Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

കോടിയേരിയുടെ ഭാര്യാ സഹോദരൻ എന്ന് പൊലീസ് തന്നെ പറയുകയും മാധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്ത വിനയ് കുമാർ യഥാർത്ഥത്തിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയുടെ അളിയൻ തന്നെയാണോ? അതോ അതൊരു വ്യാജ വാർത്തയാണോ? ഇതെല്ലാം ചർച്ചയാക്കുന്നത് പൊലീസിന്റെ എഫ് ഐ ആർലെ പിഴവ്...

03 OCTOBER 2023 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം

കോടിയേരിയുടെ ഭാര്യാ സഹോദരൻ എന്ന് പൊലീസ് തന്നെ പറയുകയും മാധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്ത വിനയ് കുമാർ യഥാർത്ഥത്തിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയുടെ അളിയൻ തന്നെയാണോ? അതോ അതൊരു വ്യാജ വാർത്തയാണോ? ഇതെല്ലാം ചർച്ചയാക്കുന്നത് പൊലീസിന്റെ എഫ് ഐ ആർ ആണ്. ചീട്ടുകളിൽ ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ് 9 പേർക്കെതിരെ കേസെടുത്തത്. എന്നാൽ എഫ് ഐ ആർ സൂക്ഷ്മമായി പരിശോധിച്ചാൽ വിനയ് കുമാറിന്റെ അച്ഛന്റെ പേര് അരവിന്ദാക്ഷനെന്നാണ്. ഈ വിവരം ശരിയാണെങ്കിൽ കോടിയേരിയുടെ ഭാര്യാ സഹോദരനല്ല കേസിലെ പ്രതി! ഇക്കാര്യത്തിൽ വലിയ വീഴ്ച പൊലീസിന് വന്നുവെന്നതാണ് വസ്തുത.

 

 

 

കോടിയേരിയുടെ ഭാര്യയുടെ അച്ഛന്റെ പേര് രാജഗോപാൽ എന്നാണ്. തലശ്ശേരി എംഎൽഎ ആയിരുന്ന രാജഗോപാൽ. തലശ്ശേരി എംഎൽഎയായിരുന്ന സിപിഎം നേതാവ് എം വിരാജഗോപാലന്റെ മകളാണ് വിനോദിനി എന്നത് കേരളീയ പൊതു സമൂഹത്തിന് അറിവുള്ള കാര്യമാണ്. രാജഗോപാലന്റെ സന്തത സഹചാരിയായിരുന്നു കോടിയേരി. രാഷ്ട്രീയത്തിൽ തന്റെ ശിഷ്യൻ എന്ന തരത്തിലായിരുന്നു അയൽവീട്ടിലെ പയ്യനെ രാജഗോപാലൻ കൊണ്ടു നടന്നത്. കുട്ടികളുടെ ഇഷ്ടവും അംഗീകരിച്ചു. രണ്ടു കുടുംബങ്ങളും തമ്മിൽ വളരെ അടുപ്പമായിരുന്നതിനാൽ കോടിയേരിയുടെയും വിനോദിനിയുടെയും വിവാഹത്തിനു മുന്നിൽ തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് അവർ ഒരുമിച്ചത്. രാജഗോപാൽ എന്ന മുൻ സിപിഎം നേതാവിന്റെ മകനാണ് വിനയ് കുമാർ എന്നതും ഏവർക്കും അറിയാം. എന്നാൽ ചീട്ടു കളി കേസിലെ എഫ് ഐ ആറിൽ വിനയ് കുമാറിന്റെ അച്ഛന്റെ പേര് അരവിന്ദാക്ഷൻ എന്നായി.

 

 

 


രാജഗോപാലിന്റേയും കോടിയേരിയുടേയും വീടുകളും തമ്മിൽ ഒരു കിലോമീറ്ററിൽ താഴെയേ അകലമുള്ളൂ. പക്ഷേ, അതിനിടയിൽ ചെറിയൊരു കുന്നുണ്ട്. ആ കുന്ന് പക്ഷേ ഈ വീടുകൾ തമ്മിലെ സൗഹൃദത്തിന് തടസ്സമായില്ല. കുന്നു കയറി ഇറങ്ങിയുള്ള യാത്രയ്ക്കിടെ രാജഗോപാലിന്റെ മകൾ വിനോദിനിയും കോടിയേരിയുടെ മനസ്സിൽ കയറി. ആ അടുപ്പമാണ് കോടിയേരി ബാലകൃഷ്ണനും വിനോദിനിയും തമ്മിലുള്ള വിവാഹത്തിലെത്തിച്ചത്. കുട്ടിക്കാലത്തേ കോടിയേരിക്ക് അച്ഛനെ നഷ്ടമായി. പിന്നെ അമ്മ നാരായണിയുടെ അധ്വാനമാണ് കോടിയേരിയെ വളർത്തി. അമ്മാവൻ നാണു നമ്പ്യാർ കോടിയേരിയെ കമ്യൂണിസ്റ്റാക്കി. അയൽക്കാരനായ രാജഗോപാലാണ് നേതാവാക്കിയത്.

