പറമ്പിൽ കളിക്കാനെത്തിയ കുട്ടിയെ ഗർഭിണിയാക്കി 72കാരൻ ഹുസൈന്‍കുട്ടി..! 12കാരി വീട്ടിൽ പ്രസവിച്ചു, ചോരകുഞ്ഞിനെ എടുത്ത് അലറി കരഞ്ഞ് അമ്മ

കോഴിക്കോട് താമരശ്ശേരിയിൽ നിന്നും നടുക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. 12 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി 72 വയസ്സുകാരൻ. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്ന് വീട്ടിൽ ഹുസൈൻകുട്ടി(72)യാണ് അറസ്റ്റിലായത്.. പ്രതിയെ പോലീസ് പിടിക്കൂടി. താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം കുട്ടിയുടെ സമീപവാസിയായ ആളാണ് അറസ്റ്റിലായത്. മേയ് 15ന് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു കുട്ടി ഗർഭിണിയാണെന്ന വിവരം പോലീസ് അറിഞ്ഞത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിയുടെ സ്ഥിതി സംബന്ധിച്ച് ഡോക്ടർ വിവരം നൽകി. ഇതേ തുടർന്നാണ് പൊലീസ് കേസെടുത്തത്. തുടർന്ന് ഡോക്ടർനൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയും സംഭവത്തിൽ പോക്‌സോ ആക്ടുപ്രകാരം കേസെടുക്കുകയുമായിരുന്നു.
പ്രതിയുടെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ പെൺകുട്ടി കളിക്കാൻ പോകാറുണ്ടായിരുന്നു. ഇടയ്ക്ക് ഇയാളുടെ വീട്ടിൽ വെള്ളം കുടിക്കാനായി കുട്ടി എത്താറുണ്ടായിരുന്നു, ഈ അവസരം മുതലെടുത്ത് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് മൊഴി . പ്രതിയുടെ ഭാര്യ കൂലിപ്പണിക്ക് പോകാറുള്ളതിനാൽ വീട്ടിൽ ആരും ഉണ്ടാവാറില്ല. ഇയാളുടെ മക്കളുടെ വിവാഹം കഴിഞ്ഞു . പലതവണ ഇയാൾ കുട്ടിയെ പീഡിപ്പിച്ചതായാണ് വിവരം പുറത്ത് വരുന്നത്.
പെൺകുട്ടിയുടെ മൊഴി സ്ഥിരീകരിക്കാൻ എഴുപത്തിരണ്ടുകാരനെ ഡിഎൻഎ പരിശോധനക്ക് വിധേയനാക്കി . രണ്ടു മാസത്തിനു ശേഷം ഡിഎൻഎ ഫലം വന്നതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.2024 ഡിസംബറിനും 2025 ജനുവരിക്കുമിടയിലായിരുന്നു പീഡനംനടന്നതെന്നാണ് മൊഴി.
പീഡിപ്പിച്ചത് ഹുസൈൻകുട്ടിയാണെന്ന് പെൺകുട്ടി മൊഴിനൽകി. മൊഴി സ്ഥിരീകരിക്കുന്നതിനായി പോലീസ് ഇയാളെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കി. തുടർന്നാണ് താമരശ്ശേരി ഇൻസ്‌പെക്ടർ എ. സായൂജ്കുമാർ പ്രതിയെ അറസ്റ്റുചെയ്തത്.കണ്ണൂർ റീജനൽ ഫൊറൻസിക് സയൻസ് ലാബറട്ടറിയിൽ നിന്ന് ഡിഎൻഎ പരിശോധനാ ഫലം വ്യാഴാഴ്ച പൊലീസിനു ലഭിച്ചു.
https://www.facebook.com/Malayalivartha

























