മണപ്പുറം ഡിക്യു മിസ് സൗത്ത് ഇന്ത്യ 2023 കിരീടം മലയാളിയായ ഹര്‍ഷ ശ്രീകാന്ത് സ്വന്തമാക്കി....

മണപ്പുറം ഡിക്യു മിസ് സൗത്ത് ഇന്ത്യ 2023 കിരീടം മലയാളിയായ ഹര്‍ഷ ശ്രീകാന്ത് സ്വന്തമാക്കി. തമിഴ്നാടിന്റെ അക്ഷത ദാസ് രണ്ടാം സ്ഥാനവും കേരളത്തിന്റെ റോസ്മിന്‍ ടി. മൂന്നാം സ്ഥാനവും നേടി.
സാജ് ഹോട്ടല്‍സ്, റിസോര്‍ട്ട്സ് സി.എം.ഡി സാജന്‍ വര്‍ഗീസ്, വീവേഴ്സ് വില്ലേജ് ഉടമ ശോഭ വിശ്വനാഥ് എന്നിവര്‍ വിജയികളെ കിരീടമണിയിച്ചു. പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവി പങ്കെടുത്തിരുന്നു.
മുന്നൂറുപേരില്‍ നിന്ന് തിരഞ്ഞെടുത്ത 19 പേരാണ് മത്സരത്തിനായി റാമ്പില്‍ അണിനിരന്നത്. റോയല്‍ ബ്ലൂ ഇന്ത്യന്‍ എത്നിക് വെയര്‍, റെഡ് കോക്ടൈല്‍ വിഭാഗങ്ങിലായിരുന്നു മത്സരം നടന്നത്.
al
https://www.facebook.com/Malayalivartha























