എപ്പോഴും പുഞ്ചിരിക്കുന്ന മുഖം... നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസിന്റെ അകാലവിയോഗത്തില്‍ അനുശോചിച്ച് മമ്മൂട്ടിയും മോഹന്‍ലാലും...

നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസിന്റെ അകാലവിയോഗത്തില്‍ അനുശോചിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ കാണാറുള്ളതെന്ന് മോഹന്‍ലാല്‍ ഓര്‍മ്മിച്ചു. കലാഭവന്‍ നവാസിന് ആദരാഞ്ജലികള്‍ എന്ന് മമ്മൂട്ടിയും ഫെയ്സ്ബുക്കില്‍ കുറിച്ചു.
'എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ നമ്മള്‍ കാണാറുള്ളത്. നര്‍മ്മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങളെയാണ് നവാസ് സിനിമയിലും കാഴ്ച്ച വെച്ചത്. അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികള്‍', മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. നവാസിന്റെ ചിത്രത്തിനൊപ്പമായിരുന്നു അനുശോചനക്കുറിപ്പ്.
https://www.facebook.com/Malayalivartha

























