ഒഴിവായത് വന്‍ ദുരന്തം.... ഇടുക്കി നെടുങ്കണ്ടത്ത് ജീപ്പ് മറിഞ്ഞ് തൊഴിലാളികള്‍ക്ക് പരുക്ക്.... രാമക്കല്‍മേട് സ്വദേശികളായ എട്ടു തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്

ഒഴിവായത് വന്‍ ദുരന്തം.... ഒഴിവായത് വന്‍ ദുരന്തം.... ഇടുക്കി നെടുങ്കണ്ടത്ത് ജീപ്പ് മറിഞ്ഞ് തൊഴിലാളികള്‍ക്ക് പരുക്ക്.... രാമക്കല്‍മേട് സ്വദേശികളായ എട്ടു തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. നെടുങ്കണ്ടം പുഷ്പകണ്ടത്ത് ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം സംഭവിച്ചത്.
പുഷ്പകണ്ടത്തെ ഏലത്തോട്ടത്തില്‍ ജോലി കഴിഞ്ഞ് ജീപ്പില്‍ മടങ്ങിവരുകയായിരുന്നു തൊഴിലാളികള്‍. റോഡിലൂടെ വരുന്നതിനിടയില്‍ ജീപ്പ് പെട്ടെന്ന് നിയന്ത്രണം വിട്ട് മറിഞ്ഞു.
നിയന്ത്രണം വിട്ട ജീപ്പ് റോഡില്‍ തന്നെയാണ് മറിഞ്ഞുവീണത്. നിയന്ത്രണം വിട്ട ജീപ്പ് തോട്ടത്തിലേക്ക് പോകാത്തതിനാല്‍ തന്നെ വന്‍ ദുരന്തമാണ് ഒഴിവായത്.
അപകടം നടന്നയുടനെ തന്നെ ജീപ്പിലുണ്ടായിരുന്ന തൊഴിലാളികളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ജീപ്പ് നിയന്ത്രണം വിട്ട് മറിയാനുണ്ടായ കാരണം അറിവായിട്ടില്ല.
https://www.facebook.com/Malayalivartha