തശ്ശേരിയിൽ 1979 ലെ ഉപതിരഞ്ഞെടുപ്പിലും 1980ലും സിപിഎമ്മിന് വേണ്ടി കോടിയേരിയുടെ ഭാര്യാ പിതാവ് എം വി രാജഗോപാൽ ജയിച്ചു. 1982, 1987, 2001, 2006, 2011 തിരഞ്ഞെടുപ്പുകളിൽ കോടിയേരി ബാലകൃഷ്ണൻ തലശ്ശേരിയുടെ പ്രതിനിധിയായി. അങ്ങനെ കേരളം മുഴുവൻ അറിയാവുന്ന നേതാവാണ് രാജഗോപാൽ. എന്നാൽ 2023ലെ എഫ് ഐ ആറിൽ വിനയ് കുമാറിന്റെ അച്ഛന്റെ പേര് തെറ്റിക്കൊടുക്കുകയാണ് പൊലീസ്. ഇതെങ്ങനെ സംഭവിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. സാധാരണ ഇത്തരം തെറ്റുകളുണ്ടായാൽ പിന്നീട് പൊലീസിന് അത് മാറ്റാം. ഇത് ഇവിടേയും സംഭവിക്കുമെന്നാണ് സൂചന. കേരളത്തിലെ എല്ലാ മാധ്യമങ്ങളും ചീട്ടു കളി വാർത്തയും അതിൽ അറസ്റ്റിലായത് കോടിയേരിയുടെ ഭാര്യാ സഹോദരനാണെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

 

ട്രിവാൻഡ്രം ക്ലബ്ബിൽ ചീട്ടുകളി സംഘം പിടിയിലായത് കഴിഞ്ഞ ദിവസം രാത്രിയാണ്. പണംവെച്ച് ചീട്ടുകളിച്ച സംഭവത്തിൽ ഒമ്പതുപേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എം.ഡി. എസ്.ആർ. വിനയ്കുമാറും അറസ്റ്റിലായവരിൽപ്പെടുന്നു. പിടിയിലായവരിൽനിന്ന് 5.6 ലക്ഷം രൂപ കണ്ടെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ക്ലബ്ബിലെ അഞ്ചാംനമ്പർ കോട്ടേഴ്സിലായിരുന്നു ഇവർ ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്നത്. വിനയ്കുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി നടന്നത്. അറസ്റ്റിലായവരിൽ വിവിധ ജില്ലകളിൽപ്പെടുന്നവരുണ്ട്.

തിരുവനന്തപുരത്തെ മുൻനിര ക്ലബ്ബാണ് വഴുതക്കാട്ടെ ട്രിവാൻഡ്രം ക്ലബ്ബ്. ലക്ഷങ്ങൾ അംഗത്വ ഫീസ് കൊടുക്കണം. ഇതിനൊപ്പം സമൂഹത്തിലെ മുൻനിരക്കാർക്ക് മാത്രമേ അംഗത്വം നൽകുകയുമുള്ളൂ. രാഷ്ട്രീയക്കാരും ഐഎഎസുകാരും ഐപിഎസുകാരും എല്ലാം അംഗങ്ങൾ. പ്രമുഖ സിനിമാക്കാരുടെ ഇഷ്ട താവളം. ഇതിന് അകത്ത് തോക്കെടുത്ത് കാട്ടി താരമായ താരം പോലും ഉണ്ട്. എങ്കിലും ഉന്നതരുടെ ഈ ക്ലബ്ബിലേക്ക് പൊലീസ് കടക്കാറില്ല. ഈ ക്ലബ്ബിലേക്കാണ് മ്യൂസിയം പൊലീസ് റെയ്ഡിനായി ഓടിയെത്തിയത്. കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ സഹോദരൻ വിനയകുമാറിന്റെ പേരിലുള്ള മുറിയിൽ തന്നെ അവർ കൃത്യമായി എത്തി. ആളുകളെ പിടിക്കുകയും ഇതെല്ലാം നടന്നത് കോടിയേരിയുടെ ഭാര്യാ സഹോദരന്റെ പേരിലുള്ള മുറിയിലാണെന്ന് വ്യക്തമായി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.

ഇതോടെ എസ് ആർ വിനയകുമാറിനെതിരെ ചാനലുകളിൽ ഫ്‌ളാഷ് ന്യൂസ് എത്തി. മുമ്പ് മറ്റൊരു കേസിൽ തലശ്ശേരിയിൽ ഇതേ കുടുംബത്തിലെ മറ്റൊരു അംഗവും ചീട്ടുകളിയുമായി ബന്ധപ്പെട്ട കേസിൽ കുടുങ്ങിയിട്ടുണ്ട്. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡിയുടെ പേരിലാണ് മുറി എടുത്തത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരനാണ് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എം.ഡി. എസ്.ആർ വിനയകുമാർ. വിനയകുമാർ പറഞ്ഞിട്ടാണ് ക്വാട്ടേഴ്സ് നൽകിയതെന്നാണ് ക്ലബ് അധികൃതർ പറയുന്നത്. എന്നാൽ, ആരാണ് തന്റെ പേരിൽ മുറിയെടുത്തതെന്ന് അറിയില്ലെന്നാണ് എം.ഡി എസ്.ആർ വിനയകുമാർ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (17 minutes ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (32 minutes ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (40 minutes ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (1 hour ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (2 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (2 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (3 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (3 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (4 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (9 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (9 hours ago)

Malayali Vartha Recommends