സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര, ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മയായിട്ട് ഒരുവര്‍ഷം.... തലശ്ശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും തളിപ്പറമ്പില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അനുസ്മരണം ഉദ്ഘാടനം ചെയ്യും

സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര, ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മയായിട്ട് ഒരുവര്‍ഷം. ചരമവാര്‍ഷികം ഇന്ന് വിവിധ പരിപാടികളോടെ കണ്ണൂരിലും തലശ്ശേരിയിലും തളിപ്പറമ്പിലും ആചരിക്കും.
കോടിയേരി അന്ത്യവിശ്രമം കൊളളുന്ന കണ്ണൂര്‍ പയ്യാമ്പലത്ത് സ്മൃതി കുടീരം രാവിലെ അനാച്ഛാദനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, ഇപി ജയരാജന്‍ തുടങ്ങിയ നേതാക്കളും കോടിയേരിയുടെ കുടുംബവും പങ്കെടുക്കും. 8.30-ന് സ്റ്റേഡിയം കോര്‍ണറില്‍നിന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായി പയ്യാമ്പലത്തെത്തി പുഷ്പാര്‍ച്ചന നടത്തും.
വൈകുന്നേരം തലശ്ശേരിയിലും തളിപ്പറമ്പിലും ബഹുജനറാലി, വൊളന്റിയര്‍ മാര്‍ച്ച്, അനുസ്മരണ സമ്മേളനം എന്നിവ നടക്കും. തലശ്ശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും തളിപ്പറമ്പില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അനുസ്മരണം ഉദ്ഘാടനം ചെയ്യും.
ഇ കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരി സ്മൃതി മണ്ഡപം. മൂന്നാഴ്ച നീളുന്ന അനുസ്മരണ പരിപാടികളാണ് കണ്ണൂരില്‍ സിപിഎം സംഘടിപ്പിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha