സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്നു..... ഇടി മിന്നലോടു കൂടിയ മഴയായതിനാല്‍ ജാഗ്രത പാലിക്കണം, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, കോട്ടയം ജില്ലകളിലെ വിവിധ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്നു..... ഇടി മിന്നലോടു കൂടിയ മഴയായതിനാല്‍ ജാഗ്രത പാലിക്കണം, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, കോട്ടയം ജില്ലകളിലെ വിവിധ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി. കോട്ടയം താലൂക്കിലെ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധിയായിരിക്കും. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കും.
ആലപ്പുഴ ജില്ലാ കലക്ടറുടെ അറിയിപ്പ്
ജില്ലയില്‍ മൂന്നു ദിവസമായി പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയ സാഹചര്യത്തില്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് 03.10.2023 (ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.)
കോട്ടയം ജില്ലാ കലക്ടറുടെ അറിയിപ്പ്
ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കം നേരിടുന്നതിനാല്‍ കോട്ടയം താലൂക്കിലെ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ചൊവ്വാഴ്ച (2023 ഒക്ടോബര്‍ 3) അവധി പ്രഖ്യാപിച്ചു. ചങ്ങനാശേരി, ൈവക്കം താലൂക്കുകളിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും 2023 ഒക്ടോബര്‍ മൂന്നിന് അവധിയായിരിക്കും
കനത്ത മഴ സാധ്യത നിലനില്‍ക്കുന്നതായി കാലാവസ്ഥാ വകുപ്പ്. ഇടി മിന്നലോടു കൂടിയ മഴയായതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.
കേരള തീരത്ത് രാത്രി 11.30 വരെ 0.5 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. തെക്കന്‍ തമിഴ്നാട് തീരത്ത് 03-10-2023ന് രാത്രി 11.30 വരെ 0.5 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
"
https://www.facebook.com/Malayalivartha























