Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ചന്ദ്രയാൻ മൂന്നിനു പിന്നാലെ മറ്റു സുപ്രധാന ദൗത്യങ്ങൾക്കായും, തയ്യാറെടുക്കുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന... മംഗൾയാൻ-2 എന്ന മാർസ് ഓർബിറ്റർ മിഷൻ-2 നാല് പേലോഡുകൾ വഹിക്കുമെന്ന് ഇസ്രോ....ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ദൗത്യത്തിനൊരുങ്ങുന്നത്....

02 OCTOBER 2023 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം

ചന്ദ്രയാൻ മൂന്നിനുപിന്നാലെ മറ്റു സുപ്രധാന ദൗത്യങ്ങൾക്കായും തയ്യാറെടുക്കുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആർ.ഒ.) ഗഗൻയാൻ, മംഗൾയാൻ രണ്ട്, മൂന്ന്, ആദിത്യ എൽ 1, ശുക്രയാൻ എന്നിവ ശാസ്ത്രരംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന ദൗത്യങ്ങളാണ്.ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തരദൗത്യമായിരുന്ന മാർസ് ഓർബിറ്റർ മിഷൻ അഥവാ മംഗൾയാന്റെ കണ്ടെത്തലുകൾക്ക് ലോകം അംഗീകാരം നൽകി. ചന്ദ്രനിൽ ജലത്തിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് ചന്ദ്രയാൻ-1 ആണ്. ഇതുകൊണ്ടുതന്നെ ഇന്ത്യയുടെ മറ്റു ഗ്രഹാന്തരദൗത്യങ്ങളെയും ശാസ്ത്രലോകം പ്രതീക്ഷയോടെയാണ് കാണുന്നത്. അടുത്ത വിജയ കുതിപ്പിനൊരുങ്ങി ഇസ്രോ. ചുവന്ന ഗ്രഹത്തിൽ ആദ്യമായി പേടകമിറക്കി പഠനം നടത്തി ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ദൗത്യത്തിനൊരുങ്ങുന്നത്.

 

ചൊവ്വയിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങുന്ന മംഗൾയാൻ-2 എന്ന മാർസ് ഓർബിറ്റർ മിഷൻ-2 നാല് പേലോഡുകൾ വഹിക്കുമെന്ന് ഇസ്രോ വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാ ഗ്രഹത്തിന്റെ അന്തരീക്ഷം, മറ്റ് സവിശേഷതകൾ, ഗ്രഹങ്ങൾക്കിടയിലെ പൊടിപടലങ്ങൾ തുടങ്ങിയവയെ പഠന വിധേയമാക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.നാല് പേലോഡുകളുടെയും പ്രവർത്തനം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. മാർസ് ഓർബിറ്റ് ഡസ്റ്റ് എക്സ്പെരിമെന്റ് (മോഡക്സ്), റേഡിയോ ഒക്ൾട്ടേഷൻ (ആർഒ) പരീക്ഷണം,എനർജറ്റിക് അയോൺ സ്‌പെക്ട്രോമീറ്റർ (ഇഐഎസ്), ലാങ്മുയർ പ്രോബ് ആൻഡ് ഇലക്ട്രിക് ഫീൽഡ് എക്സ്പെരിമെന്റ് (എൽപിഎക്സ്) എന്നിവ ഉണ്ടായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അന്തരീക്ഷത്തിന്റെ ഉത്ഭവത്തെ കുറിച്ച് പഠിക്കാൻ മോഡക്‌സ് സഹായിക്കും. ഇതിൽ നിന്ന് ലഭിക്കുന്ന പഠനങ്ങൾ പൊടിപലങ്ങളുടെ സാന്നിധ്യത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകും. ചൊവ്വാ ഗ്രഹത്തിന് ചുറ്റും എന്തെങ്കിലും തരത്തിലുള്ള വളയുമുണ്ടോയെന്ന സംശയത്തിന്ഉത്തരം നൽകാനും ദൗത്യത്തിനാകും.

ന്യൂട്രൽ, ഇലക്ട്രോൺ എന്നിവയുടെ സാന്ദ്രത അളക്കാനാകും RO പരീക്ഷണം നടത്തുക. ചൊവ്വയുടെ അന്തരീക്ഷത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ സഹായിക്കുന്ന എക്‌സ്-ബാൻഡ് ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന മൈക്രോവേവ് ട്രാൻസ്മിറ്ററാണ് ഉപകരണം. ഇത് ഉപയോഗിച്ചാകും പഠനം നടത്തുക.ചൊവ്വയുടെ ഉപരിതത്തിലെ സൗരോർജ്ജ കണികകളെയും സൂപ്പർ-തെർമൽ കണികളെയും ചിത്രീകരിക്കാൻ EIS സഹായിക്കും. ഉയർന്ന ഊർജ്ജം പുറപ്പെടുവിക്കുന്ന കണികകളെ കുറിച്ചുള്ള പഠനം ചുവന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ നൽകും. അന്തരീക്ഷം നഷ്ടപ്പെടുന്നതിന് പിന്നിലെ ഘടകങ്ങൾ മനസിലാക്കാൻ ശാസ്ത്ര സമൂഹത്തെ സഹായിക്കും. ഇലക്ട്രോണുകളുടെ സാന്ദ്രത, താപനില, വൈദ്യുത മണ്ഡല തരംഗങ്ങൾ എന്നിവ അളക്കാനാകും LPEX ഉപയോഗപ്പെടുത്തുക.

 

ചൊവ്വയിലെ പ്ലാസ്മയെ സംബന്ധിച്ച പഠനങ്ങൾക്കുള്ള നിർണായക വിവരങ്ങൾ നൽകാൻ ഇതിനാകും.ഭൂമിയുടെ സ്വാധീന വലയത്തിന് പുറത്ത് ഇന്ത്യ നടത്തിയ ആദ്യത്തെ ദൗത്യമായിരുന്നു മാർസ് ഓർബിറ്റർ മിഷൻ എന്ന മംഗൾയാൻ. 2013 നവംബർ അഞ്ചിന് പിഎസ്എൽവിയുടെ ചിറകിലേറിയാണ് മംഗൾയാൻ ചൊവ്വയിലെത്തിയത്. ദൗത്യം വിജയിച്ചതോടെ ചൊവ്വയുടെ ഭ്രമണപഥത്തിൽ ബഹിരാകാശ പേടകത്തെ സ്ഥാപിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ആദ്യത്തെ ശ്രമത്തിൽ തന്നെ ഈ ദൗത്യം വിജയിക്കുന്ന ആദ്യരാജ്യവും ഭാരതം തന്നെയാണ്. ആറ് മാസം ആയുസ് പ്രവചിച്ച് തയ്യാറാക്കിയ പേടകം നീണ്ട ഏഴ് വർഷമാണ് വിവരങ്ങൾ നൽകിയത്. 2021-ലാണ് പേടകത്തിന്റെ പ്രവർത്തനം നിലച്ചത്. ഉപരിതല സവിശേഷതകൾ, രൂപഘടന, ധാതുശാസ്ത്രം, അന്തരീക്ഷം എന്നിവ പഠിക്കാൻ അഞ്ച് പേലോഡുകളായിരുന്നു ഒന്നാം ദൗത്യത്തിലുണ്ടായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (16 minutes ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (31 minutes ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (39 minutes ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (1 hour ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (1 hour ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (2 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (3 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (3 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (4 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (9 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (9 hours ago)

Malayali Vartha Recommends