാത്യു: അടഞ്ഞുകിടന്ന വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടറില്‍ തീ പടരുന്നതുകണ്ട് വാതില്‍ ചവിട്ടിത്തുറന്നു സിലിണ്ടര്‍ പുറത്തേക്കെറിഞ്ഞ് അപകടം ഒഴിവാക്കിയതിനാണു നിതിന് അവാര്‍ഡ്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ നിതിന്‍ മണിപ്പുഴ വെളുത്തേടത്ത് കാട്ടില്‍ മാത്യു വി. ഫിലിപ്പിന്റെയും ബിനു മാത്യുവിന്റെയും മകനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (6 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (12 minutes ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (30 minutes ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (31 minutes ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (35 minutes ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (39 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (2 hours ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (2 hours ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (2 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (2 hours ago)

Malayali Vartha Recommends