അനധികൃത മദ്യ വില്‍പ്പന... കൊല്ലം തെന്മലയില്‍ ഡ്രൈ ഡേയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 105 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍...

കൊല്ലം തെന്മലയില്‍ ഡ്രൈ ഡേയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 105 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍. റിയ എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന 29 വയസുള്ള അച്ചുമോനാണ് അറസ്റ്റിലായത്.
കടയും വീടും ഗോഡൗണാക്കിയായിരുന്നു അച്ചുമോന്റെ അനധികൃത മദ്യ വില്‍പ്പന. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് അച്ചുമോന്റെ സ്റ്റേഷനറി കടയില്‍ നിന്ന് പിടികൂടിയത് 12 കുപ്പി മദ്യമാണ്. ചോദ്യം ചെയ്തതിന് പിന്നാലെ വീട്ടിലെ പരിശോധനയില്‍ കണ്ടെത്തിയത് 93 കുപ്പി മദ്യവുമാണ്.
ബെവ്‌കോ ഔട്ട്‌ലറ്റില്‍ നിന്ന് ഘട്ടംഘട്ടമായി മദ്യം വാങ്ങി സൂക്ഷിച്ച് ഡ്രൈ ഡേയില്‍ വില വര്‍ദ്ധിപ്പിച്ച് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് .
പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അച്ചു മോനെ പിടികൂടിയത്. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയത് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അച്ചുമോനെന്ന് പുനലൂര്‍ ഡിവൈഎസ്പി ബി.വിനോദ് പറഞ്ഞു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha























